കുഞ്ചാക്കോ ബോബൻ മൊമന്റ് ബോളിവുഡിലും!! ഒടുവിൽ ബിഗ്ബിക്കും കിട്ടി ആ പണി, കാണൂ

മലായളത്തിലെ ചാക്കോച്ചൻ മൊമന്റ് ഇപ്പോൾ ബോളിവുഡിൽ എത്തിയിരിക്കുകയാണ്.

2012 അൻവർ റഷീദ് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ തിലകൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ഉസ്താദ് ഹോട്ടൽ. നിരവധി അവാർഡുകൾ ദേളീയ തലത്തിലും സംസ്ഥാനതലത്തിലും ഈ ചിത്രത്തിന് നേടാൻ കഴിഞ്ഞിരുന്നു. ചെറിയ കുട്ടികൾ മുതൽ മുതിർന്നവരിൽ നിന്നുവരം മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

ഉസ്താദ് ഹോട്ടലിലെ പാട്ടുകൾ പോലെ തന്നെ ചിത്രത്തിലെ ഡയലോഗുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിലെ ഏറ്റവും കയ്യടി വാങ്ങിയ മാമുക്കോയ ആസിഫ് അലിയോട് കുഞ്ചാക്കോ ബോബൻ അല്ലേ എന്ന് ചോദിക്കുന്ന രംഗമാണ് എന്നാൽ സിനിമയിൽ മാത്രമല്ല ജീവിതത്തിലും താരങ്ങൾക്ക് ഇത്തരത്തിലുളള സന്ദർഭങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അത്തരത്തിലുളള കുഞ്ചാക്കോബോബൻ മൊമന്റാണ്. മലായളത്തിലെ ചാക്കോച്ചൻ മൊമന്റ് ഇപ്പോൾ ബോളിവുഡിൽ എത്തിയിരിക്കുകയാണ്.

കുഞ്ചാക്കോ ബോബൻ മൊമന്റിൽ ബച്ചൻ

കുഞ്ചാക്കോ ബോബൻ മൊമന്റിൽ ബച്ചൻ

കുഞ്ചാക്കോബോബൻ മൊമന്റിൽ പെട്ടത് ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ സാക്ഷാവ്‍ അമിതാഭ് ബച്ചനാണ്. ഗ്ലാസ് ഗോവിൽവെച്ചായിരുന്നു സംഭവം. നടപ്പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ബച്ചന്റെ അടുത്തേയ്ക്ക് കാർ നിർത്തി ഒരാൾ പുറത്തേയ്ക്ക് കൈവീശി കാണിച്ചു കൊണ്ട് ചോദിച്ചു. ഹലോ സൽമാൻഖാൻ സുഖമല്ലേ? എന്ന്

ബിഗ്ബിയുടെ റിയാക്ഷൻ

ബിഗ്ബിയുടെ റിയാക്ഷൻ

ഷാരൂഖാനും അമിതാഭ് ബച്ചനും അതിഥികളായി എത്തിയ ഒരു ടിവി ഷോയ്ക്കിടെയാണ് ബിഗ്ബി ഇക്കാര്യം തുറന്ന് പറഞ്ഞത്. ആ സംഭവത്തിനുളള ബിഗ്ബിയുടെ റിയാക്ഷൻ എന്തായിരുന്നു എന്നു മാത്രമാണ് എല്ലാവർക്കും അറിയേണ്ടിരുന്നത്. അതിനെ കുറിച്ച് ചോദിച്ചപ്പോഴണ് ആ രസകരമായ മറുപടി പറഞ്ഞത്. ഞാനും തിരിച്ച് കൈ വീശി അഭിസംബോധന ചെയ്തതിനു ശേഷം വീണ്ടും നടത്തം തുടരുകയായിരുന്നു. അതല്ലാതെ എന്റെ മുന്നിൽ മറ്റൊന്നും ചെയ്യാനില്ലായിരുന്നെന്നും ബിഗ് ബി ചിരിച്ചു കൊണ്ട് പറഞ്ഞു. ഷാരൂഖിന്റെ ചോദ്യത്തിനു ബിഗ്ബിയുടെ മറുപടിയ്ക്കും കൂട്ട ചിരിയായിരുന്നു സദസ്സിൽ നിന്ന് ലഭിച്ചത്.

 എങ്ങനെ സംഭവിച്ചു

എങ്ങനെ സംഭവിച്ചു

അമിതാഭ് ബച്ചന്റേയും സൽമാന്റേയും ഈ രസകരമായ കഥ ബോളിവുഡിൽ പാട്ടായിരിക്കുകയാണ്. എല്ലാവരും തമാശ രൂപേണേ ചിരിച്ചു തള്ളുകയാണ്. എന്നാൽ ഇത് എങ്ങനെ സംഭവിച്ചു എന്നാണ് എല്ലാവരും ചോദിക്കുന്നത്. നമ്മളെയൊക്കെ മാറി പോകാം. എന്നാൽഅമിതാഭ് ബച്ചനെ എങ്ങനയൊണ് മാറുകയെന്നാണ് എല്ലാവരുടേയും ചോദ്യം. താരങ്ങൾ ഇത് തുറന്ന് ചോദിച്ചിട്ടുണ്ടുമുണ്ട്.

 മലയാളത്തിലെ  കുഞ്ചാക്കോ ബോബൻ മൊമന്റ്

മലയാളത്തിലെ കുഞ്ചാക്കോ ബോബൻ മൊമന്റ്

മലയാളത്തിൽ നിരവധി കുഞ്ചാക്കോബോബൻ മൊമന്റ്സ് സംഭവിച്ചിട്ടുണ്ട്. താരങ്ങൾ ഇതൊക്കെ തുറന്നു പറഞ്ഞിട്ടുമുണ്ട്. ഉണ്ണിമുകുന്ദൻ അല്ലേ എന്ന് ചോദിച്ചു കൊണ്ട് ടൊവിനോയുടെ അടുത്തേയ്ക്ക് ആരാധിക ഓടിയെത്തുകയും സംസാരിക്കുകയും ചെയ്ത കഥ ടൊവിനോ തന്നെ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതുപോലെ തന്നെ സമാനമായ അനുഭവം നടൻ പൃഥ്വിരാജും പങ്കുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X