സിന്ദൂരമണിഞ്ഞ് പൊതുവേദികളിൽ വന്ന മരുമകൾ; ഇന്ന് വന്ന മാറ്റം; താര കുടുംബത്തിലെ പ്രശ്നങ്ങൾ ചർച്ചയിൽ

ബച്ചൻ കുടുംബത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ബോളിവു‍ഡിൽ സജീവ ചർച്ചാ വിഷയമായി തുടരുകയാണ്. ഐശ്വര്യ റായും ഭർത്താവിന്റെ വീട്ടുകാരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നാണ് ഉയർന്ന് വരുന്ന അഭ്യൂഹങ്ങൾ. എന്നാൽ താര കുടുംബം ഇതുവരെയും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഐശ്വര്യയും ഭർതൃവീട്ടുകാരും സ്വര ചേർച്ചയിൽ അല്ലെന്നതിന് നിരവധി തെളിവുകളും ആരാധകർ നിരത്തുന്നുണ്ട്. ഒരു വീട്ടിൽ കഴിയുന്നവർ ആണെങ്കിലും പൊതുവിടങ്ങളിലൊന്നും ഇവർ ഒരുമിച്ച് എത്താറില്ല. സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള ഫോട്ടോകളോ ടാ​ഗുകളോ ഇല്ല.

മരുമകൾ കഴിഞ്ഞ വർഷം സിനിമാ രം​ഗത്തേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിട്ടും അമിതാഭ് ബച്ചനും ജയ ബച്ചനും മൗനം പാലിച്ചു. അടുത്തിടെ നടന്ന ഐശ്വര്യയുടെ പിറന്നാൾ ആഘോഷത്തിൽ അഭിഷേകോ വീട്ടുകാരോ പങ്കെടുത്തില്ല. എന്താണ് താര കുടുംബത്തിനുള്ളിൽ സംഭവിച്ചത് എന്നതിൽ വ്യക്തമായ വിവരമില്ല. സന്തോഷകരമായി മുന്നോട്ട് പോയ കുടുംബ ജീവിതമായിരുന്നു ഐശ്വര്യയുടേത്.

Aishwarya Rai.

ഭർത്താവിനും ഭർത്താവിന്റെ വീട്ടുകാരെയും പ്രശംസിച്ച് കൊണ്ട് പൊതുവേദികളിൽ ഐശ്വര്യ സംസാരിച്ചിട്ടുമുണ്ട്. മരുമകൾ കുടുംബബന്ധങ്ങൾക്ക് നൽകുന്ന പ്രാധാന്യം അമിതാഭ് ബച്ചനും ജയ ബച്ചനും ഇഷ്ടമായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഇത്രയും വർഷങ്ങളായിട്ടും ഐശ്വര്യയും അഭിഷേകും അമിതാഭിനും ജയക്കും ഒപ്പം ഒരു വീട്ടിലാണ് കഴിയുന്നത്.

എന്നാലിപ്പോൾ പഴയത് പോലെയുള്ള അ‌‌ടുപ്പം ഐശ്വര്യയും അഭിഷേകിന്റെ വീട്ടുകാരും തമ്മിൽ ഇല്ലെന്ന അഭ്യൂഹങ്ങൾ ആരാധകരെയും നിരാശപ്പെടുത്തുന്നു. ഐശ്വര്യയും അഭിഷേകും വീട്ടുകാരും ഒരുമിച്ചുള്ള പഴയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ നിന്നുള്ള ഫോട്ടോകളാണിത്. കുടുംബത്തോടൊപ്പം സന്തോഷവതിയായി നിൽക്കുന്ന ഐശ്വര്യയെയാണ് ഫോട്ടോകളിൽ കാണുന്നത്.

Aishwarya Rai.

പല ഫോട്ടോകളിലും ഐശ്വര്യ സിന്ദൂരം അണിഞ്ഞിട്ടുണ്ട്. ഐശ്വര്യയെ ഇപ്പോൾ സിന്ദൂരമണിഞ്ഞ് പൊതുവേദികളിൽ കാണാറില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഒരുമിച്ച് പൊതുവേദികളിൽ ഇവരെ കണ്ടിട്ടും ഏറെ നാളുകളായി. അഭ്യൂഹങ്ങൾ ഇത്രയും കടുത്തിട്ടും ഐശ്വര്യയോ അഭിഷേകോ ഇതിൽ വിശദീകരണം നൽകാത്തതും സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു.

സ്വകാര്യ വിഷയങ്ങളെക്കുറിച്ച് ഐശ്വര്യ പൊതുവെ ഇപ്പോൾ സംസാരിക്കാറില്ല. അമ്പതുകാരിയായ ഐശ്വര്യക്ക് മകളുടെ കാര്യത്തിലാണ് പൂർണ ശ്രദ്ധ. മകൾ പിറന്ന ശേഷം ചുരുക്കം സിനിമകളിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. നാല് വർഷം പൂർണമായും സിനിമകളൽ കാണാതിരുന്ന ഐശ്വര്യ പൊന്നിയൻ സെൽവൻ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവാണ് ന‌ടത്തിയത്.

മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. സിനിമ മികച്ച വിജയം നേടി. ഐശ്വര്യയുടെ അവിസ്മരണീയ പെർഫോമൻസാണ് സിനിമയിൽ പ്രേക്ഷകർ കണ്ടത്. പൊന്നിയിൻ സെൽവന് ശേഷം മറ്റൊരു സിനിമയിലും ഐശ്വര്യ റായ് ഒപ്പുവെച്ചിട്ടില്ല. തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ ഐശ്വര്യ ഇന്ന് താൽപര്യപ്പെടുന്നുമില്ല. ഐശ്വര്യ റായുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

2007 ലാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹിതരായത്. വിവാഹത്തിന് മുമ്പ് ഇരുവരും ചില സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം രാവണൻ എന്ന ചിത്രത്തിലും ഇവർ ഒരുമിച്ച് അഭിനയിച്ചു. ഐശ്വര്യ കരിയറിൽ ഇടവേള എടുക്കുന്നുണ്ടെങ്കിലും അഭിഷേക് സിനിമാ രം​ഗത്ത് സജീവ സാന്നിധ്യമാണ്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X