For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരുഖ് ഖാനും സല്‍മാനും തമ്മില്‍ വഴക്കായതോടെ ഐശ്വര്യ റായിയും റാണിയും തമ്മിലുള്ള സൗഹൃദവും പിരിഞ്ഞു, കഥയിങ്ങനെ

  |

  ബോളിവുഡിലെ പ്രമുഖ നടിമാരായ ഐശ്വര്യ റായിയും റാണി മുഖര്‍ജിയും ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. രണ്ട് നടിമാര്‍ക്ക് എന്നും സുഹൃത്തുക്കളായിരിക്കാന്‍ സാധിക്കില്ലെന്ന പറയുന്നവര്‍ക്ക് മുന്നില്‍ റാണിയും ഐശ്വര്യയും മാതൃകയായിട്ടുണ്ട്. എന്നിരുന്നാലും, ഐശ്വര്യയുടെ അന്നത്തെ കാമുകനായ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും തമ്മില്‍ ചാല്‍ത്തെ ചല്‍ത്തേ എന്ന സിനിമയുടെ സെറ്റില്‍ നടന്ന വഴക്കിന് ശേഷം കാര്യങ്ങളൊക്കെ മാറി മറിഞ്ഞു.

  ഐശ്വര്യ റായിയെ തന്റെ നല്ല സുഹൃത്തായി കണക്കാക്കിയിരുന്ന ആളാണ് ഷാരുഖ് ഖാന്‍. എന്നാല്‍ സല്‍മാനുമായി വഴക്ക് ഉണ്ടായതോടെ ഷാരുഖ് ഖാന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ നിന്നും ഐശ്വര്യയെ മാറ്റി പകരം അവളുടെ സുഹൃത്തായ റാണി മുഖര്‍ജിയ്ക്ക് ആ വേഷം നല്‍കുകയായിരുന്നു. ആത്മാര്‍ഥ സുഹൃത്തുക്കള്‍ പോലും തന്നെ അവഗണിക്കുന്നത് കണ്ടതോടെ ഐശ്വര്യ റായിയെ വലിയ വേദനയിലാവുകയും ചെയ്തു. മുന്‍പൊരു അഭിമുഖത്തില്‍ ഇതേ കുറിച്ച് റാണി മുഖര്‍ജി തുറന്ന് പറഞ്ഞിരുന്നു.

  എന്തുകൊണ്ടാണ് ചല്‍ത്തെ ചല്‍ത്തെ സിനിമയില്‍ നിന്നും ഐശ്വര്യ റായിയെ മാറ്റി റാണിയ്ക്ക് ആ വേഷം ലഭിച്ചത് എന്നായിരുന്നു നടിയോട് ചോദിച്ചത്. 'അത് യാദൃശ്ചികം മാത്രമാണ്' എന്നാണ് റാണി നല്‍കിയ മറുപടി. എന്നാല്‍ അതിലൂടെ വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. ഐശ്വര്യയുമായിട്ടുള്ള സൗഹൃദത്തില്‍ വിള്ളലുണ്ടാക്കി. ആ സിനിമ നഷ്ടപ്പെട്ടതിന് പിന്നാലെ ഐശ്വര്യ റായി സല്‍മാന്‍ ഖാനുമായിട്ടുള്ള പ്രണയബന്ധം വേര്‍പ്പെടുത്തി. അദ്ദേഹത്തിനൊപ്പം ഒരിക്കലും അഭിനയിക്കുകയില്ലെന്ന് പ്രതിഞ്ജ എടുക്കുകയും ചെയ്തു.

  എന്റെ ക്ഷേമത്തിനും, എന്റെ വിവേകത്തിനും, എന്റെ അന്തസ്സിനും, എന്റെ കുടുംബത്തിന്റെ അന്തസ്സിനും ആത്മാഭിമാനത്തിനും വേണ്ടി. മതി! ഇനി ഞാന്‍ മിസ്റ്റര്‍ സല്‍മാന്‍ ഖാനൊപ്പം പ്രവര്‍ത്തിക്കില്ല. സല്‍മാന്‍ എന്ന അധ്യായം എന്റെ ജീവിതത്തിലെ ഒരു പേടിസ്വപ്നമായിരുന്നു, അത് അവസാനിച്ചതില്‍ ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു എന്നാണ് അന്ന് ഐശ്വര്യ റായി പറഞ്ഞത്. മാത്രമല്ല സല്‍മാന്‍ ഖാനെ കുറിച്ചുള്ള നിരവധി വെളിപ്പെടുത്തലുകളും ഐശ്വര്യ നടത്തിയിട്ടുണ്ട്.

  'അവൾ വീണ്ടും കുഴിയിലേക്ക് ചാടി' എന്നായിരിക്കും കമൻ്റുകൾ; വിവാഹക്കാര്യം രഹസ്യമാക്കിയതിനെ കുറിച്ച് അഞ്ജലി നായർ

  എല്ലാവരും എന്റെ നിലപാടിനെ തെറ്റായി ചിത്രീകരിക്കുകയും എന്റെ സ്വഭാവത്തെ കുറിച്ചും അടിസ്ഥാനരഹിതമായിട്ടുള്ള ആരോപണം ഉന്നയിക്കുകയും പല കിംവദന്തികള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ആരോഗ്യകരമായിട്ടുള്ള തന്റെ തൊഴില്‍ ജീവിതം നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നിരുന്നാലും അത്രയും ഭയാനകവും അശ്ലീലവുമായ അനുഭവങ്ങളിലേക്ക് കടന്ന് ചെല്ലാന്‍ ഞാന്‍ വീണ്ടും ആഗ്രഹിക്കുന്നില്ല, എന്ന് തുടങ്ങി സല്‍മാനെതിരെ ഗുരുതര ആരോപണങ്ങളാണ് ഐശ്വര്യ വെളിപ്പെടുത്തിയത്.

  സംവിധായകനടക്കമുള്ള ടീമംഗങ്ങളുടെ മനോബലവും ചങ്കൂറ്റവും കൊണ്ട് നടന്നതാണ്; ആറാട്ടിനെ കുറിച്ച് വിധു വിന്‍സെന്റ്

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  പ്രണയിച്ചിരുന്ന സമയത്ത് തന്നെ അദ്ദേഹം ശാരീരികമായിട്ടും മാനസികമായിട്ടും ഉപദ്രവിച്ചതിനെ പറ്റിയും സിനിമാ ലൊക്കേഷനുകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനെ കുറിച്ചുമൊക്കെ നടി തുറന്ന് പറഞ്ഞിട്ടുണ്ട്. അതേ സമയം ഇപ്പോഴത്തെ ഐശ്വര്യയുടെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനുമായി റാണി മുഖര്‍ജി പ്രണയിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. വളരെ ശക്തമായ പ്രണയമായിരുന്നെങ്കിലും അത് വിവാഹത്തിലെത്തുന്നതിന് മുന്‍പ് പിരിയുകയായിരുന്നു.

  സീരിയലില്‍ നിന്നും താരങ്ങള്‍ ഒരുമിച്ച് പിന്മാറുന്നു; നായകനും നായികയുമൊക്കെ മാറേണ്ടി വന്ന സാഹചര്യമിതാണ്

  English summary
  When Aishwarya Rai's Break-up With Salman Khan Effect Her Friendship With Rani Mukerji
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X