'90 കോടിയുടെ കടം വന്ന് അമിതാഭ് ബച്ചന്‍ പാപ്പരായി', വീട് അടക്കം നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിയ നടന്റെ കഥയിങ്ങനെ |
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് അമിതാഭ് ബച്ചന്‍. പതിറ്റാണ്ടുകളായി അഭിനയ രംഗത്ത് സജീവമായിരിക്കുന്ന താരം ഇപ്പോഴും സിനിമയിലും ടെലിവിഷനിലുമൊക്കെ നിറഞ്ഞ് നി്ല്‍ക്കുകയാണ്. ബിഗ് ബി എന്ന് ആളുകള്‍ സ്‌നേഹത്തോടെ വിളിക്കുന്ന അമിതാഭിനെ കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്.
ഇന്ന് കോടികളുടെ ആസ്തിയുള്ള വലിയ നടനായി വളര്‍ന്നെങ്കിലും സകലതും നഷ്ടപ്പെട്ട് പാപ്പരായി മാറേണ്ടി വന്നൊരു അവസ്ഥയും ബച്ചനുണ്ടായിട്ടുണ്ട്. വീട് പോലും നഷ്ടപ്പെട്ട് സാമ്പത്തിക വെല്ലുവിളികള്‍ നേരിടേണ്ടി വന്ന അവസ്ഥയെ കുറിച്ച് മുന്‍പൊരിക്കല്‍ അമിതാഭ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ കഥകളാണ് വീണ്ടും വൈറലാകുന്നത്...

1990-കളിലാണ് സംഭവം നടക്കുന്നത്. അന്ന് അമിതാഭ് ബച്ചന്റെ കമ്പനി പാപ്പരായി പോയി. ഇതോടെ കാര്യങ്ങളൊക്കെ വളരെ മോശം അവസ്ഥയിലേക്ക് എത്തിയെന്നാണ് ഒരു പഴയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയത്. അന്ന് എല്ലാ ദിവസവും കടക്കാര്‍ തന്റെ വീടിന്റെ വാതില്‍ക്കല്‍ വരാന്‍ തുടങ്ങി. 90 കോടി രൂപയോളം കടക്കാരനായ തനിക്ക് വീടും കമ്പനിയുമടക്കം സകല സ്വത്തുക്കളും നഷ്ടപ്പെടുന്നതിന്റെ വക്കിലെത്തിയിരുന്നു.
തന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാന്‍ പോകുന്ന അവസ്ഥയിലേക്ക് എത്തിയതെങ്ങനെയാണെന്നും നടന്‍ വിശദീകരിച്ചു. നമ്മള്‍ മറ്റൊരാള്‍ക്ക് ജാമ്യം നിന്ന് ഒപ്പിടുമ്പോള്‍ അവരുടെ ബാധ്യത അടയ്ക്കാന്‍ നമ്മളും വ്യക്തിപരമായി ബാധ്യസ്ഥനാവും. അങ്ങനെ ഏകദേശം 90 കോടി രൂപയുടെ ബാധ്യതയാണ് തന്റെ പേരില്‍ വന്നത്.
എനിക്കെതിരെ 55 ഓളം ലീഗല്‍ കേസുകള്‍ ഉണ്ടായിരുന്നു. എല്ലാ ദിവസവും വാതിലിന് മുന്നില്‍ കടക്കാര്‍ ഉണ്ടായിരുന്നു, വളരെ ലജ്ജാകരവും അപമാനകരവുമായ അവസ്ഥയിലൂടെയാണ് താന്‍ പോയത്,'

കേസ് വന്നതോടെ നേരത്തെ തന്റെ കമ്പനിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആവേശത്തോടെ ഉണ്ടായിരുന്നവരെല്ലാം ശത്രുതയോടെയും പരുഷമായിട്ടുമൊക്കെ മാറി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വ്യക്തിഗത വായ്പകള്‍ എന്നിവയിലായിരുന്നു തനിക്ക് കടം വന്നത്. അന്ന് താന്‍ തെറ്റായൊരു ഉപദേശം അനുസരിച്ചത് കൊണ്ടാണ് ഇതൊക്കെ സംഭവിച്ചത്. ഒരു കുഴപ്പവും സംഭവിക്കില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. അയാളുടെ വാക്കുകള്‍ വിശ്വസിക്കുകയും കുറച്ച് വ്യക്തിപരമായ കരാറുകളില്‍ ഞാന്‍ ഒപ്പിടുകയും ചെയ്തതാണ് കുഴപ്പമായത്.
എന്നിരുന്നാലും 'മൊഹബത്തേന്‍' എന്ന സിനിമയില്‍ അഭിനയിച്ചതോടെ അതുവരെ തന്റെ പേരിലുണ്ടായിരുന്ന ആരോപണങ്ങളും വിവാദവുമൊക്കെ അവസാനിച്ചു. നഷ്ടപ്പെട്ട പ്രശസ്തി വീണ്ടെടുക്കാന്‍ ഈ സിനിമ അദ്ദേഹത്തെ സഹായിച്ചു. ഇതുകൂടാതെ, 'കൗണ്‍ ബനേഗാ ക്രോര്‍പതി' എന്ന ടെലിവിഷന്‍ ഷോ ഹിറ്റായതോടെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള അവസരം നടന് ലഭിച്ചു


Click it and Unblock the Notifications