For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞായിരിക്കുമ്പോള്‍ പിതാവുമായി അടുപ്പമില്ലായിരുന്നു; നടിയായതിന് ശേഷമാണ് അച്ഛനുമായി ഒന്നിച്ചതെന്ന് ആലിയ ഭട്ട്

  |

  ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരകുടുംബത്തിലാണ് നടി ആലിയ ഭട്ട് ജനിക്കുന്നത്. നടിയുടെ പിതാവ് സൂപ്പര്‍ഹിറ്റായ നിരവധി ചിത്രങ്ങളുടെ നിര്‍മാതാവായ മഹേഷ് ഭട്ടാണ്. പിതാവും മകളും തമ്മിലുള്ള അടുപ്പവും ഐക്യവും മുന്‍പ് പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഒരു അമ്മയാവാന്‍ ഒരുങ്ങുകയാണ് ആലിയ.

  ഗർഭകാലം ആസ്വദിക്കുന്നതിനെ പറ്റി അടുത്തിടെ നടി പങ്കുവെച്ചിരുന്നു. എന്നാല്‍ തന്റെ ചെറുപ്പക്കാലത്ത് പിതാവ് കൂടെ ഉണ്ടായിരുന്നില്ലെന്നും അന്ന് തനിക്ക് മിസ് ചെയ്തിരുന്നില്ലെന്നും നടി ഒരിക്കല്‍ പറഞ്ഞു. പിന്നീട് പിതാവുമായി ഇത്രയധികം സൗഹൃദത്തിലായത് താന്‍ സിനിമയില്‍ വന്നതിന് ശേഷമാണെന്നും നടി കൂട്ടിച്ചേര്‍ത്തു. മുൻപും പിതാവായ മഹേഷ് ഭട്ടിനെ കുറിച്ച് ആലിയ തുറന്ന് സംസാരിച്ചിട്ടുണ്ട്. വൈറലാവുന്ന നടിയുടെ വാക്കുകളിങ്ങനെയാണ്..

  'എന്നെ സംബന്ധിച്ചിടത്തോളം പിതാവ് വീട്ടിലേക്ക് വരുന്നത് ഒരു സെലിബ്രിറ്റി വരുന്നത് പോലെയാണ്. അദ്ദേഹം ഒരിക്കലും അവിടെ ഇല്ലാതിരുന്നത് കൊണ്ട് എനിക്കദ്ദേഹത്തെ കാര്യമായി മിസ് ചെയ്തിട്ടില്ല. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ഞങ്ങളോടൊപ്പം സമയം ചെലവഴിച്ച് തുടങ്ങി. ഞങ്ങളൊന്നിച്ച് ബോര്‍ഡ് ഗെയിമുകളൊക്കെ കളിക്കുമായിരുന്നെന്ന്' ആലിയ പറയുന്നു. മാത്രമല്ല ഞാന്‍ സിനിമയിലേക്ക് വന്നപ്പോഴാണ് കൂടുതല്‍ അടുപ്പത്തിലാവുന്നതെന്നും നടി സൂചിപ്പിച്ചു.

  Also Read: നടി അമീഷ പട്ടേലുമായി പ്രണയത്തിലായിരുന്നോ? പരസ്യമായി ഷാരൂഖ് ഖാനെ പരിഹസിച്ച് സണ്ണി ഡിയോള്‍

  'ഞാന്‍ ബോളിവുഡ് ഇന്‍ഡസ്ട്രിയിലേക്ക് പ്രവേശിച്ചതിന് ശേഷമാണ് പിതാവുമായി യഥാര്‍ഥ സൗഹൃദം ആരംഭിക്കുന്നത്. അദ്ദേഹത്തിനും അതെങ്ങനെയായിരിക്കുമെന്ന് എനിക്ക് അറിയാമെന്നും' ആലിയ പറഞ്ഞിരുന്നു. തന്റെ പിതാവ് മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തനാണെന്നും ഒരിക്കല്‍ ആലിയ പറഞ്ഞിട്ടുണ്ട്. മക്കള്‍ക്ക് വേണ്ടി ജീവിക്കാനോ അവരെ എല്ലാ വെള്ളിയാഴ്ചയും സിനിമ കാണിക്കാന്‍ കൊണ്ട് പോവുകയോ ചെയ്യുന്ന ഒരു സാധാരണക്കാരനായ അച്ഛനാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

  Also Read: ഭര്‍ത്താവ് തിരിച്ച് വന്നതാണെന്ന് തോന്നി പോയ നിമിഷം; ചിരുവിന്റെ ശബ്ദം കേട്ടതോടെ മേഘ്‌ന രാജ് പറഞ്ഞത്

  മോളേ എല്ലാ കാര്യവും നന്നായി ചെയ്യണമെന്ന് അദ്ദേഹം പറയില്ല. അതിനും വിപരീതമായിട്ടുള്ള രീതിയിലാണ് അദ്ദേഹം ചിന്തിക്കുന്നത്. മാത്രമല്ല എന്റെ സിനിമ പരാജയമാവണമെന്നും അതല്ലെങ്കില്‍ പില്‍ക്കാലത്ത് എനിക്ക് വിഷമിക്കേണ്ടതായി വന്നേക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. എന്തായാലും പിതാവിന്റെ ബലത്തിലാണ് ആലിയ സിനിമയിലേക്ക് വന്നതെന്ന ആരോപണത്തെ പൊളിച്ചടുക്കുന്ന മറുപടിയാണ് നടി തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നത്.

  Also Read: 'ഒന്നുമല്ലാത്ത കാലത്ത് ചെയ്ത സഹായങ്ങൾ അല്ലു മറന്നു'; നടന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ; വീടുവിട്ടിറങ്ങി സഹോദരൻ

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  2012 ല്‍ അഭിനയ ജീവിതം ആരംഭിച്ച ആലിയ ഭട്ട് പത്ത് വര്‍ഷം കൊണ്ട് ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് ഉയര്‍ന്നു. പിതാവ് സിനിമാ നിര്‍മാതാവ് ആയത് അവസരങ്ങള്‍ നേടി കൊടുത്തിട്ടുണ്ടാവാം. എന്നാല്‍ മുന്‍നിര നായികയായി വളര്‍ന്നതും പ്രമുഖരുടെ കൂടെ അഭിനയിക്കുന്നതുമെല്ലാം സ്വന്തം കഴിവുകള്‍ കൊണ്ടാണ്.

  ഈ വര്‍ഷം രണ്‍ബീര്‍ കപൂറുമായി വിവഹം കഴിഞ്ഞതിന് പിന്നാലെ ആലിയ ഗര്‍ഭിണിയായി. വൈകാതെ കുഞ്ഞതിഥി എത്തുന്ന പ്രതീക്ഷയിലാണ് നടി.

  English summary
  When Alia Bhatt Opens Up Her Bond With Father Mahesh Bhatt Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X