പരസ്യമായി വഴക്ക്: ജയയ്ക്ക് മുൻപ് പ്രണയിച്ച മായയെ അമിതാഭ് ബച്ചൻ ഉപേക്ഷിച്ചത് എന്തിന്?

അമിതാഭ് ബച്ചനും ജയാ ബച്ചനും (മുൻപ് ഭദുരി) 1973-ൽ വിവാഹിതരായി. പിന്നീട് ഇവർ ബോളിവുഡിലെ ഏറ്റവും സ്വാധീനമുള്ള ദമ്പതികളുടെ പട്ടികയിൽ ഇടം നേടി. രേഖ ഉൾപ്പെടെയുള്ള നടിമാരുമായി ബിഗ് ബി പ്രണയത്തിലായെന്ന സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങൾക്കിടയിലും അവരുടെ വിവാഹം അമ്പതുവർഷത്തിലധികമായി നിലനിൽക്കുന്നു. അടുത്തിടെ, മുതിർന്ന പത്രപ്രവർത്തകനും പ്രശസ്തരുടെ ജീവചരിത്രകാരനുമായ ഹനീഫ് സവേരി അമിതാഭ് ബച്ചന്റെ സിനിമാ അരങ്ങേറ്റത്തിന് മുമ്പുള്ള പ്രണയ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തി. മായ എന്ന പേരിലുള്ള ഒരു സ്ത്രീയാണ് അദ്ധേഹത്തിന്റെ ആദ്യ കാമുകി എന്നാണ് സാവേരിയുടെ വെളിപ്പെടുത്തൽ.

ഹിന്ദി ചലച്ചിത്ര വ്യവസായത്തിൽ ഭാഗ്യം പരീക്ഷിക്കാനായി മുംബൈയിലേക്ക് പോകുന്നതിന് മുമ്പ്, അമിതാഭ് ബച്ചൻ കൊൽക്കത്തയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നു. ഈ സമയത്ത്, ബ്രിട്ടീഷ് എയർവേസ് ജീവനക്കാരിയായ മായയെ അദ്ദേഹം പരിചയപ്പെടുകയും, ഇരുവരും പ്രണയത്തിലാവുകയും ചെയ്‌തെന്ന് മെരി സഹേലിയുമായി നടത്തിയ സംഭാഷണത്തിൽ സവേരി വെളിപ്പെടുത്തി. ഇരുവരും പരസ്പരം ഏറെ സ്‌നേഹിച്ചിരുന്നു; എന്നാൽ ആയിടയ്ക്ക് തന്റെ അരങ്ങേറ്റ ചിത്രമായ "സാത് ഹിന്ദുസ്ഥാനി"യുടെ ചിത്രീകരണത്തിനിടെ അമിതാഭ് മുംബൈയിലേക്ക് മാറി.

Amitabh Bachchan with Jaya  a vintage still
Photo Credit: Dharma Productions / IMDb

മുംബൈയിലെ ജൂഹു പ്രദേശത്ത്, അമ്മയുടെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ബംഗ്ലാവിലാണ് അന്ന് അമിതാഭ് താമസിച്ചത്. സവേരിയുടെ വെളിപ്പെടുത്തൽ അനുസരിച്ച്, ആ കാലത്ത് മായ അവിടെ പലപ്പോഴും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. തന്റെ അമ്മ തേജി ബച്ചൻ ഈ ബന്ധത്തെക്കുറിച്ച് അറിയുമോ എന്ന ആശങ്കയിൽ, അമിതാഭ് ചലച്ചിത്ര നിർമ്മാതാവും നടനുമായ അൻവർ അലിയോട് തന്റെ പ്രശനങ്ങൾ കുറിച്ച് വെളിപ്പെടുത്തി. അദ്ദേഹമാവട്ടെ, താമസ സൗകര്യം നൽകിക്കൊണ്ട് ബച്ചനെ സഹായിച്ചു.

