ഭർത്താവിന്റെ മുൻ കാമുകിയെ ക്ഷണിച്ച് ശ്വേത; കരിഷ്മയുമായുള്ള സൗഹൃദം കണ്ടപ്പോൾ ഐശ്വര്യക്ക് നീരസം
ഐശ്വര്യ റായും ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചനും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന് ബോളിവുഡിൽ ഏറെ നാളായി തുടരുന്ന ഗോസിപ്പാണ്. അടുത്തിടെ ഈ അഭ്യൂഹത്തിന് ആക്കം കൂടി. അമ്മായിയമ്മ ജയ ബച്ചനും നാത്തൂൻ ശ്വേത ബച്ചനുമായുള്ള പ്രശ്നങ്ങൾ കാരണം ഐശ്വര്യ താമസം മാറിയെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ ഇത് സത്യമാണോ എന്ന് വ്യക്തമല്ല. ഗോസിപ്പുകളെ പാടേ അവഗണിക്കുകയാണ് ബച്ചൻ കുടുംബം ഇപ്പോൾ ചെയ്യുന്നത്. ശ്വേത ബച്ചനും ഐശ്വര്യയും സ്വര ചേർച്ചയിൽ അല്ലെന്നതിന് നിരവധി തെളിവുകൾ ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവെക്കാറില്ല. പൊതുവേദികളിൽ അപൂർവമായി ഒരുമിച്ചെത്താറുണ്ടെങ്കിലും അകൽച്ച പ്രകടമാണെന്ന് ആരാധകർ വാദിക്കുന്നു. മുമ്പൊരിക്കൽ ഐശ്വര്യക്ക് നീരസമുണ്ടാക്കിയ ശ്വേത ബച്ചന്റെ പ്രവൃത്തി ബോളിവുഡ് മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്. 2018 ലാണ് ഈ സംഭവം നടന്നത്. ആ വർഷം ശ്വേത ബച്ചൻ സ്വന്തം വസ്ത്ര ബ്രാൻഡ് തുടങ്ങുകയുണ്ടായി.

ഡിസെെനർ മോനിഷ ജയ്സിംഗിനൊപ്പമാണ് ശ്വേത ബ്രാന്റ് തുടങ്ങിയത്. ലോഞ്ചിംഗ് ദിവസം ബോളിവുഡിലെ പ്രമുഖരെ ക്ഷണിച്ച് കൊണ്ട് ഒരു പാർട്ടിയും ശ്വേത ബച്ചൻ നടത്തി. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഒത്തുചേർന്ന വലിയൊരു പാർട്ടിയായിരുന്നു ഇത്. ആഘോഷത്തിൽ നടി കരിഷ്മ കപൂറും എത്തിയത് മാധ്യമ ശ്രദ്ധ നേടി.
ശ്വേതയുടെ സഹോദരൻ അഭിഷേക് ബച്ചൻ വിവാഹം കഴിക്കാനിരുന്ന ആളാണ് കരിഷ്മ കപൂർ. ഇവരുടെ വിവാഹ നിശ്ചയം നടത്തിയെങ്കിലും പിന്നീട് രണ്ട് പേരും ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ബച്ചൻ കുടുംബത്തിലെ ആരും കരിഷ്മയോട് സംസാരിച്ചിരുന്നില്ല. കരിഷ്മയും ഈ കുടുംബത്തിൽ നിന്ന് അകലം പാലിച്ചു. നേരത്തെ അടുത്ത സുഹൃത്തുക്കളായിരുന്നു കരിഷ്മയും ശ്വേത ബച്ചനും. ഈ സൗഹൃദവും ഇല്ലാതായി.

എന്നാൽ പിണക്കമെല്ലാം മാറ്റിവെച്ച് കരിഷ്മയെ ഇവന്റിന് ക്ഷണിക്കാൻ ശ്വേത ബച്ചൻ തയ്യാറായി. ഇരുവരും വളരെ സൗഹൃദത്തോടെ ഇടപഴകുകയും ചെയ്തു. അന്ന് ഐശ്വര്യയും പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ട്. ശ്വേതയും കരിഷ്മയും തമ്മിലുള്ള അടുപ്പം ഐശ്വര്യക്ക് ഇഷ്ടപ്പെട്ടില്ല എന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. പരിപാടിയിൽ പങ്കെടുത്ത എല്ലാവരെയും ശ്വേത സ്വാഗതം ചെയ്തെങ്കിലും ഐശ്വര്യയെ അവഗണിച്ചെന്നും വാർത്തകൾ വന്നു.
ബച്ചൻ കുടുംബത്തിലെ എല്ലാവരും അന്ന് ശ്വേതയുടെ ബ്രാൻഡിന്റെ വസ്ത്രങ്ങളാണ് ധരിച്ചത്. എന്നാൽ ഐശ്വര്യ റായ് ഇതിന് തയ്യാറായില്ല. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഐശ്വര്യയും ശ്വേത ബച്ചനും തമ്മിൽ നല്ല അടുപ്പമുണ്ടായിരുന്നു. സഹോദരന്റെ ഭാര്യയെ പുകഴ്ത്തി ശ്വേത സംസാരിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ഇവർ തമ്മിൽ ഈ അടുപ്പമില്ല. അഭ്യൂഹങ്ങൾ കടുത്തിട്ടും ഇവയിൽ വിശദീകരണം തരാൻ ഐശ്വര്യ റായോ ശ്വേത ബച്ചനോ തയ്യാറായിട്ടില്ല.
അമിതാഭ് ബച്ചൻ ഐശ്വര്യ റായെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തെന്ന വാർത്തയും കഴിഞ്ഞ ദിവസം വന്നു. താര കുടുംബത്തിനുള്ളിൽ നടക്കുന്നത് എന്താണെന്ന ചോദ്യം ആരാധകർക്കുണ്ട്. ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷമാണ് പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ ഐശ്വര്യ അഭിനയ രംഗത്തേക്ക് മടങ്ങി വന്നത്.


Click it and Unblock the Notifications