ഐശ്വര്യ ഹോളിവുഡിൽ വിജയിക്കില്ലെന്ന് പ്രവചിച്ച അമിതാഭ് ബച്ചൻ, അംഗീകരിക്കാതെ അഭിഷേക്

ഐശ്വര്യ റായ് ബച്ചൻ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു വലിയ താരമാണ്. മുൻ ലോക സുന്ദരിയായ താരത്തിന്റെ സൗന്ദര്യവും ബുദ്ധിയും അഭിനയശേഷിയും അവർക്ക് ഏറെ ആരാധകരെ നേടി കൊടുത്തിട്ടുണ്ട്. ഐശ്വര്യ ബോളിവുഡിൽ മാത്രമല്ല, ഹോളിവുഡിലും തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 'ബ്രൈഡ് & പ്രെജുഡിസ്' എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ഹോളിവുഡിൽ എത്തിയത്. 2004ൽ പുറത്തിറങ്ങിയ ഈ സിനിമ, 'പ്രൈഡ് ആൻഡ് പ്രെജുഡിസ്' എന്ന പ്രശസ്തമായ നോവലിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

ഐശ്വര്യയുടെ ഹോളിവുഡ് അരങ്ങേറ്റം ബോളിവുഡിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. അമിതാഭ് ബച്ചൻ പോലും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. 2004ൽ, കരൺ ജോഹറിൻ്റെ 'കോഫി വിത്ത് കരൺ' എന്ന പരിപാടിയിൽ ഐശ്വര്യ അതിഥിയായി എത്തി. ഐശ്വര്യ റായിയുടെ ഹോളിവുഡ് പ്രവേശനത്തെക്കുറിച്ച് മറ്റ് നടന്മാർ സംസാരിക്കുന്ന ഒരു വീഡിയോ അദ്ദേഹം കാണിച്ചു.

Abhishek  Aishwarya Rai  and Amitabh Bachchan
Photo Credit: Filmibeat

എന്നാൽ, ഐശ്വര്യ ഹോളിവുഡിൽ വിജയിക്കുമോ എന്ന് ചോദിച്ചപ്പോൾ, പിന്നീട് താരത്തിന്റെ ഭർതൃപിതാവായി തീർന്ന അമിതാഭ് ബച്ചൻ പറഞ്ഞത്, "അവർ കുറച്ചൊക്കെ മുന്നോട്ട് പോകും, പക്ഷെ ചില തടസ്സങ്ങൾ ഉണ്ടാകാം" എന്നാണ്. താരത്തിന്റെ വിജയസാധ്യതയെ കുറിച്ച് ബിഗ് ബിയ്ക്ക് സംശയം ഉണ്ടായിരുന്നു.

എന്നാൽ പിന്നീട് ഐശ്വര്യ വിവാഹം ചെയ്ത, അമിതാഭിന്റെ മകനും പ്രശസ്ത നടനുമായ അഭിഷേക് ബച്ചൻ അന്ന് തന്റെ അച്ഛന്റെ വാക്കുകളോട് യോജിച്ചിരുന്നില്ല. "ഐശ്വര്യ റായിക്ക് നല്ല കഴിവുണ്ട്, അവർ ഒരു മികച്ച പ്രൊഫഷണലാണ്, കൂടെ ജോലി ചെയ്യാൻ നല്ല ആളുമാണ്," എന്നാണ് ഗുരു താരം അന്ന് പറഞ്ഞത്. അന്ന് അഭിഷേകും ഐശ്വര്യയും വിവാഹിതരായിരുന്നില്ല. പക്ഷെ മുൻ ലോക സുന്ദരിയുടെ കഴിവും സൗന്ദര്യവും വച്ച് അവർ ഹോളിവുഡിൽ ഒരുപാട് ദൂരം മുന്നോട്ട് പോകുമെന്നും, വലിയ ഉയരങ്ങൾ കീഴടക്കുമെന്നുമാണ് താൻ ഉറച്ചു വിശ്വസിക്കുന്നതെന്ന് അന്ന് അഭിഷേക് പറഞ്ഞു. ഈ വീഡിയോ ഇന്ന് റെഡിറ്റ് വീണ്ടും ചർച്ചയാക്കുകയാണ്.

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മാത്രമല്ല, മറ്റ് പല പ്രമുഖ ബോളിവുഡ് താരങ്ങളും അന്ന് ആ വിഡിയോയിൽ ഐശ്വര്യയുടെ ഹോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് തങ്ങളുടെ മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞിരുന്നു. "ഐശ്വര്യ വിജയിക്കുമോ എന്ന് എനിക്കറിയില്ല, പക്ഷെ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം എൻ്റെ ആദ്യത്തെ ജോലി അവളോടൊപ്പമായിരുന്നു, അതിനാൽ ഞാൻ അവൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു" എന്നാണ്.

Amitabh Bachchan  Abhishek and Aishwarya
Photo Credit: Filmibeat

ശബാന ആസ്മി പറഞ്ഞത്, "ഐശ്വര്യയ്ക്ക് വേണ്ട എല്ലാ കഴിവുകളും ഉണ്ട്, പക്ഷെ അവിടെ പോകണോ അതോ ഇവിടെ തുടരണോ എന്ന് തീരുമാനിക്കേണ്ടത് അവളാണ്. അവൾക്ക് അതിനുള്ള കഴിവുണ്ട്." സുസ്മിത സെൻ പറഞ്ഞത്, "ബോളിവുഡിനെ ഹോളിവുഡിലേക്ക് കൊണ്ടുപോകുന്ന ഒരാളായിട്ടാണ് ഐശ്വര്യ റായിയെ ഞാൻ കാണുന്നത്, അത് കൊണ്ട് അവർ വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു."

ബിപാഷ ബസു പറഞ്ഞത്, "ഐശ്വര്യ ഇതിനകം അതിലേക്ക് ഒരു ചുവടുവെപ്പ് നടത്തിയിട്ടുണ്ട്. അത് വളരെ നല്ല കാര്യമാണ്, കാരണം ബോളിവുഡിലെ കഴിവുള്ള ഒരു നടനും ഇതുവരെ അത് ചെയ്തിട്ടില്ല." എന്നാൽ സഞ്ജയ് ദത്തിന് സംശയമുണ്ടായിരുന്നു, "അവൾ വിജയിക്കുമെന്ന് ഞാൻ കരുതുന്നില്ല" എന്ന് അദ്ദേഹം പറഞ്ഞു. സണ്ണി ഡിയോളും "എനിക്കറിയില്ല" എന്ന് പറഞ്ഞു.

ഹോളിവുഡ് അരങ്ങേറ്റത്തിന് ശേഷം, 'ദി മിസ്ട്രസ് ഓഫ് സ്പൈസസ്', 'പ്രൊവോക്ക്ഡ്', 'ദി പിങ്ക് പാന്തർ 2' തുടങ്ങിയ സിനിമകളിലും ഐശ്വര്യ അഭിനയിച്ചു. ഹോളിവുഡിൽ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂവെങ്കിലും, കാൻ ഫിലിം ഫെസ്റ്റിവലിലെ അവരുടെ സാന്നിധ്യം അവരെ ലോകശ്രദ്ധയിൽ നിർത്തുന്നു. ഓരോ വർഷവും അവരുടെ മനോഹരമായ അവരുടെ എൻട്രിയ്ക്കായി ആരാധകർ കാത്തിരിക്കാറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X