അവൾ വിട്ടുകൊടുക്കില്ല; എനിക്ക് ഇഷ്ടമല്ലാത്ത കാര്യം; ഐശ്വര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ സഹോദരൻ
സൗന്ദര്യം കൊണ്ട് ലോകത്തെ വിസ്മയിപിച്ച ഐശ്വര്യ റായ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. പ്രായം 50 ആയിട്ടും ഐശ്വര്യക്കുള്ള താരമൂല്യത്തിന് കുറവില്ല. തന്റെ ടീനേജ് കാലം മുതൽ ഐശ്വര്യ ലൈം ലൈറ്റിലാണ്. മോഡലിംഗ് രംഗത്ത് ഐശ്വര്യ തരംഗം സൃഷ്‌ടിച്ചു. സിനിമാ രംഗത്ത് നിന്നും നടിയെ തേടി അവസരങ്ങൾ തുടരെ എത്തി. താര റാണിയായി വളർന്നപ്പോഴും തന്റെ ചില ആദർശങ്ങളിൽ നിന്ന് ഐശ്വര്യ പിന്നോട്ട് പോയില്ല. താരപദവിക്കപ്പുറം കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകിയ ഐശ്വര്യ 2007 ൽ വിവാഹിതയായി.
ആദ്യ കാലത്ത് തന്റെ അമ്മയ്ക്കൊപ്പമാണ് ഐശ്വര്യയെ മിക്കപ്പോഴും പൊതുവേദികളിൽ കണ്ടിരുന്നത്. ഐശ്വര്യക്ക് ഒരു സഹോദരനുണ്ട്. ആദിത്യ റായ് എന്നാണ് താരത്തിന്റെ ചേട്ടന്റെ പേര്. പൊതുവെ ലൈം ലൈറ്റിലേക്ക് വരാൻ ഇദ്ദേഹം താൽപര്യപ്പെടുന്നില്ല. മുമ്പൊരിക്കൽ ഐശ്വര്യയെക്കുറിച്ച് ആദിത്യ റായ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഐശ്വര്യയ അതിഥിയായെത്തിയ ഒരു ഷോയിൽ ആദിത്യ റായും സംസാരിച്ചു.

സഹോദരിയിൽ ഇഷ്ടമല്ലാത്ത കാര്യം എന്തെന്ന ചോദ്യത്തിന് അന്ന് ആദിത്യ മറുപടി നൽകി. അവൾ നല്ല വ്യക്തിയാണെങ്കിലും വിട്ടുകൊടുക്കുന്ന ആളല്ല. ദുർവാശിക്കാരിയാണെന്നും അന്ന് ആദിത്യ റായ് പറഞ്ഞു. ഇത് കേട്ട് ഐശ്വര്യ ചിരിച്ചു. എല്ലാ സഹോദനും സഹോദരിയും പരസ്പരം ഒരു കാര്യം ഇഷ്ടമായിരിക്കില്ല. അത് സാധാരണയാണെന്ന് അന്ന് ഐശ്വര്യ റായ് ചൂണ്ടിക്കാട്ടി.
മെർച്ചന്റ് നേവി എഞ്ചനീയറാണ് ആദിത്യ റായ്. ഐശ്വര്യ അഭിനയിച്ച ദിൽ ക റിഷ്ത എന്ന സിനിമ കോ പ്രൊഡ്യൂസ് ചെയ്തിട്ടുമുണ്ട്. ഐശ്വര്യയുടെ അമ്മ ബൃന്ദ റായ് ഈ സിനിമയുടെ തിരക്കഥയുടെ ഭാഗമായിട്ടുണ്ട്. ശ്രമ റായ് എന്നാണ് ആദിത്യ റായുടെ ഭാര്യയുടെ പേര്. ശിവാൻശ്, വിഹാൻ എന്നീ രണ്ട് ആൺ മക്കളും ദമ്പതികൾക്ക് പിറന്നു.

മറുവശത്ത് ഐശ്വര്യ റായുടെ കുടുംബ ജീവിതം പ്രശ്നങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് സൂചനയുണ്ട്. അഭിഷേക് ബച്ചനും ഐശ്വര്യയും അകൽച്ചയിലാണെന്ന് ഏറെ നാളായി സംസാരമുണ്ട്. ചോദ്യങ്ങൾ കേട്ട് മടുത്തതോടെ അഭിഷേക് ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തു. ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയെത്തിയ ഐശ്വര്യ റായും അഭിഷേകും തമ്മിലുള്ള അകൽച്ച പ്രകടമായിരുന്നു.
ഗോസിപ്പുകൾ കടുത്തിട്ടും ഐശ്വര്യയോ അഭിഷേകോ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സിനിമാ രംഗത്ത് ഐശ്വര്യയിപ്പോൾ സജീവമല്ല. ഏറെക്കാലത്തിന് ശേഷം പൊന്നിയിൻ സെൽവൻ എന്ന സിനിമയിൽ നടി അഭിനയിച്ചെങ്കിലും പുതിയ സിനിമകളിലൊന്നും ഒപ്പു വെച്ചിട്ടില്ല. അതേസമയം അഭിഷേക് ബച്ചൻ സിനിമാ രംഗത്ത് സജീവമാണ്.
റിപ്പോർട്ടുകൾ പ്രകാരം അഭിഷേകിന്റെ വീട്ടുകാരുമായി ഐശ്വര്യക്ക് പ്രശ്നങ്ങളുണ്ട്. പൊതുവേദികളിൽ ഈ അകൽച്ച പ്രകടമാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. അധികം വൈകാതെ അഭ്യൂഹങ്ങളോട് താര കുടുംബം പ്രതികരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


Click it and Unblock the Notifications