ഭാര്യയെക്കുറിച്ച് ഒന്നുമറിയില്ല; അമിതാഭിന്റെ വാക്കുകൾ കേട്ടതോടെ എല്ലാം മനസിലാക്കി മാധുരിയുടെ ഭർത്താവ്

ബോളിവുഡിൽ താരറാണിയായി ആഘോഷിക്കപ്പെട്ട നടിയാണ് മാധിരി ദീക്ഷിത്. മാധുരിയുടെ ചടുലമായ നൃത്തച്ചുവടുകളിലും വശ്യതയിലും മയങ്ങാത്ത ആരാധകരില്ല. നൃത്തത്തിലെ മികവാണ് മാധുരിയെ കരിയറിൽ തുണച്ചത്. എക് തോ തീൻ ഉൾപ്പെടെയുള്ള ​ഗാനങ്ങൾ മാധുരിയുടെ ജനപ്രീതി ഇരട്ടിപ്പിച്ചു. നായികമാരുടെ കരിയറിന് അൽപ്പായുസുള്ള കാലഘട്ടത്തിലാണ് മാധുരി ദീക്ഷിത് സിനിമാ രം​ഗത്ത് തിളങ്ങിയത്. താരമൂല്യം കുറയുന്നതിന് മുമ്പ് തന്നെ മാധുരി വിവാഹ ജീവിതത്തിലേക്കു കടന്നു.

1999 ലാണ് മാധുരി ദീക്ഷിത് വിവാഹിതയായത്. ഡോക്ടറായ ശ്രീരാം മാധവ് നെനെയാണ് മാധുരി തന്റെ ജീവിത പങ്കാളിയാക്കിയത്. മാധുരിയുടെ സഹോദരൻ അജിത്ത് ദീക്ഷിതിന്റെ സുഹൃത്തായിരുന്നു ശ്രീരാം. സഹോദരനാണ് മാധുരിയെ ശ്രീരാമിന് പരിചയപ്പെടുത്തുന്നത്. അമേരിക്കയിൽ താമസിക്കുന്ന ശ്രീരാമിന് മാധുരി വലിയ താരമാണെന്നൊന്നും അറിയില്ലായിരുന്നു.

Amitabh Bachchan, Madhuri Dixit

ഒരു സാധാരണ പെൺകുട്ടിയോ‌ട് പെരുമാറുന്ന പോലെയാണ് ശ്രീരാം മാധുരിയെ പരിചയപ്പെട്ടപ്പോൾ ഇടപഴകിയത്. ഇതാണ് ശ്രീരാമിലേക്ക് മാധുരിയെ ആകർഷിപ്പിച്ചതും. നടിയാണെന്ന് അറിയാമെങ്കിലും മാധുരി ഇന്ത്യയിലെ എത്ര വലിയ താരമാണെന്ന് ശ്രീരാമിനെ ചൂണ്ടിക്കാണിച്ച് കൊടുക്കുന്നത് നടൻ അമിതാഭ് ബച്ചനാണ്. മാധുരി-ശ്രീരാം വിവാഹത്തിന് ശേഷം വെച്ച് റിസപ്ഷന് എത്തിയതായിരുന്നു അമിതാഭ് ബച്ചൻ.

അമിതാഭിന്റെ സിനിമകൾ ശ്രീ രാം കണ്ടിട്ടുണ്ട്. നിങ്ങളുടെ ആരാധകനാണ് താനെന്ന് അദ്ദേഹത്തോട് ചടങ്ങിൽ വെച്ച് ശ്രീരാം പറഞ്ഞു. ഇത് കേട്ട അമിതാഭ് ബച്ചൻ മാധുരിക്ക് ഇന്ത്യൻ സിനിമാ രം​ഗത്തുള്ള ജനപ്രീതിയെക്കുറിച്ച് ശ്രീരാമിനോട് സംസാരിച്ചു. അമിതാഭിനെ പോലൊരു വലിയ താരം മാധുരിയെ പുകഴ്ത്തുന്നത് കേട്ടപ്പോഴാണ് തന്റെ ഭാര്യ എത്ര വലിയ ആളാണെന്ന് ശ്രീരാം ചിന്തിച്ചത്.

Amitabh Bachchan, Madhuri Dixit

വിവാഹശേഷം അഭിനയ രം​ഗത്ത് നിന്നും മാറി നിൽക്കാനായിരുന്നു മാധുരി ദീക്ഷിതിന്റെ തീരുമാനം. മാധുരി അഭിനയ രം​ഗത്ത് നിന്നും പിന്മാറുന്നത് ആരാധകരെ ഏറെ നിരാശപ്പെടുത്തി. സിനിമാ താരമല്ലാതെ ഒരു സാധാരണ കുടുംബിനിയായാണ് താൻ അമേരിക്കയിൽ കഴിഞ്ഞതെന്ന് മാധുരി മുമ്പൊരിക്കൽ പറഞ്ഞി‌ട്ടുണ്ട്. 2003 ൽ മൂത്ത മകൻ അരിൻ പിറന്നു. 2005 ൽ രണ്ടാമത്തെ മകൻ റയാനും പിറന്നു.

2011 ൽ കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് തിരിച്ച് വന്ന മാധുരി സിനിമാ രം​ഗത്ത് വീണ്ടും സാന്നിധ്യമറിയിച്ചു. എന്നാൽ രണ്ടാം വരവിൽ വേണ്ടത്ര സ്വീകാര്യത മാധുരി ദീക്ഷിതിന് ലഭിച്ചില്ല. ജനപ്രീതിയുണ്ടെങ്കിലും പഴയത് പോലെ ആ​ഘോഷിക്കപ്പെട്ട കഥാപാത്രങ്ങൾ നടിക്ക് ലഭിച്ചില്ല. അതേസമയം അടുത്ത കാലത്തായി ഒടിടി പ്രൊജക്ടളിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ മാധുരിക്ക് ലഭിക്കുന്നുണ്ട്.

ബോളിവുഡിലെ താരത്തിളക്കമുള്ള സമയത്ത് മാധുരിയെക്കുറിച്ച് നിരവധി ​ഗോസിപ്പുകളും വന്നിട്ടുണ്ട്. നടൻ സഞ്ജയ് ദത്തുമായുണ്ടായ പ്രണയവും ബ്രേക്കപ്പുമാണ് ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്. അതേസമയം പിൽക്കാലത്ത് ഇരുവരും സുഹൃത്തുക്കളുമായി.

മുംബൈയിൽ ജനിച്ച് വളർന്ന മാധുരി ദീക്ഷിത് 1984 ൽ അബോധ് എന്ന സിനിമയിലൂടെയാണ് അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. 1988 ൽ പുറത്തിറങ്ങിയ തെസബ് എന്ന സിനിമ കരിയറിൽ വഴിത്തിരിവായി. പിന്നീട് ദിൽ, ബേട്ട,, ഹം ആപ്കെ ഹെ കോൻ തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിലെ മുൻനിര നായികയായി മാധുരി ദീക്ഷിത് വളർന്നു.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X