അനിൽ അംബാനിയുമായി കോടികളുടെ കരാറിലുള്ള ബന്ധം; ഞാൻ‌ ഞെട്ടി; ഐശ്വര്യ റായ് അന്ന് പറഞ്ഞ വാക്കുകൾ

ഐശ്വര്യ റായിയെ പോലെ സൗന്ദര്യം കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കാൻ കഴിഞ്ഞ നടിമാർ വിരളമാണ്. എന്നും അത്ഭുതത്തോടെയാണ് ഐശ്വര്യയെ ലോകം കണ്ടത്. കണ്ണഞ്ചിക്കുന്ന സൗന്ദ്യരം ആ​ഗോള തലത്തിൽ ചർച്ചയായപ്പോഴും സിനിമാ ലോകത്തെ നിറപകിട്ടില് ഐശ്വര്യ മതി മറന്നില്ല. കുടുംബ ജീവിതത്തിലേക്ക് ക‌ടക്കാൻ ആ​ഗ്രഹിച്ചപ്പോൾ കരിയറിലെ തിരക്കുകൾ മാറ്റി വെക്കാൻ ഐശ്വര്യ തയ്യാറായി. അമ്മയായ ശേഷം ചുരുക്കം സിനിമകളിൽ മാത്രമേ ഐശ്വര്യ റായ് അഭിനയിച്ചിട്ടുള്ളൂ. ​ഗോസിപ്പുകൾ എന്നും താരത്തെ തേടി വന്നിട്ടുണ്ട്.

സിനിമയും ഫാഷൻ വേദികൾക്കുമപ്പുറം ലൈം ലൈറ്റിൽ നിന്നും പരമാവധി മാറി നിൽക്കാൻ ഇന്ന് ഐശ്വര്യ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച സംഭവങ്ങൾ ഐശ്വര്യ റായുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. സൽമാൻ ഖാനുമായുണ്ടായ പ്രണയവും പിന്നീടിവർ വേർപിരിഞ്ഞതും വലിയ തോതിൽ ചർച്ചയായതാണ്. തന്റെ വ്യക്തി ജീവിതം ​ഗോസിപ്പ് കോളങ്ങളിൽ വിഷയമാകാതിരിക്കാൻ ഐശ്വര്യ ശ്രദ്ധിച്ചത് ഇക്കാലഘട്ടത്തിലാണ്.

Aishwarya Rai

സൽമാനുമായി പിരിഞ്ഞപ്പോൾ നടനെതിരെ സംസാരിച്ച് കൊണ്ട് ഐശ്വര്യ ഒരു അഭിമുഖം നൽകി. എന്നാൽ പിന്നീട് ഇത്തരം തുറന്ന് പറച്ചിലുകൾ ന‌ടത്താതിരിക്കാൻ ഐശ്വര്യ ശ്രദ്ധിച്ചു. അതേസമയം തുടർന്നും നടിയെക്കുറിച്ച് ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. ഒരിക്കൽ ഐശ്വര്യക്ക് ഇതിനെതിരെ പ്രതികരിക്കേണ്ടിയും വന്നു. ബിസിനസ് രം​ഗത്തെ ഭീമനായിരുന്ന അനിൽ അംബാനിക്കൊപ്പം ചേർത്ത് ​ഗോസിപ്പുകൾ വന്നതോടെയായിരുന്നു ഇത്.

ഇവർ ഒരുമിച്ചുള്ള ഫോട്ടോകൾ പുറത്ത് വന്നതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. അന്ന് വന്ന വാർത്തകൾക്കെതിരെ ഐശ്വര്യ സംസാരിക്കുകയുമുണ്ടായി. എന്തെങ്കിലും അലങ്കരിക്കാൻ വേണ്ടി എന്റെ പേര് എന്തിനാണ് ഉപയോ​ഗിക്കുന്നതെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അറിഞ്ഞപ്പോൾ പല തോന്നലുകൾ മനസിൽ‌ വന്നു. ഞാൻ അപൂർവമായി അദ്ദേഹത്തെ കാണാറുള്ളൂ. അവസാനമായി കണ്ടത് ഭാരത് ഷായുടെ പിറന്നാൾ ആഘോഷത്തിനാണ്. ഞങ്ങൾ ടിനയ്ക്കും മറ്റുള്ളവർക്കുമൊപ്പമാണ് ഇരുന്നത്.

Aishwarya Rai

എനിക്ക് അദ്ദേഹവുമായി കോടികളുടെ കരാറിലുള്ള ബന്ധമെന്ന് തേട്പ്പോ ൾ ഞാൻ ഞെ‌ട്ടി. തന്നെക്കുറിച്ച് തന്നെയാണോ ഈ പറയുന്നത് എന്ന് തോന്നിപ്പോയെന്നും ഐശ്വര്യ റായ് വ്യക്തമാക്കി. ഗോസിപ്പുകളെ പാടേ അവ​ഗണിക്കുകയാണ് ഇന്ന് ഐശ്വര്യ റായ് ചെയ്യുന്നത്. വർഷങ്ങളായി സിനിമാ ലോകത്തെ അടുത്തറിയുന്ന താരം ഇത്തരം അഭ്യൂഹങ്ങൾ അവ​ഗണിക്കുന്നു. ഭർത്താവ് അഭിഷേക് ബച്ചനുമായി വേർപിരിയുന്നെന്ന് ഏറെക്കാലമായി ബോളിവുഡ് മാധ്യമങ്ങളിൽ ​ഗോസിപ്പ് വരുന്നുണ്ട്.

എന്നാൽ താരം ഇതേക്കുറിച്ച് പ്രതികരിച്ചില്ല. അതേസമയം ഐശ്വര്യയും അഭിഷേക് ബച്ചന്റെ വീട്ടുകാരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന സംസാരം ശക്തമാണ്. ഐശ്വര്യയെക്കുറിച്ച് അഭിഷേകിന്റെ വീട്ടുകാർ പൊതുവേദികളിൽ സംസാരിക്കാറേയില്ല. നടി ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ തിരിച്ച് വന്നപ്പോഴും കുടുംബം മൗനം പാലിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ അമിതാഭ് ബച്ചൻ സിനിമയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ജയ ബച്ചനും ശ്വേത ബച്ചനും ഐശ്വര്യയിൽ നിന്ന് അകലം കാണിക്കുന്നുണ്ടെന്നും ആരാധകർ പറയുന്നു.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X