മരിക്കുന്ന അന്ന് പോലും ഭാര്യ ശ്രീദേവിയോട് സംസാരിച്ചതാണ്; ഞങ്ങൾ അധികം സംസാരിക്കില്ലായിരുന്നു; അനിൽ കപൂർ പറഞ്ഞത്

ബോളിവുഡിൽ ഒരു കാലത്തെ ഹിറ്റ് ജോ‍ഡിയായിരുന്നു അനിൽ കപൂറും അന്തരിച്ച നടി ശ്രീദേവിയും. മിസ്റ്റർ ഇന്ത്യ, ജുഡൈ തുടങ്ങിയ സിനിമകളിൽ ഇരുവരും മികച്ച പ്രകടനം കാഴ്ച വെച്ചു. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലേക്ക് കടന്ന ശ്രീദേവിക്ക് അക്കാലത്ത് അനിൽ കപൂർ നായകനായ സിനിമകളിൽ തുല്യ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചു. ശ്രീദേവി താരറാണിയായി മാറുന്നതാണ് പിന്നീട് സിനിമാ ലോകം കണ്ടത്. പലപ്പോഴും അനിൽ കപൂറിന്റെ പ്രശസ്തിക്ക് മുകളിലേക്ക് ശ്രീദേവിയുടെ താരമൂല്യമെത്തി.

അനിൽ കപൂറിന്റെ സഹോദരൻ ബോണി കപൂർ നിർമ്മിക്കുന്ന സിനിമകളിലാണ് ശ്രീദേവി തുടരെ അഭിനയിച്ചിരുന്നത്. വൈകാതെ ബോണിയും ശ്രീദേവിയും തമ്മിലടുത്തു. പിന്നീട് കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളാണുണ്ടായത്. ബോണി കപൂറും അന്നത്തെ ഭാര്യ മോണ ശൗരി കപൂറും തമ്മിലുള്ള വിവാഹബന്ധം അവസാനിച്ചു. കപൂർ കുടുംബം ​ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം വിഷയമായി. അതേസമയം ശ്രീദേവിയെ തങ്ങളുടെ കുടുംബത്തിലെ അം​ഗമായി സ്വീകരിക്കാൻ അനിൽ കപൂർ മടിച്ചില്ല.

Anil Kapoor, Sridevi

പ്രത്യേകിച്ചും അനിൽ കപൂറിന്റെ ഭാര്യ സുനിത കപൂറിന് ശ്രീദേവിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. ശ്രീദേവിയുടെ മരണം കുടുംബത്തെ പിടിച്ചുലച്ചു. ഇതേക്കുറിച്ച് അനിൽ കപൂർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വളരെ അവിചാരിതമായ സംഭവമാണ് നടന്നത്. ഞങ്ങൾ അവരെ മിസ് ചെയ്യുന്നു. എല്ലാ രാത്രിയും ഞാനും ഭാര്യയും സംസാരിക്കും. ഒരു രാത്രിയല്ല ഞങ്ങൾ ശ്രീദേവിയെ മിസ് ചെയ്യുന്നതെന്നും അനിൽ കപൂർ അന്ന് തുറന്ന് പറഞ്ഞു.

ശ്രീദേവിയുടെ താരമൂല്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ താരമെന്നതിലുപരി ഒരു വ്യക്തിയായാണ് തനിക്ക് ശ്രീദേവിയെ കാണാനാകുന്നതെന്ന് അനിൽ കപൂർ മറുപടി നൽകി. ഞങ്ങൾ തമ്മിൽ ഒരു കണക്ട് ഉണ്ട്. പക്ഷെ അധികം സംസാരിച്ചിട്ടില്ല. ഞാൻ ഇതേക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. ശ്രീദേവി ഒരു അന്തർമുഖയായിരുന്നില്ല. തമാശക്കാരിയായിരുന്നു. പക്ഷെ ആളുകളുടെ മുന്നിൽ അധികം സംസാരിക്കില്ലായിരുന്നെന്നും അനിൽ കപൂർ ചൂണ്ടിക്കാട്ടി.

Anil Kapoor, Sridevi

ശ്രീദേവിയുടെ മരണ ശേഷം നൽകിയ മറ്റൊരു അഭിമുഖത്തിലും നടിയെക്കുറിച്ച് അനിൽ കപൂർ സംസാരിക്കുകയുണ്ടായി. ഭാര്യ സുനിതയും ശ്രീദേവിയും തമ്മിൽ അടുത്ത സൗഹൃദം ഉണ്ടായിരുന്നു. അവർ മിക്കപ്പോഴും സംസാരിക്കും. ശ്രീദേവി മരിക്കുന്ന ദിവസം സുനിത കപൂർ രണ്ട് തവണ അവരോട് സംസാരിച്ചിട്ടുണ്ട്. ഞങ്ങൾ അവരെ ഒരുപാട് മിസ് ചെയ്യുന്നെന്നും അനിൽ കപൂർ അന്ന് പറഞ്ഞു. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ബാത്ത് റൂമിൽ ബാത്ത് ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു.

ബാത്ത് ടബ്ബിൽ മുങ്ങി മരിച്ചു എന്ന വാദം പല സംശയങ്ങൾക്കും ഇടയാക്കി. നടി മദ്യപിച്ചിരുന്നെന്നും അബോധാവസ്ഥയിലായിരുന്നെന്നും പിന്നീട് വ്യക്തമായി. അതേസമയം മരണത്തിൽ ഇന്നും ദുരൂഹത നിലനിൽക്കുന്നുണ്ടെന്ന വാദം ശക്തമാണ്. എന്നാൽ അടുത്തിടെ നൽകിയ അഭിമുഖത്തിലും ഇതേക്കുറിച്ച് ബോണി കപൂർ വിശദീകരണം നൽകി.

ശ്രീദേവിയുടെ മരണ ശേഷം താൻ ദുബായിൽ അന്വേഷണ സംഘത്തിന്റെ നുണ പരിശോധനയ്ക്ക് വിധേയനായെന്ന് ബോണി കപൂർ തുറന്ന് പറഞ്ഞു. ഡയറ്റിം​ഗിന്റെ പേരിൽ ഉപ്പ് കഴിക്കാത്തതിനാൽ നടി മുമ്പ് തല കറങ്ങി വീണിട്ടുണ്ടെന്നും ബോണി കപൂർ പറഞ്ഞു. ശ്രീദേവിയുടെ ഇളയ മകൾ ബോണി കപൂർ അടുത്തിടെയാണ് സിനിമാ രം​ഗത്തേക്ക് കടന്ന് വന്നത്. മൂത്ത മകൾ ജാൻവി കപൂർ 2018 മുതൽ അഭിനയ രം​ഗത്ത് സജീവമാണ്.

More from Filmibeat

Read more about: anil kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X