ഐശ്വര്യ റായിയുടെ കോലമെന്താണ് ഇങ്ങനെ? ശരീര സൗന്ദര്യത്തെ കുറിച്ച് ചോദിച്ചവരോട് ഐശ്വര്യ അന്ന് പറഞ്ഞത്

ലോകസുന്ദരിയായതോടെ ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ കുറിച്ചുള്ള വര്‍ണനകളായിരുന്നു നടന്നത്. വിവാഹം കഴിക്കുകയാണെങ്കില്‍ ഐശ്വര്യ റായിയെ പോലൊരു പെണ്ണിനെ തന്നെ വേണമെന്ന് യുവാക്കള്‍ പോലും ആഗ്രഹിച്ചു. ഇന്നും സ്ത്രീ സൗന്ദര്യത്തെ കുറിച്ച് പറയുമ്പോള്‍ നടിയുടെ പേരാണ് ആദ്യം എടുത്ത് പറയുക. എന്നാല്‍ ശരീരസൗന്ദര്യത്തിന്റെ പേരില്‍ ഐശ്വര്യയ്ക്ക് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടതായിട്ടും വന്നിട്ടുണ്ട്.

ഒരിടക്കാലത്ത് ഐശ്വര്യ റായി വല്ലാതെ തടിച്ചിരുന്നു. ആരാധകരെ പോലും അമ്പരിപ്പിച്ച് കൊണ്ടുള്ള ആ ലുക്കിനാണ് വിമര്‍ശനം ലഭിച്ചത്. അത് ബോഡി ഷെയിമിങ്ങിലേക്ക് വരെ എത്തുകയും ചെയ്തു. എന്നാല്‍ അവര്‍ക്കുള്ള തക്കമറുപടി ഐശ്വര്യ തന്നെ നല്‍കിയ കഥയാണ് ഇപ്പോള്‍ വൈറലാവുന്നത്.

 കഴിവും സൗന്ദര്യവും കൊണ്ട് ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിയ താരസുന്ദരിയാണ് ഐശ്വര്യ റായി

കഴിവും സൗന്ദര്യവും കൊണ്ട് ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിയ താരസുന്ദരിയാണ് ഐശ്വര്യ റായി. എന്നാല്‍ മുന്‍വിധികളും വിമര്‍ശനങ്ങളുമാണ് പലപ്പോഴും നടിയെ തേടി എത്താറുള്ളത്. ഐശ്വര്യ പങ്കെടുക്കുന്ന പരിപാടികളും എയര്‍പോര്‍ട്ടില്‍ വരുന്നത് പോലും വലിയ വാര്‍ത്തയാണ്. അങ്ങനെയിരിക്കുമ്പോഴാണ് പ്രസവത്തിന് ശേഷം തടിച്ചിയായി നടി ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.

 ഒരു നടിയായത് കൊണ്ട് എപ്പോഴും ശരീര സൗന്ദര്യത്തിന് പ്രധാന്യം കൊടുക്കണം

ഒരു നടിയായത് കൊണ്ട് എപ്പോഴും ശരീര സൗന്ദര്യത്തിന് പ്രധാന്യം കൊടുക്കണം. അത് നിലനിര്‍ത്തുകയും വേണം. അല്ലെങ്കില്‍ വളരെ മോശമായ അഭിപ്രായങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഐശ്വര്യയുടെ അനുഭവത്തിലൂടെ പറയാം.

ഇത് അമ്മയായതിന് ശേഷമുള്ള കാര്യമല്ല. സന്ദര്‍ഭത്തിന് അനുസരിച്ച് ബോഡി ഷെയിമിങ്ങിനെ പരാമര്‍ശിക്കുന്നതാണ്.

ഐശ്വര്യ ഗര്‍ഭിണിയായിരുന്ന കാലത്ത് അവളുടെ ശരീരത്തെ കുറിച്ച് പ്രമുഖ മാധ്യമങ്ങളില്‍ വരെ വാര്‍ത്ത വന്നിരുന്നു. ഒടുവില്‍ ഐശ്വര്യ തന്നെ ഒരു അഭിമുഖത്തില്‍ അതിനുള്ള മറുപടി കൊടുത്തിരുന്നു. 'ഇത് അമ്മയായതിന് ശേഷമുള്ള കാര്യമല്ല. സന്ദര്‍ഭത്തിന് അനുസരിച്ച് ബോഡി ഷെയിമിങ്ങിനെ പരാമര്‍ശിക്കുന്നതാണ്.

Recommended Video

എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
തന്റെ ജീവിതത്തില്‍ ആഗ്രഹിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്നും ഐശ്വര്യ വ്യക്തമാക്കുന്നു

എനിക്ക് ഒരുപാട് അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് സത്യമാണ്. എനിക്കതില്‍ നന്ദിയുമുണ്ട്. എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് ഈ ചോദ്യങ്ങള്‍ വരുന്നതും നിങ്ങള്‍ ഊഹിച്ച് കഥ പറയുന്നതെന്നുമാണ് ഐശ്വര്യ ചോദിക്കുന്നത്. അങ്ങനെ അതൊരു വിധിയിലേക്ക് എത്തുകയാണ്. എന്നാല്‍ ഇതൊന്നും എന്നെ ബാധിച്ചിട്ടില്ല. എല്ലാ നിഷേധാത്മകതകളും അഭിമുഖീകരിച്ചിട്ടും തന്റെ ജീവിതത്തില്‍ ആഗ്രഹിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X