For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മനീഷ കൊയ്‌രാളയ്ക്ക് വേണ്ടി രാജീവ് ഐശ്വര്യ റായിയെ ഉപേക്ഷിച്ചു; നടിമാര്‍ തമ്മിലുള്ള വഴക്കിന് കാരണമായ സംഭവമിങ്ങനെ

  |

  തൊണ്ണൂറുകളില്‍ ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നായികയായിരുന്നു മനീഷ കൊയ്‌രാള. പ്രമുഖരടക്കം പലരുടെയും നായികയായി ശക്തമായ പല സ്ത്രീകഥാപാത്രങ്ങളെയും നടി അവതരിപ്പിച്ചു. അര്‍ബുദ ബാധിതയായതിന് ശേഷം മനീഷയുടെ ജീവിതം പരിതാപകരമായെങ്കിലും ഇപ്പോള്‍ സന്തോഷത്തോടെ കഴിയുകയാണ്.

  സിനിമയില്‍ സജീവമായ കാലത്ത് ചില വിവാദ പരാമര്‍ശങ്ങളൊക്കെ നടത്തി മനീഷ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അതില്‍ പ്രധാനപ്പെട്ട കാര്യം മനീഷയുടെ കാമുകനായിരുന്ന രാജീവ് മുല്‍ചന്ദാനി നടി ഐശ്വര്യ റായിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ടൊരു വിഷയമാണ്.

  1999 ല്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ മനീഷയുടെ പ്രസ്താവനയെ പൊളിച്ചടുക്കുന്ന മറുപടിയുമായി ഐശ്വര്യ റായി എത്തിയിരുന്നു. നടി പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നാണ് ഐശ്വര്യ വെളിപ്പെടുത്തിയത്.

  1994 ല്‍ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട ഐശ്വര്യ റായി ഇന്ന് ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ നടിയാണ്. എന്നാല്‍ ഇതേ വര്‍ഷം ഐശ്വര്യയെ കുറിച്ചുള്ളൊരു വാര്‍ത്ത പ്രമുഖ മാഗസിന്‍ പുറത്തിറക്കിയിരുന്നു. മനീഷ പറഞ്ഞതെന്ന രീതിയിലാണ് വാര്‍ത്ത വന്നത്.

  'പ്രശസ്ത മോഡലും ഫോട്ടോഗ്രാഫറുമായ രാജീവ് മുല്‍ചാന്ദനി മനീഷ കൊയ്‌രാളയ്ക്ക് വേണ്ടി ഐശ്വര്യ റായിയെ ഉപേക്ഷിച്ചു' എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഇതോടെ രാജീവിന്റെ വിശദീകരണം ചോദിച്ച് ഐശ്വര്യ അദ്ദേഹത്തെ വിളിച്ചു.

  റോബിന്റെ ചെടിച്ചട്ടി എടുത്ത് എറിഞ്ഞതിനും സ്വയം ഇറങ്ങി പോയതിനും കാരണമുണ്ട്; ആദ്യമായി ജാസ്മിന്‍ പ്രതികരിക്കുന്നു

  രാജീവുമായി നടത്തിയ സംഭാഷണത്തെ കുറിച്ച് ഐശ്വര്യയുടെ പ്രതികരണമിങ്ങനെയാണ്.. 'ഒരു പ്രമുഖ മാധ്യമം മനീഷയ്ക്ക് വേണ്ടി രാജീവ് എന്നെ ഉപേക്ഷിച്ചുവെന്ന് വാര്‍ത്ത കൊടുത്തു. അതിലെ സത്യാവസ്ഥ അറിയാനായി ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. രാജീവ് എന്റെ നല്ല സുഹൃത്ത് മാത്രമാണ്. അതിനപ്പുറം ഒന്നുമില്ല.

  അവരുടെ പ്രണയകഥയില്‍ കയറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. രണ്ട് മാസത്തിന് ശേഷം അവരെ ഒരുമിച്ച് കണ്ടിട്ടില്ല. പിന്നെ എല്ലാ രണ്ട് മാസം കൂടുമ്പോഴും മനീഷയെ വ്യത്യസ്തരായ ആളുകളുടെ കൂടെയാണ് കാണാറുള്ളത്' എന്നും ഐശ്വര്യ പറയുന്നു.

  റോബിനും രജിത് കുമാറും രഞ്ജിനി ഹരിദാസും; ബിഗ് ബോസ് അള്‍ട്ടിമേറ്റിലെ താരങ്ങള്‍ ഇവരായിരിക്കുമോ?

  ഒപ്പം മനീഷയുടെ തെറ്റായ ആരോപണങ്ങള്‍ക്കെതിരെയും ഐശ്വര്യ ആഞ്ഞടിച്ചു. 'എനിക്കത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. അത് ശരിക്കും ഞെട്ടിക്കുന്ന കാര്യമായിരുന്നു. ഞാന്‍ ഉദ്ദേശിച്ചത് ആ ലേഖനം ആധികാരികമായിട്ടുള്ളത് ആയിരുന്നെങ്കില്‍ എന്ത് കൊണ്ടാണ് 1994 ല്‍ തന്നെ പുറത്ത് വന്നില്ല എന്നതാണ്?

  പക്ഷേ ഈ വിഷയം എന്നെ ബാധിച്ചു. തന്റെ ജീവിതത്തിലെ പല തുടങ്ങള്‍ക്കും അതൊരു പ്രശ്‌നമായി വന്നു. ഞാനൊരു ഭ്രാന്തിയെ പോലെ കരയുകയും ചെയ്തതായി' ഐശ്വര്യ റായി പറഞ്ഞു.

  പുതിയ ജീവിതത്തില്‍ 24 മണിക്കൂറും സംഗീതമാണ്; കല്യാണ സാരി എടുക്കാന്‍ പോയപ്പോള്‍ ചമ്മിയതിനെ കുറിച്ച് അമൃത സുരേഷ്

  Recommended Video

  Dr. Robin On Dilsha: ഞാൻ മാനസ മൈന ഒന്നും പാടി നടക്കില്ല, പോയത് പോട്ടെ | *BiggBoss

  എന്നാല്‍ ഐശ്വര്യയെ വീണ്ടും കളിയാക്കി കൊണ്ടാണ് മനീഷ എത്തിയത്. 'രേഖയെയും ശ്രീദേവിയെയും പോലെയുള്ള മുതിര്‍ന്ന നടിമാര്‍ പോലും അവളെ വിമര്‍ശിച്ചു. അപ്പോള്‍ ആരാണ് ഈ ഐശ്വര്യ റായി? അവളുടെ മോശം പെരുമാറ്റം വ്യക്തിത്വത്തെയയാണ് കാണിക്കുന്ന മാത്രമേ കാണിക്കൂ' എന്നും മനീഷ പറഞ്ഞു.

  Read more about: manisha koirala aishwarya rai
  English summary
  When Aishwarya Rai Slammed Manisha Koirala Over Rajeev Mulchandani, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X