അമിതാഭും മായയും കുറച്ച് കാലം പ്രണയത്തിലായിരുന്നുവെന്നും, ആ സമയത്ത് സാമ്പത്തിക പ്രതിസന്ധികൾ ഇല്ലായിരുന്നുവെങ്കിൽ അവർ വിവാഹിതരാകുമായിരുന്നുവെന്നും സവേരി പറഞ്ഞു. എന്നാൽ, മായ പലപ്പോഴും മറ്റുള്ളവരുടെ മുന്നിൽ വച്ച് പോലും ഒരു പരിഗണനയും കൂടാതെ അമിതാഭിനോട് കടുപ്പമായി സംസാരിക്കാറുണ്ടായിരുന്നു. അതെ അദ്ദേഹത്തെ അസ്വസ്ഥനാക്കി എന്നും, ബച്ചന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും അവരുടെ ആ പെരുമാറ്റം ഇഷ്ടപ്പെടുന്നില്ലായിരുന്നു എന്നും സാവേരി കൂട്ടിച്ചേർത്തു.

Amitabh Bachchan in Deewar
Photo Credit: IMDb

ഹനീഫ് സവേരി ഓർമ്മിക്കുന്നു, "ആ കാലത്ത്, അമിതാഭ് വളരെ മിതഭാഷിയായിരുന്നപ്പോൾ, മായ വളരെ ആത്മവിശ്വാസമുള്ള സ്ത്രീയായിരുന്നു. അവർ പലപ്പോഴും ആരൊക്കെ ചുറ്റിലും ഉണ്ടായാലും അമിതാഭ് ബച്ചനോട് ഏറെ സ്വതന്ത്രമായി സംസാരിക്കുമായിരുന്നു, ചിലപ്പോൾ അദ്ദേഹത്തെ പരസ്യമായി ശാസിക്കുമായിരുന്നു. അൻവർ അലിയും അമിതാഭിന്റെ മറ്റ് സുഹൃത്തുക്കളും ഈ പെരുമാറ്റം തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു പരിധി കടന്നപ്പോൾ, അമിതാഭ് തന്നെ ഈ സാഹചര്യത്തിൽ അസ്വസ്ഥനായി."

അമിതാഭ് ബച്ചനോട് തന്റെ ആദ്യ ചിത്രമായ 'സാത് ഹിന്ദുസ്ഥാനി'യുടെ ചിത്രീകരണ സമയത്ത് മായയുമായി ബന്ധം അവസാനിപ്പിക്കാൻ അൻവർ അലി ഉപദേശിച്ചതായി ഹനീഫ് സവേരി പറയുന്നു. മായ ബച്ചൻ കുടുംബത്തിന് യോജിച്ച പെൺകുട്ടിയല്ലെന്ന് അൻവർ കരുതിയിരുന്നു. അങ്ങനെ പതുക്കെ പതുക്കെ, അമിതാഭ് മായയോട് അകന്നു തുടങ്ങി. അദ്ദേഹത്തിന്റെ ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് അവർ വേർപിരിഞ്ഞു.

അൻവർ അലിയുമായുള്ള തന്റെ സംഭാഷണം ചർച്ച ചെയ്യുമ്പോൾ, ഹനീഫ് പങ്കുവെച്ചു: "ഗോവയിൽ 'സാത് ഹിന്ദുസ്ഥാനി' ചിത്രീകരിക്കുന്നതിനിടെ, മായയുമായി ബന്ധം അവസാനിപ്പിക്കണമെന്ന് അമിതാഭിനോട് നിർദ്ദേശിച്ചതായി അൻവർ പറഞ്ഞു. അവർ ബച്ചൻ കുടുംബത്തിൽ പൊരുത്തപ്പെടില്ലെന്നും, അമിതാഭ് സിനിമാരംഗത്ത് കരിയർ ഉണ്ടാക്കുമ്പോൾ ഈ ബന്ധം പ്രശ്നങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം കരുതിയിരുന്നു. അമിതാഭിനും അത് ശരിയാകില്ലെന്ന് തോന്നി. ഒടുവിൽ, അദ്ദേഹം മായയുമായി വേർപിരിഞ്ഞു."

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X