കാമുകനും ഭാര്യയ്ക്കുമൊപ്പം ഒരേ വീട്ടില്‍ താമസം; നാല് വിവാഹിതരുമായി പ്രണയം; താരസുന്ദരിയുടെ പ്രണയ ജീവിതം
സ്വപ്‌നതുല്യമായിരുന്നു അമീഷ പട്ടേലിന്റെ അരങ്ങേറ്റം. 2000 ല്‍ പുറത്തിറങ്ങിയ കഹോ ന പ്യാര്‍ ഹേയായിരുന്നു അമീഷയുടെ ആദ്യ സിനിമ. ഹൃത്വിക് റോഷന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ഒരൊറ്റ രാത്രി കൊണ്ട് അമീഷയും ഹൃത്വികും ബോളിവുഡിലെ പുത്തന് താരോദയങ്ങളായി മാറി. ഇരുവര്‍ക്കും പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ന്ന് ഗദ്ദര്‍, സമീര്‍, യേ ഹേ ജല്‍വ തുടങ്ങി നിരവധി ഹിറ്റുകള്‍ അമീഷയെ തേടിയെത്തി.
സിനിമയോടൊപ്പം തന്നെ അമീഷയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അമീഷയുടെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമെല്ലാം വാര്‍ത്തയായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ 49-ാം വയസില്‍ അമീഷ പട്ടേല്‍ വീണ്ടും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരികയാണ്. നിര്‍വാണ്‍ ബിര്‍ലയാണ് റിപ്പോര്‍ട്ടുകള്‍ പ്രകാരം അമീഷയുടെ പുതിയ കാമുകന്‍.

നാല് വിവാഹിതരായ പുരുഷന്മാരുമായി അമീഷ പ്രണയത്തിലായിട്ടുണ്ട്. വിവാഹിതനായ സംവിധായകന്‍ വിക്രം ഭട്ടുമായാണ് അമീഷ ആദ്യം പ്രണയത്തിലാകുന്നത്. തന്നേക്കാള്‍ എട്ട് വയസിന് മൂത്തയാളായിരുന്നു വിക്രം ഭട്ട്. അഞ്ച് വര്‍ഷക്കാലം ഇരുവരും പ്രണയ ജീവിതം നയിച്ചു പിന്നീട് പിരിഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിഴവാണ് വിക്രം ഭട്ടുമായുള്ള പ്രണയം എന്നാണ് പിന്നീട് അമീഷ പറഞ്ഞത്.
2008 ലാണ് ലണ്ടന്‍ സ്വദേശിയായ ബിസിനസുകാരന്‍ കനവ് പുരിയുമായി അമീഷ പ്രണയത്തിലാകുന്നത്. എന്നാല്‍ രണ്ട് വര്‍ഷത്തിനകം ഇരുവരും പിരിഞ്ഞു. അമീഷ തന്റെ കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തീരുമാനിക്കുന്നതോടെയാണ് ഈ പ്രണയ ബന്ധം അവസാനിക്കുന്നത്. പിന്നീടാണ് ബിസിനസുകാരനും ഐപിഎല്‍ ടീമുകളിലൊന്നിന്റെ ഉടമയുമായ നെസ് വാഡിയയുമായി അമീഷ പട്ടേല്‍ പ്രണയത്തിലാകുന്നത്.
മുംബൈയിലെ ഒരു ജിമ്മില്‍ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടുന്നത്. അധികം വൈകാതെ ആ കൂടിക്കാഴ്ച സൗഹൃദത്തിലേക്കും പ്രണയത്തിലും എത്തുകയായിരുന്നു. വീണ്ടും അമീഷ തന്റെ കരിയറിനെ തിരഞ്ഞെടുത്തതോടെ ആ ബന്ധവും അവസാനിച്ചു. നിര്‍മ്മാതാവും ബിസിനസുകാരനുമായ കുണാല്‍ ഗൂമറുമായും അമീഷ അടുപ്പത്തിലായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം കുണാലിനും ഭാര്യയ്ക്കുമൊപ്പം അവരുടെ വീട്ടില്‍ തന്നെയായിരുന്നു അമീഷ കഴിഞ്ഞിരുന്നത്. എന്നാല്‍ ആ വാര്‍ത്തകളോടൊന്നും അമീഷ പ്രതികരിച്ചിട്ടില്ല.

ഈയ്യടുത്താണ് അമീഷ പട്ടേല്‍ നിര്‍വാണ്‍ ബിര്‍ലയുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. ചിത്രത്തില്‍ ഇരുവരും ഇരിക്കുന്ന രീതിയാണ് ഈ പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് നയിച്ചത്. മൈ ഡാര്‍ലിംഗ് എന്നാണ് അമീഷ നിര്‍വാണിനെ വിശേഷിപ്പിക്കുന്നത് എന്നതും ആരാധകര്‍ ശ്രദ്ധിക്കുന്നത്. ബിസിനസുകാരന്‍ ആയ നിര്‍വാണ്‍ ഗായകന്‍ കൂടെയാണ്.
അതേസമയം കരിയറില്‍ ഒരിടയ്ക്ക് കാലിടറിയ അമീഷ പതിയെ സിനിമയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. വര്‍ഷങ്ങളോളം താരം അഭിനയത്തില്‍ നിന്നും അകലം പാലിച്ചു. ഈയ്യടുത്താണ് അമീഷ തിരികെ വരുന്നത്. ഗദ്ദര്‍ 2വിലൂടെയായിരുന്നു അമീഷയുടെ തിരിച്ചുവരവ്. സൂപ്പര്‍ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിലൂടെ അമീഷയും സണ്ണി ഡിയോളും വീണ്ടുമെത്തി. രണ്ടാം ഭാഗവും ചരിത്ര വിജയമായി മാറുകയായിരുന്നു. ഇപ്പോള്‍ കൂടുതല്‍ സജീവമായി മാറാനുള്ള ഒരുക്കത്തിലാണ് അമീഷ.


Click it and Unblock the Notifications











