For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവായ അമിതാഭ് ബച്ചനെ നടി രേഖയ്‌ക്കൊപ്പം കണ്ടു; രേഖയെ മുഖമടച്ച് തല്ലി ജയ ബച്ചന്‍, ആ പ്രണയ കഥ വീണ്ടും വൈറൽ

  |

  ബോളിവുഡിലെ മുന്‍നിര നായകനായ അമിതാഭ് ബച്ചനും നടി രേഖയും തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയിതാക്കളായിരുന്നു. 1984 കളില്‍ ബി ടൗണിലെ ഏറ്റവും ചര്‍ച്ചയാക്കപ്പെട്ട പ്രണയവും ഇതായിരുന്നു. പില്‍ക്കാലത്ത് രേഖ ഇതേ കുറിച്ച് നിരവധി തവണ തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അമിതാഭ് അത് അംഗീകരിച്ചിരുന്നില്ല. എന്നാല്‍ പരസ്യമായൊരു രഹസ്യമായി അതിന്നും തുടരുന്നു.

  ഇത്ര തിളക്കമെന്താണ്, നടി ദിഷ പട്ടാണിയുടെ കിടിലൻ ചിത്രങ്ങൾ കാണാം

  നടി ജയ ബച്ചനുമായി വിവാഹിതനായതിന് ശേഷമാണ് രേഖയുമായി അമിതാഭ് അടുക്കുന്നത്. അദ്ദേഹം വിവാഹിതനായത് കൊണ്ടും ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ടുമാണ് തന്നോടുള്ള ഇഷ്ടം തുറന്ന് പറയാത്തതെന്നാണ് രേഖയുടെ അഭിപ്രായം. മക്കളെയും കുടുംബത്തെയും സംരക്ഷിക്കാനായി പ്രണയം തുറന്ന് പറയാത്ത അമിതാഭിനോട് തനിക്ക് ബഹുമാനമാണെന്നും രേഖ മുന്‍പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ജയ ബച്ചന്‍ രേഖയെ അടിച്ച കഥയാണ് വൈറലാവുന്നത്.

  അക്കാലത്ത് രേഖയില്‍ നിന്നും തന്റെ ഭര്‍ത്താവിനെ മാറ്റി നിര്‍ത്താന്‍ ജയ ബച്ചന്‍ ശ്രമിച്ചിരുന്നു. ഈ വിഷയം ഒരിക്കല്‍ പോലും മാധ്യമങ്ങള്‍ക്ക് മുന്‍പിലോ കൂട്ടുകാര്‍ക്ക് മുന്‍പിലോ പരാതിയായിട്ടോ വിഷമത്തോടെയോ ജയ പറഞ്ഞിട്ടില്ല. അമിതാഭും അങ്ങനെ തന്നെയായിരുന്നു. എന്നിരുന്നാലും ഒരിക്കല്‍ ജയ ബച്ചന്റെ ക്ഷമ നശിച്ച് അവര്‍ വികാരഭരിതയായി പ്രവര്‍ത്തിച്ച സാഹചര്യം ഉണ്ടായിരുന്നു. ടിറ്റോ ടോണി നിര്‍മ്മിച്ച റാം ബല്‍റാം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുകയായിരുന്നു അമിതാഭും രേഖയും.

  ബോളിവുഡുമായി ഒരു ബന്ധം ഉള്ളതിനും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നതിനും ജയ ബച്ചന് ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അമിതാഭിന് നായികയായി സീനത്ത് അമാനെ വെക്കണമെന്ന ആവശ്യം നിര്‍മാതാവിനെ ജയ അറിയിച്ചു. തന്നെ മാറ്റാന്‍ തീരുമാനിച്ചതായി അറിഞ്ഞതോടെ രേഖ നിര്‍മാതാവിനെ സമീപിച്ചു. ടിറ്റോ തന്നെ സഹായിക്കില്ലെന്ന് മനസിലായതോടെ അവര്‍ സംവിധായകന്‍ വിജയ് ആനന്ദിനെ സമീപിപ്പിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അക്കാലത്ത് രേഖ ഏറ്റവും ശ്രദ്ധയായ നടിയായിരുന്നു.

  രേഖയെ പോലൊരാള്‍ സിനിമയ്ക്ക് വേണ്ടി തന്നെ സമീപിച്ചതോടെ സംവിധായകന് അത് നിരസിക്കാനും കഴിഞ്ഞില്ല. അങ്ങനെ സംവിധായകന്‍ നിര്‍മാതാവിനെ പറഞ്ഞ് മനസിലാക്കി. സിനിമയ്ക്ക് വേണ്ടി പ്രതിഫലം പോലും വാങ്ങില്ലെന്ന് പറഞ്ഞ് വലിയൊരു ഓഫറാണ് നിര്‍മാതാവിന് മുന്നില്‍ വെച്ചത്. ഇതോടെ നിര്‍മാതാവിനും അത് നിരസിക്കാന്‍ പറ്റാതെ വന്നു. അങ്ങനെ രേഖ തന്നെ നായികയായി സിനിമയുടെ ഷൂട്ടിങ്ങും തുടങ്ങി. രേഖ അമിതാഭിന്റെ നായികയായി വന്നപ്പോള്‍ സീനത്ത് അമാന്‍ ദര്‍മേന്ദ്രയുടെ നായികയായി.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഇതോടെ ദേഷ്യത്തിലായ ജയ അമിതാഭിനോട് ആ സിനിമ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം അതിന് വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാത്രമല്ല ഒരിക്കല്‍ ജയ സിനിമാ സെറ്റിലെത്തിയപ്പോള്‍ രേഖയും അമിതാഭും രഹസ്യമായി ഒന്നിച്ചിരുന്ന് സംസാരിക്കുന്നതാണ് കണ്ടത്. ആ സമയത്തെ ദേഷ്യം അടക്കാനാവാതെ ഇരുവര്‍ക്കും മുന്നിലെത്തിയ ജയ രേഖയുടെ മുഖത്ത് അടിച്ചു. അവിടെ ഉണ്ടായിരുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പോലും ഞെട്ടിയ സംഭവമായിരുന്നത്. പിന്നെ ഒരു നിമിഷം പോലും ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാന്‍ അമിതാഭ് ബച്ചന്‍ അവിടെ നിന്നില്ല. എന്നുമാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

  Read more about: rekha രേഖ
  English summary
  When Amitabh Bachchan's Wife Jaya Bachchan Slapped Rekha During Ram Balram Filming
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X