For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുന്‍കാമുകിയുടെ മുന്നിലിരിന്ന് അമിതാഭ് ബച്ചന്‍ ഭാര്യയെ ചുംബിച്ചു; പൊതുവേദിയില്‍ നടന്ന സംഭവകഥ വീണ്ടും വൈറല്‍

  |

  ഇന്ത്യയിലെ ഏറ്റവും വലിയ താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. ഒരുമിച്ച് അഭിനയിച്ചിരുന്ന കാലത്ത് നടി ജയ ബച്ചനുമായി ഇഷ്ടത്തിലായ താരം അവരെ വിവാഹം കഴിക്കുകയും സന്തുഷ്ട ദാമ്പത്യം നയിക്കുകയും ചെയ്തു.ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അമ്പത് വര്‍ഷത്തിലേക്ക് എത്തുകയാണ്

  എന്നാല്‍ ജയയെ വിവാഹം കഴിച്ചതിന് ശേഷം ബോളിവുഡ് നടി രേഖയുമായി താരം പ്രണയത്തിലാണെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അമിതാഭും രേഖയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പല കഥകളും പ്രചരിച്ചെങ്കിലും അതൊക്കെ നടന്‍ നിഷേധിച്ചു. എന്നാല്‍ രേഖയുടെ മുന്നില്‍ നിന്നും ജയ ബച്ചനെ ചുംബിക്കുന്ന തലത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. മുന്‍പ് നടന്ന സംഭവമാണെങ്കിലും ആ കഥ ഇപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

  കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടക്കുന്നത്. അമിതാഭും ജയ ബച്ചനും ഒരു അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. പുറത്തിറങ്ങിയാല്‍ അകലം പാലിച്ച് നില്‍ക്കുകയാണ് ഇരുവരും ചെയ്യാറുള്ളത്. എന്നാല്‍ 2014 ജനുവരി14 ന് മുംബൈയില്‍ ഒരു സ്‌ക്രീന്‍ അവാര്‍ഡ് നടന്നു. അവിടെ വെച്ച് ബച്ചന്‍ ഭാര്യയെ ചുംബിക്കുകയായിരുന്നു. ഇരുവരുടെയും പ്രണയാതുരമായ ഫോട്ടോസ് പുറത്ത് വരികയും അത് വൈറലാവുകയും ചെയ്തിരുന്നു.

  ദില്‍ഷ ഒരാളെ പ്രേമിച്ച് കണ്ടിട്ടില്ല; അങ്ങനൊരു ചിന്ത അവള്‍ക്കില്ല, ജിപിയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് കുടുംബം

  അന്ന് അമിതാഭിന്റെ പേര് അവാര്‍ഡിന് വേണ്ടി പ്രഖ്യാപിച്ചപ്പോഴും അത് ഏറ്റുവാങ്ങിയപ്പോഴുമാണ് താരദമ്പതിമാര്‍ ചുംബിച്ചത്. അത് മനഃപൂര്‍വ്വം ചെയ്തതാണോ എന്നാണ് ആരാധകരും ചോദിക്കുന്നത്. കാരണം ഈ വേദിയില്‍ നടി രേഖയും ഉണ്ടായിരുന്നു. വേദിയിലേക്ക് എത്തിയ രേഖയെ കൈകൂപ്പി നമസ്‌കാരം പറഞ്ഞ് അമിതാഭ് സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം ആരാധകരെ അമ്പരിപ്പിക്കുന്ന പ്രവൃത്തികളായിരുന്നു.

  ഇന്ത്യയിലെ പുരുഷന്മാരാണോ വിദേശത്തുള്ളവരാണോ പ്രണയിക്കാന്‍ നല്ലത്? രസകരമായ ഉത്തരം പറഞ്ഞ് പ്രിയങ്ക ചോപ്ര

  എണ്‍പതുകളിലാണ് അമിതാഭ് ബച്ചന്റെയും രേഖയുടെയും പ്രണയകഥ ബോളിവുഡ് ലോകത്ത് ചര്‍ച്ചയായി മാറിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും ആയിരുന്നത് കൊണ്ട് ഒരിക്കല്‍ പോലും പ്രണയത്തെ കുറിച്ച് അമിതാഭ് പറഞ്ഞിട്ടില്ല.


  എന്നാല്‍ പല അഭിമുഖങ്ങളിലും തന്റെ ഇഷ്ടത്തെ കുറിച്ച് രേഖ വെളിപ്പെടുത്തി. സ്വന്തം പ്രതിഛായ നശിക്കാതെ ഇരിക്കാനും മക്കളുടെയും കുടുംബത്തെയും സംരക്ഷിക്കുന്നതിന് വേണ്ടിയുമാണ് ബച്ചന്‍ ഒന്നും മിണ്ടാതെ ഇരുന്നതെന്നാണ് രേഖ പറഞ്ഞത്. ഇതോടെ അമിതാഭ് രേഖയുമായി കടുത്ത ദേഷ്യത്തിലായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിയുന്നതിന് അനുസരിച്ച് അതൊക്കെ അവസാനിച്ചു.

  ഞാനൊരു അനാഥ കുഞ്ഞാണെന്നാണ് വിശ്വസിച്ചിരുന്നത്; സുരേഷ് ഗോപി പറഞ്ഞ് പറ്റിച്ചതിനെ കുറിച്ച് കീര്‍ത്തി സുരേഷ്

  Recommended Video

  മമ്മൂട്ടി കമൽ ഹസൻ ചിത്രം വരുന്നു, വമ്പൻ പ്രഖ്യാപനം | Kamal Haasan | #Kollywood | FilmiBeat Malayalam

  ബോളിവുഡിലെ കിടിലൻ താരജോഡിയായിരുന്നു ബച്ചനും ജയയും. ഇരുവരും ഒരുമിച്ച് നായിക-നായകന്മാരായി അഭിനയിച്ചതോടെ പ്രണയത്തിലാവുകയായിരുന്നു. സിനിമയുടെ വിജയം ആഘോഷിക്കാൻ വിദേശത്തേക്ക് പോവാൻ തീരുമാനിച്ചപ്പോഴാണ് വിവാഹം പെട്ടെന്ന് നടത്താമെന്ന് തീരുമാനിച്ചത്. അങ്ങനെ 1973 ലാണ് അമിതാഭ് ബച്ചനും ജയയും തമ്മിൽ വിവാഹിതരാവുന്നത്. ഈ ബന്ധത്തിൽ രണ്ട് മക്കളുമുണ്ട്. മാതാപിതാക്കളുടെ പാതയിലുടെ അഭിഷേക് ബച്ചൻ സിനിമയിലേക്ക് എത്തിയെങ്കിലും മകൾ ബിസിനസിലേക്കാണ് തിരിഞ്ഞത്.

  Read more about: rekha
  English summary
  When Amitabh Bachchan Kiss Jaya Bachchan in front Of His Ex- Rekha, Story goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X