ഭാര്യ അറിഞ്ഞപ്പോൾ പ്രിയങ്കയ്ക്കൊപ്പം അഭിനയിക്കില്ലെന്ന് അക്ഷയ്; പിന്നീട് സെറ്റിൽ നടന്നത് യുദ്ധം
ബോളിവുഡിലെ ചില ശക്തികൾ തന്നെ ഇൻഡസ്ട്രിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചിരുന്നതായി പ്രിയങ്ക ചോപ്ര പലവട്ടം സൂചിപ്പിച്ചിരുന്നു. അതാണ് അമേരിക്കയിലേക്ക് താമസം മാറി വിദേശത്ത് പുതുതായി തുടങ്ങാൻ തീരുമാനിച്ചതിന്റെ ഒരു കാരണം. ഹിന്ദി സിനിമാ മേഖലയിലെ ഉയർച്ചയ്ക്കിടെ അവരെ വേട്ടയാടിയ നിരവധി വിവാദങ്ങളിൽ അക്ഷയ് കുമാറുമായുള്ള നടിയുടെ ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികളും ഉൾപ്പെടുന്നു. തുടർച്ചയായി മൂന്ന് വർഷങ്ങളിൽ അവർ അന്താസ്, ഐത്രാസ്, വക്ത്: ദി റേസ് എഗൈൻസ്റ്റ് ടൈം എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ബർസാത്ത് എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതായിരുന്നു, ചിത്രത്തിന് വേണ്ടി ഒരു ഗാനം പോലും ചിത്രീകരിച്ചിരുന്നു. ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അക്ഷയുടെ ഭാര്യ ട്വിങ്കിൾ ഖന്നയുടെ അടുത്തെത്തിയതായും, അതുകൊണ്ടാണ് സംവിധായകൻ സുനീൽ ദർശന് ഒരു കടുത്ത തീരുമാനം എടുക്കേണ്ടി വന്നതെന്നും സംവിധായകൻ സുനീൽ ദർശൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. തന്റെയൊപ്പം ഒരുപാട് ചിത്രങ്ങൾ പ്രവർത്തിച്ചിട്ടുള്ള ഫിലിംമേക്കറോട് സിനിമയിൽ ഒന്നുകിൽ താൻ ഉണ്ടാകും, അല്ലെങ്കിൽ പ്രിയങ്ക ഉണ്ടാവും എന്നാണ് പറഞ്ഞത്. വിവാദത്തിൽ ഉൾപ്പെട്ട താരങ്ങൾ ആരും ഒരിക്കലും ഈ വിവാദത്തെക്കുറിച്ച് പ്രതികരിച്ചില്ല.

പത്രപ്രവർത്തകനായ വിക്കി ലാൽവാനിയുമായുള്ള അഭിമുഖത്തിൽ, തന്റെ കരിയറിലെ ആ അധ്യായത്തെക്കുറിച്ച് സുനീൽ തുറന്നു പറഞ്ഞു, ഏഴ് ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചതിന് ശേഷം താനും അക്ഷയും വേർപിരിയാനുള്ള ഒരു കാരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. "അക്ഷയും പ്രിയങ്കയും തമ്മിൽ മനോഹരമായ ഒരു ഗാനം ചിത്രീകരിച്ചു, അവർ പിരിയുന്നതിനുമുമ്പ്... മുഴുവൻ സിനിമയും ചിത്രീകരിക്കേണ്ടി വന്ന അവസാന ഷെഡ്യൂളിലേക്ക് മടങ്ങേണ്ട സമയമായപ്പോൾ, അക്ഷയ് എന്നെ തന്റെ സെറ്റിലേക്ക് വിളിച്ചു," അദ്ദേഹം ഓർത്തെടുത്തു.

"അദ്ദേഹത്തിന്റെ സെറ്റുകളിലേക്ക് എന്നെ വളരെ അപൂർവമായി മാത്രമേ വിളിക്കാറുള്ളൂ, അതിനാൽ ഞാൻ അത്ഭുതപ്പെട്ടു. നിയന്ത്രിക്കാൻ കഴിയാത്ത ചില പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ ചില പ്രത്യാഘാതങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം എന്നെ അറിയിച്ചു. എങ്ങനെ മുന്നോട്ട് പോകണമെന്ന് ഒരു തീരുമാനമെടുക്കാൻ അദ്ദേഹം എന്നോട് അഭ്യർത്ഥിച്ചു. കൃത്യമായ വാക്കുകൾ എനിക്ക് ഓർമ്മയില്ല, പക്ഷേ അത് അദ്ദേഹത്തെയോ പ്രിയങ്കയെയോ സിനിമയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു," സുനീൽ ദർശൻ കൂട്ടിച്ചേർത്തു.
പ്രിയങ്കയ്‌ക്കൊപ്പം അഭിനയിക്കാൻ അക്ഷയ് ആഗ്രഹിച്ചില്ല എന്നതല്ല, മറിച്ച് ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകൾ അദ്ദേഹത്തിന്റെ ഭാര്യ ട്വിങ്കിൾ ഖന്നയുടെ കാതിൽ എത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് സുനീൽ ദർശൻ അഭിമുഖത്തിൽ വെളിപ്പെടുത്തി. 18 മാസം കാത്തിരിക്കാൻ നിർബന്ധിച്ചതിന് ശേഷം, തനിക്ക് സിനിമയുടെ ഭാഗമാകാൻ കഴിയില്ലെന്ന് അക്ഷയ് പറഞ്ഞതായി സുനീൽ പറഞ്ഞു. അടുത്ത സിനിമയിൽ തന്നോടൊപ്പം അഭിനയിച്ച് നഷ്ടപരിഹാരം നൽകാൻ അക്ഷയ് തയ്യാറാണെന്നും, എന്നാൽ തന്റെ ഉള്ളിൽ താൻ ഞെട്ടിപ്പോയെന്നും സുനീൽ ദർശൻ പറഞ്ഞു.
അക്ഷയ് കുമാറിനോട് മാത്രമല്ല, പിന്നീട് മുൻപേ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനെയും പ്രിയങ്ക ചോപ്ര പ്രണയിച്ചതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷെ, ഒടുവിൽ തന്റെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പ്രിയങ്കയ്ക്കൊപ്പം ജീവിക്കില്ലെന്ന് കിംഗ് ഖാൻ തീരുമാനിച്ചതോടെ, ആ ബന്ധവും അവസാനിച്ചു. ഇന്ന് പ്രശസ്ത അമേരിക്കൻ ഗായകൻ നിക്ക് ജോനാസിന്റെ ഭാര്യയാണ് നടി.


Click it and Unblock the Notifications











