മകള്‍ക്ക് പേരിടാന്‍ നാല് മാസം സമയമെടുത്തെന്ന് ഐശ്വര്യ റായി; അഭിഷേകും താനും കണ്ടുവെച്ച പേരാണെന്നും നടി

സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും ഐശ്വര്യ റായിയെ സംബന്ധിച്ചുള്ള വിശേഷങ്ങള്‍ എന്നും ഇന്റര്‍നെറ്റില്‍ സജീവമാണ്. അടുത്തിടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കുടുംബസമേതം വന്ന താരകുടുംബത്തിന്റെ ചിത്രങ്ങളാണ് വൈറലായത്. ഇപ്പോഴിതാ മകളുടെ പേര് സംബന്ധിച്ച് മുന്‍പൊരിക്കില്‍ ഐശ്വര്യ വെളിപ്പെടുത്തിയ കാര്യങ്ങളാണ് വീണ്ടും വൈറലാവുന്നത്.

ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ ഐശ്വര്യ റായിയെ കുറിച്ചുള്ള എന്ത് കാര്യവും വലിയ വാര്‍ത്തയാണ്. അഭിഷേക് ബച്ചനുമായിട്ടുള്ള നടിയുടെ വിവാഹവും ശേഷം ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തതുമൊക്കെ ശ്രദ്ധേയമായിരുന്നു. പിന്നീട് മകള്‍ക്ക് വേണ്ടി എല്ലാ കാര്യങ്ങളും ഉപേക്ഷിച്ച് നല്ലൊരു അമ്മയാവാനും നടി ശ്രമിച്ചിരുന്നു. അതേ സമയം കുഞ്ഞ് ജനിച്ചിട്ട് നാല് മാസം കഴിഞ്ഞാണ് ആരാധ്യ എന്ന പേര് അവള്‍ക്കിട്ടത്. അതിന്റെ കാരണത്തെ കുറിച്ച് മുന്‍പൊരിക്കല്‍ പറഞ്ഞതിങ്ങനെയാണ്..

aaradhya

'ആരാധ്യ' എന്നാല്‍ 'ആരാധന അര്‍ഹിക്കുന്നവള്‍' എന്നാണ് അര്‍ഥം. അഭിഷേകും ഞാനും എപ്പോഴും മകള്‍ക്ക് ഇടണമെന്ന് കരുതിയിരുന്ന പേരായിരുന്നു അത്, പക്ഷേ ഞങ്ങള്‍ അത് ഞങ്ങളുടെ കുടുംബത്തോടും പറഞ്ഞ് കൊടുത്തു. മാത്രമല്ല ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ സമയം പറന്നാണ് പോവുന്നതെന്ന് നിങ്ങള്‍ക്കറിയാമോന്ന് നടി തിരിച്ച് ചോദിക്കുന്നു..

മകള്‍ ജനിച്ചിട്ട് നാല് മാസം കഴിഞ്ഞത് പോലും ഞാന്‍ അറിഞ്ഞിരുന്നില്ല. ആരാധ്യ വന്നതിന് ശേഷമാണ് സമയം ആഢംബരമായിട്ടുള്ള കാര്യമാണെന്ന് ഞാന്‍ മനസിലാക്കിയത്. കാരണം അത് ഒന്നിനും മതിയാകതെ വരും' എന്നുമാണ് ഐശ്വര്യ പറഞ്ഞത്.

aaradhya

2007 ഏപ്രിലിലാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരാവുന്നത്. ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് ഐശ്വര്യ റായി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. 2011 നവംബര്‍ പതിനാറിന് ആരാധ്യ ബച്ചന്‍ ജനിച്ചു. മകളുമായിട്ടുള്ള ഐശ്വര്യയുടെ ആത്മബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. താമസിക്കുന്ന വീട് വിട്ട് എവിടെ പോയാലും ഐശ്വര്യയുടെ കൂടെ മകളും ഉണ്ടാവും.

പല അവാര്‍ഡ് വേദികൡും എയര്‍പോര്‍ട്ടിലുമൊക്കെ ഐശ്വര്യയുടെ കൈയ്യില്‍ തൂങ്ങി നടക്കുന്ന മകളെ കണ്ട് ആരാധകരും കളിയാക്കാറുണ്ട്. ഇത്രയും വലുതായിട്ടും മകളെ മാറ്റി നിര്‍ത്താന്‍ ആയിട്ടില്ലേ എന്നാണ് ചോദ്യങ്ങള്‍. കഴിഞ്ഞ നവംബറിലാണ് ആരാധ്യ ബച്ചന്‍ പത്താം ജന്മദിനം ആഘോഷിക്കുന്നത്. കുടുംബസമേതം മാലിദ്വീപില്‍ പോയിട്ടാണ് താരപുത്രിയുടെ ജന്മദിനം ആഘോഷിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X