ആ സിനിമയ്ക്കിടെ ഞാൻ പുറത്താണ് മൂത്രമാെഴിച്ചത്; ആരെങ്കിലും കണ്ടാലും കുഴപ്പമില്ല; ആലിയ ഭട്ട് പറഞ്ഞത്

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ആലിയ ഭട്ട്. ചെറിയ പ്രായത്തിൽ തന്നെ ഇരുത്തം വന്ന നടിയായി ആലിയ പേരെടുത്തു. കരിയർ ​ഗ്രാഫ് പരിശോധിച്ചാൽ നടി അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച ഒരുപിടി സിനിമകളുണ്ട്. ഹൈവേ, കപൂർ ആന്റ് സൺസ്, ​ഗം​ഗുഭായ്, ഡാർലിം​ഗ്സ് തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. സ്റ്റുഡന്റ്സ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെയാണ് ആലിയ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്.

ബോളിവുഡിലെ പ്രമുഖ ഫിലിം മേക്കറായ കരൺ ജോഹറാണ് ആലിയയെ ബോളിവുഡിലേക്ക് ലോഞ്ച് ചെയ്യുന്നത്. അന്നും ഇന്നും കരണിന്റെ പിന്തുണ ആലിയയുടെ കരിയറിനുണ്ട്. ഇത് പലപ്പോഴും വിമർശിക്കപ്പെടാറുമുണ്ട്. ആലിയയ്ക്ക് നൽകുന്ന പരി​ഗണന കരൺ സിനിമാ കുടുംബത്തിൽ നിന്നല്ലാത്ത നടിക്ക് നൽകുന്നില്ലെന്നും പുതുമുഖങ്ങളെ തഴയുകയുമാണെന്നാണ് കരണിനെതിരെ പ്രധാനമായും വരുന്ന ആരോപണം. നടൻ സുശാന്ത് സിം​ഗിന്റെ മരണത്തോടെയാണ് ഈ ആരോപണം ശക്തമായത്.

Alia Bhatt

ഔട്ട്സൈഡറായ സുശാന്ത് സിം​ഗിന്റെ കരിയറിനെ ബോളിവുഡിലെ കുടുംബാധിപത്യം വലിയ തോതിൽ ബാധിച്ചിരുന്നത്രെ. നൊപ്പോട്ടിസം കൊണ്ട് മാത്രമാണ് ആലിയയ്ക്ക് ഇത്രയധികം വിജയം സിനിമാ രം​ഗത്ത് നേടാൻ കഴിഞ്ഞതെന്ന് വിമർശകർ പറയുന്നുണ്ട്. എന്നാൽ ഇതൊന്നും നടിയുടെ കരിയർ ​ഗ്രാഫിനെ ബാധിക്കാറില്ല.

ഹൈവേ എന്ന സിനിമയുടെ ഷൂട്ടിം​ഗ് അനുഭവങ്ങളെക്കുറിച്ച് ആലിയ മുമ്പ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നാടോടികളെപോലെ നിരന്തരം യാത്ര ചെയ്താണ് ഈ സിനിമ ഷൂട്ട് ചെയ്തെന്ന് അന്ന് ആലിയ പറഞ്ഞു. ഞാനതിന് മുമ്പ് അത്രയധികം യാത്ര ചെയ്തിരുന്നില്ല. ഏതെങ്കിലും നല്ല ലൊക്കേഷൻ കണ്ടാൽ ഇവിടെ നല്ല ലൈറ്റുണ്ട് ഷൂട്ട് ചെയ്യാമെന്ന് പറയും. തന്നെ അടുമുടി മാറ്റിയ ഷൂട്ടിം​ഗായിരുന്നു ഹൈവയുടേതെന്നും ആലിയ അന്ന് പറഞ്ഞു. തെരുവുകളിലെ ചെടികൾക്ക് പിറകിലും മറ്റുമായിരുന്നു ഞാൻ മൂത്രമാെഴിച്ചിരുന്നത്.

Alia Bhatt

ബാത്ത്റൂമിൽ പോയ്ക്കോയെന്ന് മറ്റുള്ളവർ പറയും. ഇല്ല ഞാനവിടെ മൂത്രമാെഴിച്ചോളാമോന്ന് ഞാൻ പറയും. ആരെങ്കിലും അതുവഴി പോയാൽ എന്ത് പറയുമെന്ന് ചോദിക്കുമ്പോൾ അത് കുഴപ്പമില്ല അവർ എന്റെ പിൻഭാ​ഗം മാത്രമേ കാണുള്ളൂ, മുൻഭാ​ഗം കാണില്ലെന്ന് മറുപടി കൊടുത്തെന്നും ആലിയ തമാശയോടെ അന്ന് പറഞ്ഞു. 2014 ലാണ് ഹൈവേ എന്ന സിനിമ പുറത്തിറങ്ങുന്നത്. നടിയുടെ മികച്ച പ്രകടനം ഈ സിനിമയിൽ പ്രേക്ഷകർ കണ്ടു. ബ്രഹ്മാസ്ത്രയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. കരിയറിനപ്പുറത്ത് ആലിയയുടെ വ്യക്തി ജീവിതത്തിലും ഇത് സന്തോഷങ്ങളുടെ കാലമാണ്.

കഴിഞ്ഞ വർഷമായിരുന്നു രൺബീർ കപൂറുമായുള്ള ആലിയയുടെ വിവാഹം. ഇരുവരും കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവർക്കും ഒരു കുഞ്ഞും പിറന്നു. അമ്മയായ ശേഷം കുടുംബ ജീവിതവും കരിയറും ഒരുമിച്ച് കൊണ്ട് പോവുകയാണ് ആലിയ ഭട്ട്. അമ്മയായത് തന്റെ കരിയറിനെ ബാധിക്കില്ലെന്ന് നടി നേരത്തെ വ്യക്തമാക്കിയിരുന്നു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ആലിയ വിവാഹം കഴിക്കുന്നതും കുടുംബ ജീവിതത്തിലേക്ക് കടന്നതും. ​

ഗം​ഗുഭായ് കത്തെവാടി എന്ന സിനിമയുടെ വിജയത്തിളക്കത്തിലായിരുന്നു നടി. അന്താരാഷ്ട്ര വേദികളിൽ വരെ സിനിമ ശ്രദ്ധ നേടി. നടിയുടെ പുതിയ സിനിമകളൊന്നും അടുത്തിടെ പ്രഖ്യാപിച്ചിട്ടില്ല. ഹേർട്ട് ഓഫ് സ്റ്റോൺ എന്ന ഹോളിവുഡ് സിനിമ പുറത്തിറങ്ങാനുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ആലിയയുടെ ആദ്യ ഹോളിവുഡ് സിനിമയാണ് ഹേർട്ട് ഓഫ് സ്റ്റോൺ.

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X