twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മിസിസ് ബച്ചൻ എന്ന വിളി തങ്ങളെ ഞെട്ടിച്ചു, ബോറ ബോറയിൽ വെച്ചുള്ള ആ സംഭവം വെളിപ്പെടുത്തി ഐശ്വര്യറായ്

    |

    സിനിമ കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താരദമ്പതികളാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും . ഇവരുടെ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം സിനിമകോളങ്ങളിൽ വലിയ ചർച്ച വിഷയമാണ്. വിവാഹത്തിന് ശേഷം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച താരദമ്പതികൾ കൂടിയാണിവർ. താര വിവാഹം കഴിഞ്ഞ് 13 വർഷം പിന്നിടുമ്പോഴു ഇന്നും ആഷ് , അഭിഷേക് ബച്ചൻ വിവാഹമോചന കഥകൾ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുണ്ട് . എന്നാൽ താരങ്ങൾ ഇതിനൊന്നും ചെവി കൊടുക്കാതെ കൂടുംബ ജീവിതം ആഘോഷമാക്കുകയാണ്.

    അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് ശേഷം ഐശ്വര്യ അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.. സൂപ്പർ താരമായി തിളങ്ങിയ താര സുന്ദരി പിന്നീട് മികച്ച കുടുംബിനിയും അമ്മയുമാകുകയായിരുന്നു. ഐശ്വര്യയുടെ ആരാധകരിൽ ഇത് അൽപം സങ്കടം സൃഷ്ടിച്ചിരുന്നു. അഭിയത്തിന് ഇടവേള കൊടുത്തുവെങ്കിലും ഫാഷൻ വീക്കുകളിൽ നടി സജീവമായിരുന്നു. ഇപ്പോഴിത താൻ അഭിഷേക് ബച്ചന്റെ ഭാര്യയാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷത്തെ കുറിച്ച് ഐശ്വര്യ റായ്. ഒരു പഴയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

      മിസിസ് ബച്ചൻ

    2007 ൽ ആയിരുന്നു ഐശ്വര്യ റായ് അഭിഷേക് ബച്ചൻ വിവാഹം നടക്കുന്നത്. താരങ്ങൾക്ക് ആരാധ്യ എന്ന് പേരുള്ള ഒരു മകളുമുണ്ട്. ഇപ്പോഴിത മിസ് ബച്ചൻ എന്നുള്ല വിളി കേട്ട് നിശ്ചലമായി പോയ നിമിഷത്തെ കുറിച്ച് പറയുകയാണ് താരം. താൻ വിവാഹിതയാണെന്ന് സ്വയം മനസ്സിലാക്കിയ നിമിഷം കൂടിയായിരുന്നെന്നും ഐശ്വര്യ പറയുന്നു. താരസുന്ദരി തന്നെയാണ് ഹണിമൂണിനിടെയുണ്ടായ ഈ രസകരമായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

     ഞാനും  അഭിഷേകും  പരസ്പരം  ചിരിച്ചു

    ബോറ ബോറയിലായിരുന്നു ഞങ്ങളുടെ ഹണിമൂൺ. അവിടെ എത്തിയപ്പോൾ യാത്ര കപ്പലിലെ ജോലിക്കാരൻ മിസിസ് ബച്ചൻ എന്നാണ് അഭിസംബോധന ചെയ്ത്ത്. ഇത് കേട്ടയുടനെ ഞാനും അഭിഷേകും പരസ്പരം നോക്കി ചിരിച്ചു. ആളുടെ മിസിസ് ബച്ചൻ എന്നുളല സംബോധന എന്നെ വളരെയധികം ചിന്തിപ്പിച്ചു. ഞാൻ വിവാഹിതയാണ്. അഭിഷേകിന്റെ ഭാര്യയാണ്. ഐശ്വര്യ റായ് അഭിമുഖത്തിൽ പറയുന്നു.

    ഐശ്വര്യയുമായുള്ള  കൂടി കാഴ്ച

    ദേശീയമാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യയുമായുളള ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് അഭിഷേക് ബച്ചൻ പറഞ്ഞിരുന്നു. താൻ ഒരു നടൻ ആകുന്നതിന് മുൻപ് തന്നെ ഐശ്വര്യയെ കുറിച്ച് തനിക്ക് അറിയാമായിരുന്നു . താരാജാഡ അൽപം പോലും ഇല്ലാത്ത വ്യക്തിയാണ് ഐശ്വര്യ. എന്നാൽ നടിയെ കുറിച്ച് നിരവധികഥകൾ കേട്ടിരുന്നു. എന്നാൽ അങ്ങനെയൊന്നും ആയിരുന്നില്ല . വളരെ വിനീതയായ, സാധരണക്കാരിയായ ഒരു വ്യക്തിയാണ് ഐശ്വര്യ. നടിയെ അടുത്ത് അറിയാവുന്നവർക്ക് ഇത് അറിയാമെന്നും അഭിഷേക് അഭിമുഖത്തിൽ പറയുന്നു.

    Recommended Video

    തെന്നിന്ത്യയുമായി ബന്ധമുളള ബോളിവുഡ് നായികമാർ ഇവരാണ്
     ആദ്യം ഇഷ്ടം  പറഞ്ഞത്

    ആദ്യം പ്രണയാഭ്യർഥന നടത്തിയതിനെ കുറിച്ചും അഭിഷേക് അഭിമുഖത്തിൽ പറയുന്നു. പ്രണയത്തിലാകും മുൻപ് തന്നെ തങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. ആരാണ് ആദ്യം പ്രണയിച്ച് തുടങ്ങിയതെന്ന് ഇതുവരെ ചോദിച്ചിട്ടില്ല. ഇതിന് ഉത്തരം നൽകണമെങ്കിൽ ഐശ്വര്യയോട് ചോദിക്കേണ്ടി വരും. എന്നാൽ ഞങ്ങൾക്ക് പരസ്പരം അറിയാമായിരുന്നു ഇരുവർക്കും ഇഷ്ടമാണെന്ന് അഭിഷേക് ബച്ചൻ പറയുന്നു.

    Read more about: aishwarya rai abhishek bachchan
    English summary
    When Aishwarya Rai Was Addressed as Mrs Bachchan Initially, Actress Couldn't Stop Laughing
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X