വീട്ടിൽ അത് ചർച്ചയാകാറില്ല; ഞങ്ങളുടെ മക്കളുടെ ​ഗുലു മാമിയാണവർ; ഐശ്വര്യയുടെ സഹോദരന്റെ ഭാര്യ പറഞ്ഞത്

ഐശ്വര്യ റായുടെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങൾ മറ നീക്കി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഭർത്താവ് അഭിഷേക് ബച്ചനും വീട്ടുകാരുമായി ഐശ്വര്യക്ക് പ്രശ്നമുണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞു. ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം കാണിച്ചതാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. ബോളിവുഡിൽ ഒന്നടങ്കം ഇക്കാര്യം സംസാര വിഷയമായിട്ടും ഐശ്വര്യയോ ബച്ചൻ കുടുംബമോ പ്രതികരിച്ചിട്ടില്ല. ഇതും ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്നു.

റിപ്പോർട്ടുകൾ പ്രകാരം അഭിഷേകിന്റെ വീട്ടുകാരുമായി ഒത്തുചേർന്ന് പോകാൻ ഐശ്വര്യക്ക് സാധിക്കുന്നില്ല. ഇതിന് പ്രധാന കാരണമായി പറയുന്നത് ജയ ബച്ചന്റെയും അഭിഷേകിന്റെ സഹോജരി ശ്വേത ബച്ചന്റെയും പെരുമാറ്റമാണ്. ശ്വേത ഭർത്താവിന്റെ വീട്ടിൽ നിന്ന് മാറി സ്വന്തം വീട്ടിലേക്ക് വന്നതോടെയാണ് ഐശ്വര്യയുടെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായതെന്ന് നടിയുടെ ആരാധകർ വാദിക്കുന്നു.

Aishwarya Rai

എന്നാൽ കുറച്ച് വർഷം മുമ്പ് വരെ ശ്വേത ബച്ചനും ഐശ്വര്യയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. എന്താണിവർക്കിടയിൽ പ്രശ്നമായതെന്ന് വ്യക്തമല്ല. ഐശ്വര്യയുടെ മറ്റൊരു നാത്തൂനാണ് ശ്രീമ റായ്. ഐശ്വര്യയുടെ സഹോദരൻ ആദിത്യ റായുടെ ഭാര്യയാണ് ശ്രീമ റായ്. മുമ്പൊരിക്കൽ ഐശ്വര്യ റായെക്കുറിച്ച് ശ്രീമ റായ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നിങ്ങളുടെ മക്കളോട് ആന്റി ഐശ്വര്യ വളരെ പ്രശസ്തയാണെന്ന് എങ്ങനെയാണ് പറഞ്ഞ് മനസിലാക്കിയതെന്ന് ഒരിക്കൽ ശ്രീമ റായ്ക്ക് സോഷ്യൽ മീഡിയയിൽ ചോദ്യം വന്നു.

അക്കാര്യം വീട്ടിൽ ഒരിക്കലും സംസാര വിഷയമല്ല. വീട്ടിൽ അവർ ​ഗുലു മാമിയാണെന്ന് ശ്രീമ മറുപടി നൽകി. രണ്ട് മക്കളാണ് ശ്രീമ റായ്ക്കും ആദിത്യ റായ്ക്കുമുള്ളത്. സ​ഹോദരന്റെ മക്കളുടെ പിറന്നാൾ ആഘോഷത്തിന് ഐശ്വര്യ റായ് എത്താറുണ്ട്. ഐശ്വര്യയുമായുള്ള അടുപ്പത്തെക്കുറിച്ച് ശ്രീമ റായ് സംസാരച്ചിട്ടുണ്ട്.

Aishwarya Rai

ആഷിനെ ഒരു സൂപ്പർതാരമായല്ല ഞാൻ കാണുന്നത്. അവർ എന്റെ നാത്തൂനാണ്. പക്ഷെ ആഷിനെയും അഭിഷേകിനെയും ഇടയ്ക്കിടെ കാണാൻ ഞങ്ങൾക്ക് പറ്റാറില്ല. ജോലിത്തിരക്കുകൾ കാരണമാണിത്. അഭിഷേക് തമാശക്കാരനാണെന്നും ശ്രീമ റായ് പറഞ്ഞു. മോഡലായിരുന്ന ശ്രീമ സൗന്ദര്യ മത്സര വേദികളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ കുടുംബത്തെക്കുറിച്ച് ഐശ്വര്യ പൊതുവിടങ്ങളിൽ അധികം സംസാരിക്കാറില്ല. സ്വകാര്യതയ്ക്ക് താരം വലിയ പ്രാധാന്യം നൽകുന്നു.

മകൾ ആരാധ്യക്കൊപ്പമാണ് ഇപ്പോൾ മിക്കപ്പോഴും ഐശ്വര്യയെ കാണാറുള്ളത്. ആരാധ്യ പിറന്ന ശേഷം വളരെ കുറച്ച് സിനിമകളിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. ഏറെക്കാലത്തിന് ശേഷം പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തിയത്. എന്നാൽ പൊന്നിയിൻ സെൽവന് ശേഷം മറ്റൊരു സിനിമയിലും ഐശ്വര്യ അഭിനയിച്ചിട്ടില്ല.മികച്ച തിരക്കഥകൾക്കായുള്ള കാത്തിരിപ്പിലാണ് താരം.

മറുവശത്ത് അഭിഷേക് ബച്ചൻ കരിയറിലെ തിരക്കുകളിലാണ്. എന്നാൽ വലിയ ഹിറ്റുകൾ അഭിഷേകിന് അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. നടന്റെ ശക്തമായ തിരിച്ച് വരവ് ആരാധകർ ആ​ഗ്രഹിക്കുന്നു. ​നിലവിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് താരകുടുംബം വൈകാതെ പ്രതികരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X