ഇങ്ങനെയൊരാൾക്കൊപ്പം ജീവിക്കുന്നതിൽ ദീപികയെ സമ്മതിക്കണം; രൺവീറിനെക്കുറിച്ച് അക്ഷയ് കുമാർ പറഞ്ഞത്

ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിം​ഗും. ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലായ ദീപികയും രൺവീറും 2018 ലാണ് വിവാഹിതരാകുന്നത്. അടുത്തിടെയാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ഇവർ ചർച്ചയാകാറുണ്ട്. സ്വഭാവത്തിൽ തീർത്തും വ്യത്യസ്തരാണ് ദീപികയും രൺവീറും. എപ്പോഴും ഊർജസ്വലനായാണ് രൺവീറിനെ പൊതുവേദികളിൽ കാണാറ്. ദീപിക പൊതുവെ ശാന്തപ്രകൃതയാണ്.

ദീപ് വീർ എന്ന് ചേർത്ത് വിളിച്ച് ആരാധകർ ഇവരെ ആഘോഷിക്കാറുണ്ടെങ്കിലും പലപ്പോഴും താര ദമ്പതികൾക്ക് നേരെ വിമർശനവും വന്നിട്ടുണ്ട്. ദീപിക രൺവീറിന് അർഹമായ പരി​ഗണന നൽകുന്നില്ലെന്നാണ് ഉയർന്ന് വരാറുള്ള പ്രധാന വിമർശനം. കഴിഞ്ഞ വർഷം കോഫി വിത്ത് കരൺ എന്ന ഷോയിൽ ദീപിക നടത്തിയ തുറന്ന് പറച്ചിൽ ഈ വിമർശനത്തിന് ആക്കം കൂട്ടി. പ്രണയത്തിലായ തുടക്ക കാലത്ത് താനും രൺവീറും ഓപ്പൺ റിലേഷനിൽ ആയിരുന്നെന്നും താൻ മറ്റ് ചിലർക്കൊപ്പം ഇക്കാലയളവിൽ ഡേറ്റിം​ഗിന് പോയിട്ടുണ്ടെന്നും ദീപിക പറഞ്ഞു.

Deepika Padukone  Ranveer Singh

ഈ പരാമർശം സോഷ്യൽ മീഡിയയിൽ കുറച്ച് നാൾ ചർച്ചയായി. പിന്നീടിവ കെട്ടട‌ങ്ങി. ഇപ്പോഴിതാ നടൻ അക്ഷയ് കുമാർ മുമ്പൊരിക്കൽ രൺവീർ സിം​ഗിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിവാഹ പാർട്ടികളിൽ രൺവീറിനൊപ്പം ഡാൻസ് ചെയ്യാൻ പോയപ്പോഴുള്ള അനുഭവമാണ് അക്ഷയ് കുമാർ പങ്കുവെച്ചത്.

വിവാഹ ചടങ്ങിന് പോയാലോ വിവാഹ പാർട്ടിക്ക് പെർഫോം ചെയ്യാൻ പോയാലോ വേദി വിടുന്ന അവസാനത്തെ വ്യക്തി രൺവീറായിരിക്കും. വിവാഹം കഴിഞ്ഞ് ദമ്പതികൾക്ക് ഹണിമൂണിന് പോകേണ്ടി വരും. രൺവീർ പോയാലെ ഇവർക്ക് ഹണിമൂണിന് പോകാൻ പറ്റൂ. എന്നാൽ രൺവീർ അവരെ ആഘോഷിക്കാൻ വിടില്ല. ഡാൻസ് ചെയ്യൂ എന്ന് പറയും.

Akshay Kumar  Deepika Padukone  Ranveer Singh

രാവിലെ അഞ്ച് മണിക്ക് രൺവീർ പോകുമ്പോഴേക്കും ദമ്പതികൾ ഒന്നും ചെയ്യാൻ പറ്റാത്ത വിധം ക്ഷീണിച്ചിരിക്കും. ഇങ്ങനെയൊരാൾക്കൊപ്പം ജീവിക്കുന്നതിൽ ദീപിക പദുകോണിനെ സമ്മതിക്കണമെന്നും അക്ഷയ് കുമാർ അന്ന് ചിരിയോടെ പറഞ്ഞു. ഇത് കേട്ട രൺവീർ സിം​ഗ് അക്ഷയ് കുമാറിൽ നിന്നാണ് താനിത് പഠിച്ചതെന്ന് മറുപടി നൽകി.

കരിയറിലെ മോശം കാലഘട്ടത്തിലൂടെയാണ് രൺവീർ സിം​ഗ് ഇന്ന് കടന്ന് പോകുന്നത്. നടന്റെ ഒന്നിലേറെ സിനിമകൾ മുടങ്ങിക്കിടക്കുകയാണ്. തക്ത്, ബെെജു ബവ്ര, ഡോൺ 3, ശക്തിമാൻ തുടങ്ങിയ സിനിമകൾ പ്രഖ്യാപിച്ചിട്ട് ഏറെ നാളായെങ്കിലും ഷൂട്ടിം​ഗ് നടക്കുന്നില്ല. രൺവീർ നേരിടുന്ന പ്രതിസന്ധി ഇതിനോടകം ബോളിവുഡിൽ ചർച്ചയായിട്ടുണ്ട്.

മറുവശത്ത് ഭാര്യ ദീപിക പദുകോൺ തുടരെ ഹിറ്റുകളുമായി കരിയറിൽ മുന്നേറുകയാണ്. കൽക്കിയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പ്രഭാസ് നായകനായ ചിത്രം വൻ വിജയം നേടി. അമ്മയായതിനാൽ കുറച്ച് നാൾ ദീപിക കരിയറിൽ നിന്ന് മാറി നിന്നേക്കും. അടുത്ത വർഷത്തോടെ വീണ്ടും സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ. കുഞ്ഞിന്റെ ഫോട്ടോ ഇതുവരെ താര ദമ്പതികൾ പങ്കുവെച്ചിട്ടില്ല.

More from Filmibeat

Read more about: akshay kumar deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X