For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭാര്യയുടെ താരത്തിളക്കത്തിൽ അഭിഷേകിന്റെ കരിയർ മങ്ങി'; ഐശ്വര്യ റായ് നൽകിയ മറുപടി ഇങ്ങനെ

  |

  സൗന്ദര്യം കൊണ്ട് ലോക പ്രശസ്ത ആയ ഇന്ത്യയിലെ ഏക നടിയാണ് ഐശ്വര്യ റായ്. ഐശ്വര്യ റായ്ക്ക് മുമ്പും ശേഷവും നിരവധി പേർ ലോക സുന്ദരിപ്പട്ടം ചൂടിയിട്ടുണ്ടെങ്കിലും ഐശ്വര്യയുണ്ടാക്കിയ തരം​ഗം മറ്റാർക്കും സ്വന്തമാക്കാനായിട്ടില്ല.

  ഐശ്വര്യ റായി ആണെന്നാ വിചാരം എന്ന പദപ്രയോ​ഗം സൗന്ദര്യ സങ്കൽപ്പത്തിന്റെ അവസാന വാക്കാണ് ഈ 49 കാരിയെന്ന് അടയാളപ്പെടുത്തുന്നതാണ്. ഫാഷൻ വേദികളിൽ തിളങ്ങിയ ഐശ്വര്യ സിനിമയിലേക്ക് ചുവട് വെക്കുന്നത് മണിരത്നത്തിന്റെ ഇരുവർ എന്ന സിനിമയിലൂടെ ആണ്.

  Also Read: 'ഒഴിവാക്കണമെന്ന് ദിലീപും മഞ്ജുവും പറഞ്ഞു'; മോഹൻലാൽ ചിത്രത്തിൽ നിന്ന് മഞ്ജു മാറിയതിനെ കുറിച്ച് സിബി മലയിൽ

  പിന്നീട് ബോളിവുഡിലെ മുൻനിര നായിക നടിയായി ഐശ്വര്യ റായ് മാറി. കരിയറിൽ ഉയർച്ചയും താഴ്ചയും ഒരുപോലെ വന്നെങ്കിലും ഐശ്വര്യ റായുടെ താരത്തിളക്കത്തിന് കോട്ടം തട്ടിയില്ല. നാല് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ റായ് പൊന്നിയിൻ സെൽവനിലൂടെ ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയത്. നാല് വർഷം മാറി നിന്ന നടിയെ പഴയ അതേ ആരവത്തോടെ പ്രേക്ഷകർ സ്വീകരിച്ചു.

  Also Read: ലെസ്ബിയന്‍ ആണോന്ന് ഭര്‍ത്താവിന് അറിയാം; ഏത് ഫോട്ടോയിട്ടാലും തെറിവിളി മാത്രമാണെന്ന് നടി നിമിഷ

  താര കുടുംബത്തിലേക്കാണ് ഐശ്വര്യ വിവാഹം കഴിച്ചെത്തിയത്. ​ഗുരു എന്ന സിനിമയ്ക്കിടെ സൗഹൃദത്തിലായ ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. 2007 ലായിരുന്നു വിവാഹം.

  ലോക സുന്ദരി ഐശ്വര്യ റായി വിവാഹിതയായി എന്ന വാർത്ത അന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ഇടം പിടിച്ചു. അഭിഷേക് ബച്ചനേക്കാൾ പ്രശ്സതി ഐശ്വര്യ റായ്ക്ക് അന്നും ഇന്നും ഉണ്ട്. അതിനാൽ തന്നെ ഇടയ്ക്ക് ഇവരെ തമ്മിൽ താരതമ്യം ചെയ്യുന്നവരും ഉണ്ട്.

  അഭിഷേക് ബച്ചന്റെ പിതാവ് അമിതാഭ് ബച്ചനാവട്ടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളും. ഭാര്യക്കും അച്ഛനും അഭിഷേക് ബച്ചനേക്കാൾ പ്രശസ്തി ഉണ്ടെന്ന് ബോളിവുഡിൽ പണ്ട് മുതലേ സംസാരമുണ്ട്. പലപ്പോഴും മാധ്യമങ്ങളുടെ ഇത്തരം താരതമ്യങ്ങൾക്ക് അഭിഷേക് ബച്ചൻ വിധേയനായിട്ടുമുണ്ട്. ‌മുമ്പൊരിക്കൽ ഐശ്വര്യയെയും അഭിഷേകിനെയും വെച്ചുള്ള താരതമ്യത്തിൽ ഐശ്വര്യ തന്നെ മറുപടി നൽകിയിരുന്നു.

  ഐശ്വര്യയുടെയും അമിതാഭിന്റെയും താരത്തിളക്കത്തിൽ അഭിഷേകിന്റെ കരിയറും കഴിവും മങ്ങിപ്പോവുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഐശ്വര്യ. ഇത്തരം വ്യാഖ്യാനങ്ങളെ താൻ പൂർണമായും എതിർക്കുന്നെന്ന് ഐശ്വര്യ വ്യക്തമാക്കി.

  എപ്പോഴും അഭിഷേകിനെ ഇത്തരം ചോദ്യങ്ങളിൽ നിർത്തുന്നത് ശരിയല്ല. വൈവിധ്യമാർന്ന റോളുകളിലൂടെയും മികച്ച സിനിമകളിലൂടെയും കരിയറിൽ സ്വന്തം ഇടം നേടിയെടുത്ത ആളാണ് അഭിഷേക് ബച്ചനെന്ന് ഐശ്വര്യ ചൂണ്ടിക്കാട്ടി.

  അഭിഷേക് ബച്ചന് ഒരു ബോക്സ് ഓഫീസ് ഹിറ്റ് ലഭിച്ചിട്ട് നാളുകളായെന്നാണ് ആരാധകർ പറയുന്നത്. ഇടയ്ക്ക് ചെയ്ത ബ്രീത്ത് എന്ന സീരീസ് ആണ് ശ്രദ്ധിക്കപ്പെട്ട ഒരു പ്രൊജക്ട്. അതേസമയം ഐശ്വര്യ പൊന്നിയിൻ സെൽവനിലൂടെ വൻ വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്. നന്ദിനി എന്ന കഥാപാത്രത്തെ ആണ് ഐശ്വര്യ സിനിമയിൽ അവതരിപ്പിച്ചത്.

  വിക്രം, തൃഷ, ജയം രവി, കാർത്തി തുടങ്ങിയ വൻ താരനിരയാണ് സിനിമയിൽ അണിനിരന്നത്. സിനിമയുടെ രണ്ടാം ഭാ​ഗം അടുത്ത വർഷം റിലീസ് ചെയ്യും. കൽക്കി കൃഷ്ണ മൂർത്തിയുടെ നോവലിനെ ആസ്പദമാക്കിയാണ് പൊന്നിയിൻ സെൽവൻ എന്ന സിനിമ നിർമ്മിച്ചത്. മണിരത്നം ആണ് സിനിമ സംവിധാനം ചെയ്തത്.

  Read more about: aishwarya rai
  English summary
  When Aishwarya Rai Said Her Stardom Doesn't Affected Abhishek Bachchan's Career; Actress Words Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X