അന്ന് അകന്നുനിന്നത് മനഃപൂര്‍വ്വം; അഭിഷേക് ബച്ചന്‍ ഐശ്വര്യയോട് ദേഷ്യപ്പെട്ടതിന് കാരണം ഇതായിരുന്നു

ബോളിവുഡിന്റെ പവര്‍ഫുള്‍ കപ്പിളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇരുവരുടെയും സൗഹൃദത്തിനും ദാമ്പത്യജീവിതത്തിനും മങ്ങലേറ്റിട്ടില്ല. പലപ്പോഴും പാപ്പരാസികളുടെ വിമര്‍ശനങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാതെ ഇരുവരും ശ്രദ്ധിക്കാറുണ്ട്. 2007-ലായിരുന്നു ഇരുവരുടെയും വിവാഹം.

എന്നാല്‍ ഒരിക്കല്‍ നടി സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാനെത്തിയ അഭിഷേകും ഐശ്വര്യയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ക്കുള്ളിലെ നീരസം പരസ്പരം പ്രകടിപ്പിച്ചത് അന്ന് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

aishwarya

മുംബൈയിലെ ലീല പാലസ് ഹോട്ടലില്‍ വെച്ച് നടന്ന വിവാഹറിസപ്ഷനില്‍ അഭിഷേകിനൊപ്പം കൈപിടിച്ചെത്തിയ ഐശ്വര്യ വളരെ സന്തോഷവതിയായാണ് കാണപ്പെട്ടത്. എന്നാല്‍ പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഇരുവരും ഒന്നിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ചിത്രങ്ങളെടുത്ത് നടന്നുനീങ്ങിയെങ്കിലും ഐശ്വര്യയുടെ തനിച്ചുള്ള ചിത്രം വേണമെന്ന് ഫോട്ടോഗ്രാഫര്‍മാര്‍ ആവശ്യപ്പെട്ടത് അഭിഷേകിന് അത്ര ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു.

ഐശ്വര്യയോട് തന്റെ നീരസം തുറന്നുപ്രകടിപ്പിച്ച അഭിഷേക് ഐശ്വര്യയോട് ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ട് വന്നാല്‍ മതിയെന്ന് പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നു.

ഐശ്വര്യ സാന്ത്വനിപ്പിക്കാന്‍ നോക്കിയെങ്കിലും കെറുവിച്ചിരുന്ന അഭിഷേക് മിണ്ടാതെ മാറിനിന്നതേ ഉള്ളൂ. എന്തായാലും സംഗതി സീനാക്കാതെ ഐശ്വര്യ പെട്ടെന്ന് തന്നെ ചിത്രങ്ങള്‍ക്കായി അല്പസമയം നിന്നുകൊടുത്ത ശേഷം അഭിഷേകിനൊപ്പം റിസപ്ഷന്‍ വേദിയിലേക്ക് പോയി.

ബോളിവുഡില്‍ ഏറെ തിരക്കുള്ള സമയത്തായിരുന്നു ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും വിവാഹം. മകളുടെ ജനനത്തിന് ശേഷം കുറച്ചുനാളുകള്‍ സിനിമയില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോഴും അന്താരാഷ്ട്ര തലത്തിലുള്ള ഫാഷന്‍ ഷോകളിലും പുരസ്‌കാരവേദികളിലുമൊക്കെ ഐശ്വര്യ സ്റ്റാര്‍ തന്നെ. അടുത്തിടെ കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയിലെ മുഖ്യ ക്ഷണിതാവായിരുന്നു ഐശ്വര്യ റായി ബച്ചന്‍. അഭിഷേകും ആരാധ്യയും ഐശ്വര്യയെ അന്ന് അനുഗമിച്ചിരുന്നു.

ash-abhi

ഒരു ചെറിയ ഇടവേളക്ക് ശേഷം ഐശ്വര്യ റായ് വീണ്ടും വെള്ളിത്തിരയില്‍ സജീവമാവുകയാണ്. തമിഴിന്റെ സൂപ്പര്‍സംവിധായകന്‍ മണിരത്‌നത്തിന്റെ സ്വപ്‌നചിത്രം പൊന്നിയന്‍ സെല്‍വനിലൂടെയാണ് തമിഴകത്ത് തുടക്കം കുറിച്ച ആഷിന്റെ റീഎന്‍ട്രി.

ദീര്‍ഘനാളത്തെ ഇടവേളക്കു ശേഷമാണ് ഐശ്വര്യ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. തെന്നിന്ത്യയിലെ വന്‍ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇരട്ട വേഷത്തിലാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

Read more about: abhishek bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X