For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിയുടെ ആ മോശം സ്വഭാവമാണ് രണ്‍ബീറിനെ ചൊടിപ്പിച്ചത്, പിന്നെ സംഭവിച്ചത്...

  |

  ഒരുകാലത്ത് ബോളിവുഡിന്റെ ഗ്ലാമറസ് താരമായിരുന്നു അമീഷ പട്ടേല്‍. ഹൃത്വിക് റോഷന്റെ കഹോ നാ പ്യാര്‍ ഹേയില്‍ നിറഞ്ഞുനിന്ന താരസുന്ദരിയ്ക്ക് ആരാധകപ്രവാഹമായിരുന്നു. പക്ഷെ, എന്തുകൊണ്ടോ സിനിമയില്‍ അധികകാലം നിലനില്‍ക്കാന്‍ അമീഷയ്ക്കായില്ല. എങ്കിലും സിനിമയിലെ മുന്‍നിര താരങ്ങളുമായെല്ലാം വളരെ നല്ല അടുപ്പത്തിലാണ് താരം. ബോളിവുഡിലെ നൈറ്റ് പാര്‍ട്ടികളിലെ സ്ഥിരസാന്നിദ്ധ്യമാണ് അമീഷ പട്ടേല്‍.

  ഇടക്കാലത്ത് നടന്‍ രണ്‍ബീര്‍ കപൂറും അമീഷ പട്ടേലും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. വെറും ഊഹാപോഹങ്ങള്‍ മാത്രമേയുള്ളൂവെന്നാണ് പലരും ധരിച്ചിരുന്നത്. പക്ഷെ, രണ്‍ബീറിനോടുള്ള അമീഷയുടെ താത്പര്യമാണ് ഏവരും ശ്രദ്ധിക്കാന്‍ കാരണം.

  ഒരിക്കല്‍ അമീഷയുടെ പെരുമാറ്റത്തില്‍ ദേഷ്യം പൂണ്ട് രണ്‍ബീര്‍ പാര്‍ട്ടി വിട്ട ഒരു സംഭവവും ഉണ്ടായിട്ടുണ്ട്. രണ്‍ബീറുമായി ആരും കാണാതെ സ്വകാര്യസംഭാഷണം നടത്താന്‍ ശ്രമിച്ച അമീഷയ്ക്ക് പക്ഷെ, വലിയ പ്രഹരമാണ് കിട്ടിയത്. അനേകം സെലിബ്രിറ്റികളുടെ സാന്നിദ്ധ്യത്തില്‍ അമീഷയ്ക്ക് രണ്‍ബീറിനോട് മാത്രമായി എന്താണ് പറയാനുള്ളത് എന്ന് ചോദിച്ച് നിരവധി ഗോസിപ്പുകള്‍ അക്കാലത്ത് ഇരുവരേയും കുറിച്ച് ഉയര്‍ന്നിരുന്നു.

  അന്യദൈവങ്ങളെ ആരാധിച്ചിട്ടല്ലേ? പപ്പയുടെ മരണത്തിലും ക്രൂരമായി ചിന്തിച്ചവരുണ്ടെന്ന് ഗായിക റിമി ടോമി

  കരീന കപൂറിന്റെയും കരിഷ്മ കപൂറിന്റെയും അച്ഛനും നടനുമായ രണ്‍ധീര്‍ കപൂറിന്റെ 70-ാം പിറന്നാളിന് സംഘടിപ്പിച്ച പാര്‍ട്ടിയായിരുന്നു അത്. പക്ഷെ, രസം അതല്ല, അമീഷ പട്ടേലിനെ ആ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. ആര് ക്ഷണിച്ചിട്ടാണ് അമീഷ വന്നതെന്ന് അന്ന് എല്ലാവരും അത്ഭുതപ്പെട്ടിരുന്നു.

  കാരണം കരീനയുമായി അത്ര നല്ല ബന്ധമല്ല അമീഷയ്ക്കുള്ളത്. പിന്നെ എന്താണ് വരവിന്റെ ഉദ്ദേശ്യം എന്ന് എല്ലാവര്‍ക്കും അറിയേണ്ടതുണ്ടായിരുന്നു. പക്ഷെ, അമീഷ വന്നപാടേ രണ്‍ബീറിനെ മാറ്റിനിര്‍ത്തി രഹസ്യമായി സംസാരിക്കാന്‍ തുടങ്ങി. എന്തുകൊണ്ടോ രണ്‍ബീറിന് അത് ഇഷ്ടപ്പെട്ടില്ല. പാര്‍ട്ടി വിട്ട് രണ്‍ബീര്‍ ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

  അഞ്ച് ദിവസത്തില്‍ ഒന്ന് വിളിക്കും ഭാര്യയുടെ അടിമ! വിവാഹശേഷം രണ്‍ബീറിനുള്ള മാറ്റത്തെക്കുറിച്ച് അമ്മ

  പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ അമീഷ രണ്‍ബീറിനെക്കൊണ്ട് നിര്‍ബന്ധിച്ച് ഇരുവരുമൊന്നിച്ചുള്ള ഒരു ചിത്രം ഫോട്ടോഗ്രാഫര്‍മാരെക്കൊണ്ട് പകര്‍ത്തിയിരുന്നു, ഇതും അന്ന് ഗോസിപ്പ് കോളങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള അടുത്ത ബന്ധത്തെ കുടുംബാംഗങ്ങള്‍ പോലും സംശയദൃഷ്ടിയോടെയാണ് നോക്കിക്കണ്ടത്.

  താങ്ക്യു ഡാ മക്കളേ! റിയാസിനെ കെട്ടിപ്പിടിച്ച് ലക്ഷ്മി പ്രിയ; ലക്ഷ്മിയ്ക്കായി ബ്ലെസ്ലിയെ നേരിട്ട് റിയാസ്‌

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  പക്ഷെ, അതില്‍പ്പിന്നെ അമീഷ പട്ടേലുമായി അകലം പാലിക്കുന്ന രണ്‍ബീറിനെയാണ് കണ്ടത്. അധികം വൈകാതെ നടി ആലിയ ഭട്ടുമായി സ്‌നേഹബന്ധം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 14-നായിരുന്നു രണ്‍ബീര്‍ കപൂര്‍- ആലിയ ഭട്ട് വിവാഹം.

  അതേസമയം 47-കാരിയായ അമീഷ പട്ടേല്‍ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്.

  Read more about: ameesha patel ranbir kapoor
  English summary
  When Ameesha Patel's Forcefully Clicked Pictures With Ranbir Kapoor During Randhir Kapoor’s party
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X