For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചുണ്ടുകളുടെ ഭം​ഗിക്ക് ശിൽപ്പ ഷെട്ടിയുടെ ബോടോക്സ്; സിനിമയെ വരെ ബാധിച്ചു; തുറന്ന് പറഞ്ഞ അനിൽ കപൂർ

  |

  ബോളിവുഡിൽ പ്രായം കൂടുന്തോറും ചെറുപ്പമായി വരുന്ന നടനെന്ന വിശേഷമാണ് നടൻ അനിൽ കപൂറിനുള്ളത്. 65 കാരനായ അനിൽ കപൂർ ഇപ്പോഴും കാഴ്ചയിൽ വളരെ ചെറുപ്പമാണ്. അതിനാൽ തന്നെ ഫിറ്റ്നെസ്, സ്റ്റെെൽ ഐക്കണായി പലരും നടനെ കാണുന്നു. ഒരു കാലത്ത് നായക വേഷങ്ങൾ ചെയ്ത അനിൽ കപൂർ പിൽക്കാലത്ത് സഹകഥാപാത്രമായി എത്താനും മടിച്ചില്ല.

  അതിനാൽ നടനെന്ന നിലയിൽ അനിൽ കപൂറിന് ബോളിവുഡിലുള്ള പ്രസക്തി ഇപ്പോഴും തുടരുന്നു. ജുഡായ്, ബേട്ട, രാമലഖൻ, നായക്: ദ റിയൽ ഹീറോ, തെസബ്, മിസ്റ്റർ ഇന്ത്യ തുടങ്ങിയ ഹിറ്റ് സിനിമകളിൽ തിളങ്ങിയ അനിൽ കപൂർ ദിൽ ഡടക്നെ ദോ, ജ​ഗ് ജ​ഗ് ജീയോ തുടങ്ങിയ സിനിമകളിൽ അച്ഛൻ കഥാപാത്രവുമായെത്തി.

  നടന്റെ മകളായ സോനം കപൂർ ബോളിവുഡിലെ മുൻ നിര നായിക നടിയാണ്. മകൻ ഹർഷവർധൻ കപൂറും സിനിമകളിൽ അഭിനയിക്കുന്നുണ്ട്. മൂത്തമകൾ റിയ കപൂർ ഫാഷൻ സംരഭകയാണ്. മികച്ച നടനെന്നതിനപ്പുറം നല്ല കുടുംബസ്ഥനായും അനിൽ കപൂർ അറിയപ്പെടുന്നു. വിവാദങ്ങളിൽ നിന്നും കഴിവതും മാറി നിൽക്കുന്ന നടനാണ് അനിൽ കപൂർ.

  Also Read: പ്രിയങ്കയുടെ വിവാഹം ഹോളിവുഡിൽ ശ്രദ്ധിക്കപ്പെടാൻ, കബളിപ്പിച്ചു; രൂക്ഷമായി പ്രതികരിച്ച നിക്കിന്റെ സഹോദരൻ

  എന്നാൽ മുമ്പാെരിക്കൻ നടി ശിൽപ്പ ഷെട്ടിയെ പറ്റി അനിൽ കപൂർ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. 2010 ലായിരുന്നു സംഭവം. കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയതായിരുന്നു അനിൽ കപൂർ. പ്ലാസ്റ്റിക് സർജറി, ബോടോക്സ് തുടങ്ങിയ സൗന്ദര്യ വർധക മാർ​ഗങ്ങൾ സ്വീകരിച്ച താരങ്ങളിൽ ആരുടെ ലുക്കാണ് ഇഷ്ടപ്പെടാത്തത് എന്ന് റാപിഡ് ഫയർ റൗണ്ടിൽ കരൺ ജോഹർ ചോദിച്ചു.

  Also Read: കുട്ടിക്കാലം മുതലുള്ള ആ ഇഷ്ടം മാറിയിട്ടില്ല, എന്നാലും ഇപ്പോൾ സിംഗിൾ ആണ്; തുറന്നു പറഞ്ഞ് ടൈഗർ ഷ്രോഫ്

  ശിൽപ ഷെട്ടി ചെയ്ത ലിപ് ജോബ് തനിക്കിഷ്ടമായിരുന്നില്ലെന്ന് അനിൽ കപൂർ പറഞ്ഞു. ഇരുവരും അന്ന് ബദായ് ഹോ ബദായ് സിനിമയിൽ അഭിനയിക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ ശിൽപ്പ ചുണ്ടിൽ വരുത്തിയ മാറ്റം സിനിമയുടെ തുടർച്ചയെയും ബാധിച്ചെന്ന് അനിൽ കപൂർ പറഞ്ഞു. എന്നാൽ ലിപ് ജോബ് ചെയ്ത ആദ്യ ഘട്ടത്തിലായിരുന്നു ഇങ്ങനെ തോന്നിയതെന്നും പിന്നീട് ശിൽപ്പയുടെ ചുണ്ടുകൾ മനോഹരമായെന്നും അനിൽ കപൂർ പറഞ്ഞു.

  Also Read: 'മൂന്ന്, നാല് വർഷമായി അച്ഛൻ കഷ്ടപ്പെടുകയാണ്, സിനിമകൾ കാണുന്നത് വരെ അച്ഛൻ നിർത്തിയിരുന്നു'; വിനയന്റെ മകൻ വിഷ്ണു

  ശിൽപ്പ ഷെട്ടി മുഖത്ത് വരുത്തിയ മാറ്റം നേരത്തെ വലിയ ചർച്ചയായിരുന്നു. മൂക്കിനും ചുണ്ടിനും നടി പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നു. വിഷയം വലിയ തോതിൽ ചർച്ചയായതോടെ ശിൽപ്പ തന്നെ ഇത് തുറന്ന് പറയുകയും ചെയ്തു.

  ഞാൻ നോസ് ജോബ് ചെയ്തിട്ടുണ്ട്. അതിലെന്താണിത്ര കാര്യം എന്നായിരുന്നു ശിൽപ്പയുടെ പ്രതികരണം. സിനിമകളിൽ ഇപ്പോൾ സജീവമല്ലാത്ത ശിൽപ്പ ഇപ്പോൾ റിയാലിറ്റി ഷോകളിൽ ജ‍ഡ്ജായി എത്താറുണ്ട്. ഫിറ്റ്നസിൽ വലിയ ശ്രദ്ധ കൊടുക്കുന്ന നടി ലൈഫ് സ്റ്റെെൽ ഇൻഫ്ലുവൻസറായും ബോളിവുഡിൽ അറിയപ്പെടുന്നു.

  Read more about: shilpa shetty anil kapoor
  English summary
  when anil kapoor revealed he didn't like shilpa shetty's lip job; said its affected the continuity of their film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X