'ഐശ്വര്യയുടേത് 600 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഭാ​ഗ്യ ജാതകം, അഭിഷേകിന്റെ ഉയർച്ചയ്ക്ക് കാരണം ഐശ്വര്യ'

ബോളിവുഡിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. നിരവധി പ്രണയ പരാജയങ്ങൾക്ക് ശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും വിവാഹിതരാകാമെന്ന് തീരുമാനിച്ചതും.

അഭിഷേകുമായി ഐശ്വര്യ പ്രണയത്തിലാണെന്ന വാർത്തകൾ പുറത്ത് വന്നപ്പോൾ ബച്ചൻ കുടുംബത്തിന്റെ പണത്തിലും പ്രശസ്തിയിലും നടി ആകൃഷ്ടയായി എന്നാണ് പാപ്പരാസികൾ പറഞ്ഞ് പരത്തിയത്. കരിഷ്മ കപൂറുമായുള്ള അഭിഷേകിന്റെ വിവാഹനിശ്ചയം വരെ നടക്കാനിരുന്നതായിരുന്നു. എന്നാൽ പിന്നീട് അത് തകർന്നു. സൽമാൻ ഖാനുമായുള്ള ടോക്സിക്ക് റിലേഷൻഷിപ്പിൽ നിന്നും പുറത്ത് വന്നശേഷമാണ് ഐശ്വര്യ-അഭിഷേക് ബന്ധം ആരംഭിച്ചത്.

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും ആഢംബരം നിറഞ്ഞ വിവാഹമായിരുന്നു ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും. ഇപ്പോഴിതാ ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ ദാമ്പത്യ ജീവിതത്തെ കുറിച്ച് സെലിബ്രിറ്റി ജോത്സ്യൻ ചന്ദ്രശേഖർ സ്വാമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

Aishwarya Rai ,Abhishek Bachchan

ബച്ചൻ കുടുംബവുമായി അടുത്ത ബന്ധമാണ് ചന്ദ്രശേഖർ സ്വാമിക്കുള്ളത്. കുടുംബത്തിന്റെ പ്രധാന തീരുമാനങ്ങൾ, പുതിയ തുടക്കങ്ങൾ എന്നിവയ്ക്ക് വേണ്ടിയെല്ലാം ബച്ചൻ കുടുംബം ഉപദേശം തേടാറുള്ളവരിൽ‌ പ്രധാനിയാണ് ചന്ദ്രശേഖർ സ്വാമി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബച്ചൻ കുടുംബവുമായുള്ള ബന്ധത്തെ കുറിച്ചും ഐശ്വര്യ-അഭിഷേക് ദാമ്പത്യത്തെ കുറിച്ചും ചന്ദ്രശേഖർ സ്വാമി സംസാരിച്ചത്.

കർണാടകയിലെ മുൽക്കി എന്ന ചെറുപട്ടണത്തിൽ നിന്നുള്ള ചന്ദ്രശേഖർ സ്വാമിയുടെ അടുത്തേക്ക് മിക്കപ്പോഴും ബച്ചൻ കുടുംബം സന്ദർശനത്തിനായി എത്താറുണ്ട്. 'ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും വിവാഹം ഒരിക്കലും നടക്കില്ലെന്ന് പലരും വെല്ലുവിളിച്ചു.'

'ഐശ്വര്യയുടെ ജാതകത്തിൽ കുജദോഷം ഉണ്ടെങ്കിലും രാജയോഗവും ജാതകത്തിലുണ്ട്. അതിശയകരമായ ഗുണങ്ങളുള്ള ഒരു അസാധാരണ ജാതകമാണ് ഐശ്വര്യയുടേത്. റായ് കുടുംബത്തിനായി ഞാൻ ഹോമങ്ങൾ നടത്തിയിട്ടുണ്ട്. ഐശ്വര്യയുടെ അച്ഛൻ കൃഷ്ണരാജ് റായിയെ എനിക്ക് പത്ത് വർഷമായി അറിയാം.'

'600 വർഷത്തിലൊരിക്കലാണ് ഐശ്വര്യയുടേത് പോലുള്ള ഒരു ജാതകം ഉണ്ടാകുന്നത്. ഐശ്വര്യയും അഭിഷേകും ദൈവത്തിന്റെ പ്രത്യേക അനു​​ഗ്രഹം വഴി കൂട്ടിച്ചേർക്കപ്പെട്ട ​ദമ്പതികളാണ്. ഒരു ശക്തിക്കും അവരെ വേർപെടുത്താൻ കഴിയില്ല. ഐശ്വര്യയിൽ ശുക്രന്റെ ശക്തമായ സാന്നിധ്യമുണ്ട്. സൗന്ദര്യവും ബുദ്ധിയുംഎവിടെ എന്ത് സംസാരിക്കണമെന്നും ഐശ്വര്യയ്ക്ക് കൃത്യമായി അറിയാം.'

Aishwarya Rai ,Abhishek Bachchan

'വിവാഹശേഷം അമിതാഭ് ബച്ചന്റെ കരിയർ വലിയ ഉയരങ്ങളിലേക്ക് കുതിച്ചു. അതുപോലെ ഐശ്വര്യയുടെ സ്വാധീനം കാരണം അഭിഷേക് ബച്ചന്റെ ഓരോ ചിത്രവും അസാധാരണമായ ഹിറ്റുകളായി മാറികൊണ്ടിരിക്കുകയാണ്', എന്നാണ് ഐശ്വര്യ-അഭിഷേക് ദമ്പതികളെ കുറിച്ച് സംസാരിച്ച് ചന്ദ്രശേഖർ സ്വാമി പറഞ്ഞത്.

വിജയ് മല്യ, ഡൽഹി ആസ്ഥാനമായുള്ള വ്യവസായി വിജയ് ശ്രീവാസ്തവ്, മഹേന്ദ്ര ശർമ്മ, കോൺഗ്രസ് രാഷ്ട്രീയ നേതാവ് ഡി.കെ ശിവകുമാർ, എച്ച്. വിശ്വനാഥ്, ജി.പരമേശ്വർ, ഡോ.രാജ്കുമാറിന്റെ കുടുംബവുമെല്ലാം ചന്ദ്രശേഖർ സ്വാമിയുടെ സ്ഥിരം സന്ദർശകരാണ്. ഗ്രഹനിലകൾ വായിക്കുന്നതും വിശകലനം ചെയ്യുന്നതും ചന്ദ്രശേഖർ സ്വാമി പണം സമ്പാദിക്കാനുള്ള വെറുമൊരു മാർ​ഗമായി മാത്രമല്ല കാണുന്നത്.

മുൾക്കിയിലെ വിജയ കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം അഥർവ വേദം പഠിക്കാൻ കേരളത്തിലെത്തി. പതിമൂന്ന് വർഷത്തിലേറെയായി ജാതകത്തിലെയും ആളുകളുടെ ചുറ്റുപാടുകളിലെയും ദോഷങ്ങൾ പരിഹരിക്കാനുള്ള മാർ​ഗങ്ങൾ നിർദേശിച്ചും ഉപദേശം നൽകിയും ജോത്സ്യനായി പ്രവർത്തിക്കുന്നു.

മുൻ ആഭ്യന്തരമന്ത്രി സുബോധ് കാന്ത് സഹായിക്കായി അടുത്തിടെ ഹോമം നടത്തിയതും ചന്ദ്രശേഖർ സ്വാമിയാണ്. അമ്പത് വയസുകാരിയായ ഐശ്വര്യ റായിക്ക് ആരാധ്യ എന്നൊരു മകളുണ്ട്. ബച്ചൻ കുടുംബത്തിലെ ഇളംതലമുറക്കാരിയായ ആരാധ്യ ജനിച്ചപ്പോൾ മുതൽ ഒരു കൊച്ചു സെലിബ്രിറ്റിയാണ്. 2007ലായിരുന്നു ഐശ്വര്യ-അഭിഷേക് വിവാഹം.

Read more about: aishwarya rai abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X