അമിതാഭ് ബച്ചന്റെ വീട്ടിലെ പെയിന്റിങ്ങിന്റെ വില നാല് കോടി! ചിത്രത്തിന് പിന്നിലെ കൂടുതല്‍ കഥകള്‍ പുറത്തായി

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. ഇപ്പോഴും സിനിമകളില്‍ സജീവമായി അഭിനയിക്കുകയാണ് താരം. അതേ സമയം അമിതാഭിന്റെ കുടുംബത്തിലേക്ക് ഐശ്വര്യ റായി മരുമകളായി വന്നതോടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകരും.

ആഘോഷങ്ങളില്‍ പങ്കെടുക്കാനും മറ്റുമായി ബച്ചന്‍ കുടുംബം ഒരുമിച്ച് കൂടുന്നതാണ് പതിവ്. അങ്ങനെ ഇത്തവണത്തെ ദീപാവലി വലിയ രീതിയിലാണ് താരങ്ങള്‍ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും അമിതാഭ് ബച്ചന്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ താരത്തിന്റെ ചിത്രത്തിന് പിന്നാലെ ചില രസകരമായ കാര്യങ്ങള്‍ കൂടി ആരാധകര്‍ കണ്ടുപിടിച്ചിരിക്കുകയാണ്.

 amitabh-bachan

ദീപാവലിയോടനുബന്ധിച്ച് അമിതാഭ് ബച്ചന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് കുടുംബ ചിത്രം പങ്കുവെച്ചത്. ചിത്രത്തില്‍ അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍, ആരാധ്യ ബച്ചന്‍, ശ്വേത ബച്ചന്‍ നന്ദ, അഗസ്ത്യ നന്ദ നവ്യ നവേലി നന്ദ, അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍ എന്നിങ്ങനെ ബച്ചന്‍ കുടുംബത്തിലുള്ള എല്ലാവരും ഒരൊറ്റ ഫ്രെയിമില്‍ ഉണ്ടായിരുന്നു.

പക്ഷേ, താരങ്ങളെക്കാളും അവരുടെ സ്വീകരണമുറിയിലെ ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന പെയിന്റിങ്ങിലേക്കാണ് പലരും ശ്രദ്ധിച്ചിട്ടുണ്ടാവുക. ഒരു കാളയുടെ വലിയ പെയിന്റിംഗാണ് ഭിത്തിയിലുള്ളത്. താരങ്ങളുടെ ഫോട്ടോ വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലുള്ളവരും ഈ പെയിന്റിങ്ങിന് പിന്നിലുള്ള കഥ അറിയാനുള്ള ആകാംഷയിലായിരുന്നു.

മാത്രമല്ല ഈ ചിത്രത്തില്‍ നിന്നും രസകരമായ ചില മീമുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതോടെയാണ് ബിഗ് ബിയുടെ വീട്ടിലെ വലിയ പെയിന്റിംഗിന്റെ പ്രാധാന്യവും വിലയും അറിയാന്‍ ആരാധകരും ആഗ്രഹിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അമിതാഭ് ബച്ചന്റെ വീട്ടിലെ കാള പെയിന്റിംഗ് പഞ്ചാബിലെ ധുരിയില്‍ നിന്നുള്ള കലാകാരനായിരുന്ന മഞ്ജിത് ബാവ വരച്ച ചിത്രമാണ്.

ഈ കലാകാരന്‍ ഇന്ത്യന്‍ പുരാണങ്ങളില്‍ നിന്നും സൂഫി തത്ത്വചിന്തയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത് വരച്ചതെന്നുള്ള റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമായും, അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ശിവന്‍, കാളി ദേവി, പ്രകൃതി, മൃഗങ്ങള്‍ തുടങ്ങിയവയുടെ രൂപങ്ങളാണ് ഉള്‍പ്പെടുന്നത്. ചുവപ്പ്, പിങ്ക്, വയലറ്റ് തുടങ്ങിയ കളര്‍ ഷേഡുകള്‍ ഉള്ള ചിത്രങ്ങളായിരിക്കും പലപ്പോഴും അദ്ദേഹം വരച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 amitabh-bachan

മാത്രമല്ല അമിതാഭ് ബച്ചന്റെ വീട്ടിലുള്ള പെയിന്റിങ്ങും സവിശേഷതയുള്ളതാണ്. ഇടയ്ക്ക് മഞ്ജിത് ബാവ ഓടക്കുഴല്‍ വായിക്കാന്‍ പഠിച്ചിരുന്നു. അന്നുമുതല്‍ പുല്ലാങ്കുഴല്‍ രൂപങ്ങളും അദ്ദേഹത്തിന്റെ കലാസൃഷ്ടിയുടെ ഭാഗമായി. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ലോകമെമ്പാടുമുള്ള ലേലങ്ങളിലൂടെയാണ് വില്‍ക്കുന്നത്. അങ്ങനെ ബച്ചന്റെ വീട്ടിലേക്കും കോടികള്‍ മുടക്കിയാണ് ഈ രൂപം എത്തിയത്. പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം ഏകദേശം 4 കോടി രൂപയാണ് അമിതാഭ് ബച്ചന്റെ വീട്ടിലെ കാള പെയിന്റിങ്ങിന് ചെലവ് വരുന്നതെന്നാണ് റിപ്പോര്‍ട്ട്.

മുന്‍പും ഇതേ പശ്ചാതലത്തിലുള്ള ചിത്രങ്ങള്‍ അമിതാഭ് ബച്ചന്‍ പങ്കുവെച്ചിരുന്നു. അന്ന് ഭാര്യ ജയ ബച്ചനും, മക്കളായ ശ്വേത ബച്ചനും, അഭിഷേക് ബച്ചനുമൊപ്പമുള്ള ഒരു കുടുംബ ചിത്രമായിരുന്നു അമിതാഭ് ബച്ചന്‍ പങ്കിട്ടത്. 'T 4087 ചില ചിത്രങ്ങള്‍ ഇരിക്കുന്ന പൊസിഷനിംഗ് ഒരിക്കലും മാറില്ല, കാലമെത്ര മാറിയാലും അതിന് മാറ്റമില്ലെന്നുമാണ് അന്ന് ഫോട്ടോയ്ക്ക് ബച്ചന്‍ നല്‍കിയ അടിക്കുറിപ്പ്.

പുതിയ ഫോട്ടോയ്ക്ക് ഒപ്പം കുടുംബസമേതം ഇരിക്കുന്ന പഴയ ചിത്രവും ബച്ചന്‍ പങ്കുവെച്ചിരുന്നു. അഭിഷേക് ബച്ചന് ഏകദേശം ഒരു വയസോ മറ്റോ പ്രായമുള്ളപ്പോഴാണ് ഈ ചിത്രമെടുത്തതെന്ന് വ്യക്തമാണ്. ജയയുടെ മടിയില്‍ അഭിഷേകും അമിതാഭിന്റെ മടിയില്‍ മകള്‍ ശ്വേതയുമിരിക്കുന്ന തരത്തിലായിരുന്നു പഴയ ഫോട്ടോ ഉണ്ടായിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X