For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായിയുടെ കൈ ഒടിച്ചത് സല്‍മാന്‍ ഖാന്‍ ആയിരുന്നോ? അവാര്‍ഡ് വേദിയില്‍ നടി തന്നെ പറഞ്ഞിരുന്നു

  |

  കെട്ടുമ്പോള്‍ ഐശ്വര്യ റായിയെ പോലൊരു പെണ്ണിനെ കെട്ടണം. ഇന്ത്യയിലെ ഒട്ടുമിക്ക യുവാക്കളും പണ്ട് മുതല്‍ പറയുന്നൊരു കാര്യമാണിത്. ലോകസുന്ദരിയായ ഐശ്വര്യ റായിയുടെ സൗന്ദര്യത്തോട് ഉപമിച്ചായിരുന്നു അന്നൊക്കെ കല്യാണാലോചനകള്‍ പലരും അഭിപ്രായം പറഞ്ഞിരുന്നത്. ഇപ്പോള്‍ അഭിഷേക് ബച്ചന്റെ ഭാര്യയായി കഴിയുകയാണ് താരസുന്ദരി.

  എന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ ഐശ്വര്യ സ്‌നേഹിച്ചിരുന്നത് പോലെ നടിയ്ക്കും ചില പ്രണയങ്ങളുണ്ടായിരുന്നു. എല്ലാ കാലത്തും ചര്‍ച്ചയാക്കപ്പെട്ടത് നടന്‍ സല്‍മാന്‍ ഖാനുമായിട്ടുള്ള പ്രണയവുമായിരുന്നു. ഇരുവരും ബന്ധം ഉപേക്ഷിക്കാന്‍ പ്രധാന കാരണം സല്‍മാന്‍ ഉപദ്രവമായിരുന്നെന്ന് ഐശ്വര്യ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഐശ്വര്യ റായിയുടെ കൈ ഒടിഞ്ഞതിനെ കുറിച്ചും സല്‍മാന്‍ ഖാന്റെ പഴയ പ്രണയത്തെ കുറിച്ചുള്ളതുമായ വാര്‍ത്തകള്‍ വീണ്ടും പ്രചരിക്കുകയാണ്.

  സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകെ സനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ 1997 ലായിരുന്നു ഐശ്വര്യ റായിയും സല്‍മാനും പ്രണയത്തിലാകുന്നത്. ഇരുവരും തമ്മിലുള്ള വിവാഹം വരെ തീരുമാനിച്ചിരുന്നു. ഐശ്വര്യയുടെ കുടുംബത്തെ പല വഴിക്ക് സഹായിക്കുകയുമൊക്കെ സല്‍മാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സല്‍മാന്റെ അമിത മദ്യപാനവും മോശം പെരുമാറ്റവും കാരണമാണ് ബന്ധം വേര്‍പിരിഞ്ഞതെന്ന് ഐശ്വര്യ പണ്ട് പറഞ്ഞിട്ടുണ്ട്. വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിന്റെ പേരില്‍ സല്‍മാന്‍ ശാരീരികമായി ഉപദ്രവിച്ചതായും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നുമൊക്കെ ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു.

  മാനസികമായും ശാരീരികമായും ഉപ്രദവങ്ങള്‍ വന്നതോടെ നടി ആ ബന്ധം ഉപേക്ഷിച്ചു. ഇരുവരും തമ്മിലുള്ള വേര്‍പിരിയല്‍ ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. ശേഷം ഇരുവരും തമ്മില്‍ അടുത്തിടപഴകുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. വര്‍ഷങ്ങള്‍ ഒരുപാട് ആയിട്ടുണ്ടെങ്കിലും ഇനിയും അവര്‍ തമ്മില്‍ നേര്‍ക്ക് നേര്‍ കണ്ടിട്ടില്ല. എന്നാലിപ്പോള്‍ ലോക് ഡൗണ്‍ വന്നപ്പോള്‍ ബോളിവുഡിലെ പഴയ കഥകളും ചിത്രങ്ങളുമെല്ലാം കുത്തിപൊക്കി കൊണ്ടിരിക്കുകയാണ് പാപ്പരാസികള്‍.

