ഏതവസരത്തിലും സ്വന്തം പെണ്ണിനൊപ്പം നിൽക്കുന്നു; കുടുംബത്തിൽ പ്രശ്നമെന്ന വാദത്തിനിടെ വൈറലായി വാക്കുകൾ
ബോളിവുഡിൽ എപ്പോഴും ചർച്ചയാകുന്ന താര ദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഐശ്വര്യയുടെ കരിയറിന് അഭിഷേകുമായുള്ള വിവാഹം വിലങ്ങ് തടിയായെന്നാണ് ആരാധകർ പറയുന്നത്. ലോകം ആരാധിക്കുന്ന താര സുന്ദരി ബച്ചൻ കുടുംബത്തിൽ മരുമകളായി എത്തിയപ്പോൾ പല അഭിപ്രായങ്ങളും വന്നു. പൊതുവെ യാഥാസ്ഥിതികരമാണ് ബച്ചൻ കുടുംബം. പ്രത്യേകിച്ചും സ്ത്രീ വിരുദ്ധമായ പല കാഴ്ചപ്പാടുകളും ഈ കുടുംബത്തിനുണ്ടെന്ന് വിമർശകർ പറയുന്നു.
ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമയിൽ ഐശ്വര്യ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചത് കുടുംബത്തെ ചൊടിപ്പിച്ചു എന്ന് വാർത്തകൾ വന്നിരുന്നു. ഭർതൃ മാതാവ് ജയ ബച്ചനും ഐശ്വര്യ റായിയും തമ്മിൽ ഈ സിനിമയ്ക്ക് ശേഷം അകൽച്ചയുണ്ടായെന്ന് സംസാരമുണ്ട്. അതേസമയം അഭിഷേക് ബച്ചൻ ഐശ്വര്യയുടെ കരിയറിന് പിന്തുണ നൽകിക്കൊണ്ട് ഒപ്പമുണ്ട്.

അഭിഷേക് ബച്ചനെ പ്രശംസിച്ച് കൊണ്ട് ഒരിക്കൽ ഐശ്വര്യ റായ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവിനെ കിട്ടിയത് എന്റെ അനുഗ്രഹമാണ്. എല്ലാ അവസരങ്ങളിലും സ്വന്തം പെണ്ണിനൊപ്പം നിൽക്കാനും അവളെ അഭിനന്ദിക്കാനും അദ്ദേഹത്തിന് കഴിയുന്നു. അത് അദ്ദേഹത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നെന്നും ഐശ്വര്യ റായ് പറഞ്ഞു.
കരിയറിലെ താര മൂല്യം നോക്കിയാൽ അഭിഷേകിനേക്കാൾ എത്രയോ മുകളിലാണ് ഐശ്വര്യ റായ്. എന്നാൽ ഇത്തരം ഈഗോകളൊന്നും താര ദമ്പതികളുടെ വിവാഹ ജീവിതത്തെ ബാധിച്ചില്ല. അഭിഷേകിന്റെ കുടുംബവുമായുള്ള അകൽച്ച പ്രകടമാണെങ്കിലും അഭിഷേകിനോടുള്ള ഐശ്വര്യയുടെ സ്നേഹത്തിന് അന്നും ഇന്നും കുറവില്ലെന്ന് ആരാധകർ പറയുന്നു.

കുടുംബത്തോടൊപ്പമുള്ള സമയത്തിനാണ് ഐശ്വര്യ അന്ന് പ്രാധാന്യം കൊടുത്തത്. ഇടവേള അവസാനിപ്പിച്ച് പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ നടി തിരിച്ചെത്തി. പക്ഷെ പുതിയ സിനിമകളിലൊന്നും താരം ഒപ്പം വെച്ചിട്ടില്ല. 2007 ഏപ്രിൽ മാസത്തിലാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹിതരായത്. ആരാധ്യ എന്ന മകളും താര ദമ്പതികൾക്ക് പിറന്നു. മകൾ ആരാധ്യയെ പിരിഞ്ഞിരിക്കാൻ നടിക്കിഷ്ടമല്ല. മിക്കയിടങ്ങളിലും ആരാധ്യയെ ഐശ്വര്യ ഒപ്പം കൂട്ടാറുണ്ട്.
ഇക്കഴിഞ്ഞ കാൻ ഫിലിം ഫെസ്റ്റിന് എത്തിയപ്പോഴും ഐശ്വര്യക്കൊപ്പം മകളുണ്ടായിരുന്നു. മകളുടെ എല്ലാ കാര്യങ്ങളും ഐശ്വര്യയാണ് നോക്കുന്നതെന്നും അത് കൊണ്ടാണ് തനിക്ക് കരിയറിലേക്ക് ശ്രദ്ധ നൽകാൻ കഴിയുന്നതെന്നും അഭിഷേക് ബച്ചൻ ഒരിക്കൽ പറയുകയുണ്ടായി. കരിയറിലെ ഏറ്റവും മോശം സമയത്താണ് അഭിഷേക് ഇപ്പോഴുള്ളത്. അഭിഷേകിനേക്കാളും ഐശ്വര്യയെ കരിയറിൽ സജീവമായി കാണണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. 50 കാരിയായ ഐശ്വര്യക്ക് ഇന്നും വൻ ആരാധകർക്കുണ്ട്.
മികച്ച തിരക്കഥകൾ വന്നാലെ സിനിമ ചെയ്യൂ എന്ന തീരുമാനത്തിലാണ് ഐശ്വര്യ റായ്. നടിയുടെ ഭർതൃമാതാവ് ജയ ബച്ചൻ കഴിഞ്ഞ വർഷം റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിൽ അഭിനയിച്ചു. അമിതാഭ് ബച്ചൻ ഇന്നും സിനിമാ രംഗത്ത് സജീവമാണ്. നടന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications