ഐശ്വര്യ റായിയെ കാണാൻ നിരവധി പേർ വരുമായിരുന്നു, നടിക്ക് ഇഷ്ടം ഫിസിക്സ് അധ്യാപകനെ, സുഹൃത്ത് പറയുന്നു

തലമുറ വ്യത്യാസമില്ലാതെ ഇന്ത്യൻ ലോകം നെഞ്ചിലേറ്റുന്ന താരമാണ് ഐശ്വര്യ റായി ബാച്ചൻ. ഇപ്പോൾ സിനിമയിൽ അത്രയധികം സജീവമല്ലെങ്കിലും ആഷിന് ഇപ്പോഴും കൈനിറയെ ആരാധകരുണ്ട്. സിനിമയിൽ പുതുമുഖങ്ങൾ എത്ര വന്നാലും ഐശ്വര്യ റായി എന്നും പ്രേക്ഷകർക്ക് പ്രിയങ്കരിയായിരിക്കും. മോഡലിംഗിൽ നിന്നാണ് ഐശ്വര്യ സിനിമയിൽ എത്തുന്നത്. മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജ്, എഴുത്തുകാരിയായ വൃന്ദരാജ് റായിയുടേയു മകളാണ് ആഷ്. മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തിയത്. 1997 ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിൽ മോഹൻലാലിന്റെ അഞ്ച് നായികമാരിൽ ഒരാളായിരുന്നു ഐശ്വര്യ. ഈ ചിത്രം നടിയുടെ കരിയർ തന്നെ മാറ്റുകയായിരുന്നു.

ഇരുവറിന് ശേഷം ബോളിവുഡിൽ നിന്ന് നടിയ്ക്ക് അവസരങ്ങൾ തേടി എത്തുകയായിരുന്നു. എന്നാൽ ആദ്യ ബോളിവുഡ് ചിത്രം അത്രയധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് പുറത്ത് ഇറങ്ങിയ ഷങ്കർ ചിത്രം ജീൻസും വലിയ വിജയമായിരുന്നു. പിന്നീട് പുറത്ത് ഇറങ്ങിയ ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രം ഐശ്വര്യ റായിയുടെ കരിയറിൽ വഴിത്തിരിവ് ആവുകയായിരുന്നു. പിന്നീട് ആഷ് ബോളിവുഡിന്റെ താരറാണിയായി മാറുകയായിരുന്നു. ഇന്നും അങ്ങനെ തന്നെയാണ്.

ഗോസിപ്പ് വാർത്ത

ഐശ്വര്യ റായിയുടെ സിനിമ പോലെ തന്നെ നടിയുടെ ജീവിതവും ബോളിവുഡ് സിനിമ കോളങ്ങളിൽ വലിയ ചർച്ചയാവാറുണ്ട്. ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന പേരാണ് ആഷിന്റേത്. സിനിമയിൽ സജീവമല്ലെങ്കിൽ പോലും നടിയെ ചുറ്റിപ്പറ്റി വാർത്തകൾ പ്രചരിക്കുന്നുണ്ട്. നടിയുടെ പഴയ പ്രണയങ്ങളും ബ്രേക്കപ്പുകളുമെല്ലാം ഇപ്പോഴും സിനിമ കോളങ്ങളിൽ ചർച്ചയാവുന്നുണ്ട്. പ്രണയ തകർച്ചകൾക്ക് ശേഷമാണ് ആഷ് ബച്ചൻ കുടുംബത്തിലെ മരുമകളായി മാറിയത്. പ്രേക്ഷകരെ ഏറെ നിരാശയിലാഴ്ത്തിയ ഒരു വിവാഹമായിരുന്നു ഐശ്വര്യ റായിയുടേതും അഭിഷേക് ബച്ചന്റേയും. വിവാഹത്തിന് ശേഷം താരങ്ങൾ വേർപിരിയുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഗോസിപ്പുകൾക്ക് ചെവി കൊടുക്കാതെ തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണ് താരങ്ങൾ.

 മകളെ  ചുറ്റിപ്പറ്റി ജീവിതം

സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുളള വിവാഹം നടക്കുന്നത്. ഇതോടെ താരം അഭിനയത്തിന് ചെറിയ ഇടവേള കൊടുക്കുകയായിരുന്നു. മകൾ ആരാധ്യ ജനിച്ചതോടെ ആഷ് പൂർണ്ണമായും ബോളിവുഡ് വിടുകയായിരുന്നു. മകള ചുറ്റിപ്പറ്റിയായിരുന്നു താരറാണിയുടെ ജീവിതം. മകൾ വലുതായതിന് ശേഷമാണ് വീണ്ടും സിനിമയിൽ എത്തിയത്. എന്നാൽ സജീവമായിരുന്നില്ല താരം. മകളുടെ കാര്യത്തിനാണ് കൂടുതൽ മുൻഗണന നൽകുന്നതെന്ന് ആഷ് പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്. നടിയുടെ ഈ കെയറിംഗ് പലപ്പോഴും വിമർശനങ്ങൾ സൃഷ്ടിക്കാറുണ്ട്. മകളെ സ്വതന്ത്രമായി സഞ്ചരിക്കാൻ വിടുവെന്നണ് പ്രേക്ഷകർ പറയുന്നത്. വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും ബോളിവുഡിലെ സൂപ്പർ മദർ എന്നാണ് നടിയെ അറിയപ്പെടുന്നത്.

സുഹൃത്തിന്റെ  വാക്കുകൾ

ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാവുന്നത് ഐശ്വര്യ റായിയെ കുറിച്ചുള്ള സുഹൃത്ത് ശിവാനിയുടെ വാക്കുകളാണ്. കോളേജ് കാലത്തെ നടിയുടെ ക്രഷിനെ കുറിച്ചാണ് പറയുന്നത്. കോളേജിൽ താരത്തിന് നിരവധി ആരാധകരുണ്ടായിരുന്നു. എന്നാൽ ഐശ്വര്യയ്ക്ക് ക്രഷ് അവളുടെ ഫിസിക്സ് ടീച്ചറെ ആയിരുന്നു. അദ്ദേഹത്തെ ആകർഷിക്കാൻ താരം പലവഴികളും നോക്കി എന്നാണ് സുഹൃത്ത് പറയുന്നത് . കൂട്ടികാരിയുടെ വാക്കുകൾ ഇങ്ങനെ...

  ഐശ്വര്യയുടെ  ക്രഷ്

'' താൻ ഒരു വർഷം മുംബൈയിലെ ജയ് ഹിന്ദ് കേളോജിൽ സയൻസ് വിദ്യാർത്ഥിയായിരുന്നു. ഐശ്വര്യ ഇവിടെ ചേർന്നതിന് ശേഷം കെസി കോളേജിലേയ്ക്ക് പോയിരുന്നു. തങ്ങളുടെ കോളേജിന്റെ തൊട്ട് അടുത്തായിരുന്നു കെസി കോളേജ്. തന്റെ കോളേജിലെ ആൺകുട്ടികൾ ആഷിനെ കാണാൻ വേണ്ടി കോളേജ് ഗേറ്റിന് അടുത്ത് പോയി നിൽക്കുമായിരുന്നു. പഠനകാലത്ത് ഐശ്വര്യ ഫിസിക്സ് ടീച്ചറിനെ ഇംപ്രസ് ചെയ്യാൻ ആഗ്രഹിച്ചിരുന്നു. കാരണം അദ്ദേഹം മറ്റുള്ളവരെക്കാൾ കർക്കശക്കാരനായിരുന്നു. സാധാരണ സുഹൃത്തുക്കളോടൊപ്പം ലാസ്റ്റ് ബെഞ്ചിലാണ് ഐശ്വര്യ ഇരിക്കാറുള്ള ആഷ് ഫിസിക്‌സ് ലെക്ചറുകളുടെ സമയത്ത് ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുമായിരുന്നു.

Recommended Video

ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam
 അദ്ദേഹം ഉപദേശിച്ചു

മറ്റുള്ള എല്ലാ പ്രൊഫസർമാരും കോളേജിലെ മോഡലിംഗിനായി ഐശ്വര്യയെ പിന്തുണച്ചിരുന്നു. അവളുടെ ഫിസിക്സ് പ്രൊഫസർ അവളെ ഒരു കോളേജ് മാഗസിൻ ഷൂട്ട് ചെയ്യാൻ ഉപദേശിച്ചിരുന്നു. ഐശ്വര്യയ്ക്ക് ആർക്കിടെക്റ്റ് ആകാൻ ആയിരുന്നു ആഗ്രഹം. എന്നാൽ മോഡലിംഗ് അസൈൻമെന്റുകൾ ലഭിക്കാൻ തുടങ്ങിയപ്പോൾ, അവൾ സ്ട്രീം'' മാറ്റിയതായി സുഹൃത്ത് പറയുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ സിനിമയിൽ എത്തിയിട്ടുണ്ട്. മണിരത്നം ചിത്രമാണ് നടിയുടെ പുതിയ സിനിമയ. ഈ ചിത്രത്തിലൂടെ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം താരം തെന്നിന്ത്യൻ സിനിമയിൽ മടങ്ങി എത്തുകയാണ്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X