  അങ്ങനെയാണ് പണ്ട് ഐശ്വര്യ റായിയുടെ കൈ ഒടിഞ്ഞ സംഭവത്തെ കുറിച്ചും ചര്‍ച്ചയായത്. 2002 ലായിരുന്നു അത്തരമൊരു സംഭവമുണ്ടാകുന്നത്. ഫിലിം ഫെയര്‍ അവാര്‍ഡ് ഷോ യില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം വാങ്ങാനായിരുന്നു നടി അവിടെ എത്തിയത്. വേദിയിലെത്തിയ ഐശ്വര്യ റായി ഒടിഞ്ഞ കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ടായിരുന്നു. ഒപ്പം സണ്‍ഗ്ലാസും വെച്ചിരുന്നു. എന്നാല്‍ നടിയ്ക്ക് അപകടം സംഭവിച്ചതിന് പിന്നില്‍ സല്‍മാന്‍ ഖാന്‍ ആണെന്നാണ് എല്ലാവരും പറഞ്ഞ് നടന്നത്. എന്നാല്‍ സത്യമെന്നും അങ്ങനെ അല്ലെന്നും വീടിന് പുറത്ത് വീണിട്ടാണ് തനിക്ക് പരിക്കേറ്റതെന്നും നടി അവിടെ വ്യക്തമാക്കി.

  ഞാന്‍ പടികളില്‍ നിന്നും താഴെ വീണതാണെന്ന കാര്യം ആളുകള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അതേ ആളുകള്‍ തന്നെയാണ് ഞാന്‍ ശക്തയായൊരു സ്ത്രീ ആണെന്ന് മാധ്യമങ്ങളിലൂടെ എഴുതി വിടുന്നത്. ഇപ്പോള്‍ അതെന്നെ നിസാഹയകയായി ചിത്രീകരിക്കുകയാണ്. ആര്‍ക്കും ക്രൂരമായി ഇങ്ങനെ അഭിനയിക്കാന്‍ കഴിയില്ല. എനിക്കൊരിക്കലും സഹിഷ്ണതയോടെ പെരുമാറുന്നവരെ അംഗീകരിച്ച് കൊടുക്കാന്‍ കഴിയില്ല.

  അര്‍ണോള്‍ഡ് ഷ്വര്‍സെനെഗറിന് വരെ അപകടത്തില്‍ പരിക്ക് പറ്റാറുണ്ട്. പിന്നെ എന്ത് കൊണ്ട് എനിക്ക് പറ്റില്ലെന്ന് പറയുന്നത്? ശാരീരികമായി എന്നെആരെങ്കിലും ഉപ്രദവിച്ചിരുന്നെങ്കില്‍ ഞാനവരെ തിരിച്ചടിക്കുമായിരുന്നു. ഇതൊക്കെ അടിസ്ഥാനപരമല്ലാത്ത വാര്‍ത്തകളാണ്. എന്റെ നിശബ്ദത പല അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. പക്ഷെ നിസാര കാര്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും നടി പറയുന്നു.

  ഐശ്വര്യയുമായി പ്രണയത്തിലാവുന്നതിന് മുന്‍പ് സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങിയിരുന്നു. 1994 മേയ് 27 ന് സല്‍മാനും നടി സംഗീത ബിജലാനിയും തമ്മിലുള്ള വിവാഹത്തിന് വേണ്ട മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. എന്നാല്‍ പെട്ടെന്ന് തന്നെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. വിവാഹം മുടങ്ങുകയും ചെയ്തു. അന്ന് സല്‍മാന്റെയും സംഗീതയുടെയും വിവാഹ തീയതി വെച്ചിട്ടുള്ള കാര്‍ഡുകളും അച്ചടിച്ച് പുറത്തിറക്കിയിരുന്നു. തന്റെ സുഹൃത്ത് സോമി അലിയുമായി സല്‍മാന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു സംഗീത അതില്‍ നിന്നും പിന്മാറിയത്.

  ഐശ്വര്യ റായിയ്ക്ക് ശേഷം കത്രീന കൈഫുമായിട്ടും സല്‍മാന്‍ പ്രണയത്തിലായിരുന്നു. ഇപ്പോള്‍ റുമേനിയന്‍ ടെലിവിഷന്‍ അവതാരകയായ ലുലിയ വന്റൂരുമായിട്ടായിരുന്നു സല്‍മാന്റെ പ്രണയം. നേരത്തെ മുതല്‍ ലുലിയയും സല്‍മാനും വേര്‍പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ കാലത്തും താരങ്ങള്‍ ഒന്നിച്ച് തന്നെയാണ് താമസമെന്ന് കഴിഞ്ഞ ദിവസം ഒരു വീഡിയോയിലൂടെ വ്യക്തമായിരുന്നു.

  English summary
  When Aishwarya Rai Showed Up With A Fractured Hand
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X