For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിഷേക് ബച്ചന്റെ ഫോണ്‍ ഐശ്വര്യ റായി പരിശോധിക്കുമോ? 15-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് താരങ്ങള്‍

  |

  ബോളിവുഡിലെ ഏറ്റവും പ്രശസ്ത താരദമ്പതിമാരായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരായിട്ട് പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഐശ്വര്യ റായി ഇന്ത്യന്‍ യുവതയുടെ സൗന്ദര്യ സങ്കല്‍പ്പമായി മാറിയത്. വിവാഹം കഴിക്കുകയാണെങ്കില്‍ ഐശ്വര്യ റായിയെ പോലൊരു സുന്ദരിയെ തന്നെ വേണം എന്ന ഡയലോഗുകള്‍ ഇന്നും പറയുന്നവരുണ്ട്.

  വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് അഭിഷേക് ബച്ചന്റെ ഭാര്യയും ആരാധ്യ ബച്ചന്റെ അമ്മയുമായി കഴിയുന്ന നടിയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്നത്. ഏറെ വിമര്‍ശനങ്ങളും ഗോസിപ്പുകളും കേള്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഐശ്വര്യയും അഭിഷേകും ഇന്നും ശക്തമായ ദാമ്പത്യം മുന്നോട്ട് കൊണ്ട് പോവുന്നതിന്റെ കാരണങ്ങള്‍ ഇതൊക്കെയാണ്. വിശദമായി വായിക്കാം...

  പരസ്പരം നെടുംതൂണുകളായി നില്‍ക്കുന്നതാണ് ഐശ്വര്യ റായി-അഭിഷേക് ബച്ചന്‍ ദമ്പതിമാരുടെ വിവാഹ ജീവിതത്തിന്റെ ശക്തി. പരസ്പരം ആവശ്യങ്ങള്‍ക്ക് വേണ്ടി ഒന്നിച്ച് നില്‍ക്കുകയും വിജയങ്ങളില്‍ അഭിനന്ദിക്കുകയുമൊക്കെ ചെയ്യാറുള്ള മാതൃകാ ദമ്പതിമാരാണ് ഇരുവരും. ഐശ്വര്യ റായിയെ കണ്ടുമുട്ടിയതിനെ കുറിച്ചും ഇഷ്ടത്തിലായതിനെ പറ്റിയുമൊക്കെ അഭിഷേക് മുന്‍പ് പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. നേരെ തിരിച്ച് ഐശ്വര്യയും അഭിഷേകിനെ പറ്റി സംസാരിച്ചിട്ടുണ്ട്.

  ഇപ്പോഴിതാ വീട്ടിലെ കാര്യങ്ങളെ കുറിച്ച് ഐശ്വര്യ റായി പറഞ്ഞ പഴയ അഭിമുഖത്തിലെ ചെറിയൊരു വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ കറങ്ങി നടക്കുകയാണ്. ഒരു സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടി. എപ്പോഴെങ്കിലും അഭിഷേക് ബച്ചന്റെ ഫോണ്‍ എടുത്ത് അതിലെ മെസേജുകള്‍ വായിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. 'ഒരിക്കലുമില്ല' എന്ന് നടി മറുപടി പറയുകയും ചെയ്തു. മാത്രമല്ല സഹനടനെ കുറിച്ച് എപ്പോഴെങ്കിലും പരാതിപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനും നടി ഇല്ലെന്നുള്ള ഉത്തരമാണ് പറഞ്ഞത്.

  ഭര്‍ത്താവിനെ സഹായിക്കാന്‍ എന്നുമുണ്ട്; ഐശ്വര്യ റായി ഭാര്യയായതിന് ശേഷമുണ്ടായ കാര്യങ്ങളെ കുറിച്ച് അഭിഷേക്

  അതേ സമയം ഐശ്വര്യ റായിയുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് ഇത്രയും വര്‍ഷമായെങ്കിലും ഇപ്പോഴും മാതാപിതാക്കളുടെ കൂടെയാണ് അഭിഷേക് താമസിക്കുന്നത്. ഭാര്യയും കുഞ്ഞും ജീവിതത്തിലേക്ക് വന്നതിന് ശേഷം മാറി താമസിച്ചൂടേ എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും അഭിഷേകിന് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ചിട്ടുള്ള മറുപടിയാണ് നടനതിന് നല്‍കിയത്. 'എനിക്ക് വേണ്ടി മാതാപിതാക്കള്‍ ഉണ്ടായിരുന്നത് പോലെ അവരുടെ ആവശ്യങ്ങളില്‍ ഞാന്‍ ഉണ്ടായിരിക്കണം. അത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്. എല്ലാവരും ഇത് ഇടയ്‌ക്കൊന്ന് പരീക്ഷിച്ച് നോക്കണം. അതിന്റെ ഫലമായി നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ച് നന്നായെന്ന് തോന്നാം' എന്നും അഭിഷേക് മറുപടിയായി പറയുന്നു.

  ഒറ്റ ദിവസം കൊണ്ട് സ്റ്റാര്‍ ആയി; ബിഗ് ബോസിലെ ആപ്പിള്‍ പ്രശ്‌നത്തില്‍ സോഷ്യല്‍ മീഡിയയില്‍ തിളങ്ങി ബ്ലെസ്ലി

  2007 ഏപ്രില്‍ ഇരുപതിനാണ് ഇന്ത്യന്‍ സിനിമാലോകം കാത്തിരുന്ന താരവിവാഹം നടന്നത്. സ്വര്‍ണനൂലുകള്‍ കൊണ്ട് നെയ്ത സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് ഐശ്വര്യ വിവാഹത്തിന് എത്തിയത്. വിവാഹശേഷം അഭിഷേകിന്റെ കൂടെ തന്നെയും അല്ലാതെയുമായി നിരവധി സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. 2011 ല്‍ മകള്‍ ആരാധ്യയ്ക്ക് ജന്മം കൊടുത്തതോടെയാണ് ഇടവേളകള്‍ എടുത്തത്.

  English summary
  When Aishwarya Rai Opens Up She Never Check Abhishek Bachchan's Mobile Phone Secretly
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X