For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് മുന്‍പ് 20-25 ഗേള്‍ ഫ്രണ്ട്‌സ് വരെ ഉണ്ടായിരുന്ന അനില്‍ കപൂര്‍, മനസുതുറന്ന് നടന്‍

  |

  ബോളിവുഡില്‍ ആരാധകര്‍ ഏറെയുളള സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് അനില്‍ കപൂര്‍. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള നടന്‌റെതായി ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ ഏറെയാണ്. അനില്‍ കപൂറിന് പിന്നാലെ മക്കളായ സോനം കപൂറും ഹര്‍ഷവര്‍ദ്ധന്‍ കപൂറും ബോളിവുഡില്‍ സജീവമായി. ഹിന്ദി സിനിമാലോകത്തെ മുന്‍നിര നായികമാരില്‍ ഒരാളാണ് സോനം. ഇവര്‍ക്കൊപ്പം റിയ കപൂര്‍ എന്ന മകള് കൂടിയുണ്ട് നടന്. റിയയുടെ വിവാഹ സമയത്താണ് അനില്‍ കപൂര്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ദീര്‍ഘകാലമായി അടുത്ത സുഹൃത്തായ കരണ്‍ ഭുലാനി ആണ് താരപുത്രിയുടെ വരന്‍.

  anilkapoor-sunita

  അതേസമയം മകളുടെ വിവാഹ സമയത്ത് അനില്‍ കപൂറിന്‌റെ പ്രണയകഥയും വിവാഹവും വീണ്ടും വൈറലാവുകയാണ്. സുനിത കപൂറിനെയാണ് നടന്‍ ജീവിതസഖിയാക്കിയത്. 1984ലായിരുന്നു ഇവരുടെ വിവാഹം. തന്‌റെ വീട്ടില്‍ എറ്റവും കൂടുതല്‍ അധികാരമുളളത് ഭാര്യയ്ക്കാണെന്ന് മുന്‍പ് അഭിമുഖങ്ങളില്‍ അനില്‍ കപൂര്‍ പറഞ്ഞിട്ടുണ്ട്. സുനിത കപൂറിനെ എങ്ങനെയാണ് പ്രൊപ്പോസ് ചെയ്‌തെന്നും നടന്‍ പറഞ്ഞു. 2017ല്‍ മുബാരക്കന്‍ സിനിമയുടെ പ്രസ് ഇവന്‌റ് സമയത്താണ്, സെറ്റിലാവുന്നതിന് മുന്‍പ് ബോളിവുഡില്‍ തനിക്ക് 20-25 ഗേള്‍ഫ്രണ്ട്‌സ് വരെ ഉണ്ടായിരുന്നു എന്ന് നടന്‍ പറഞ്ഞത്.

  ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് സുനിതയുമായുളള പ്രണയകഥ നടന്‍ പറഞ്ഞത്. 'ഇത് ഒരു നീണ്ട പ്രണയകഥയുടെ തുടക്കമാണ്. 1984 മേയ് 17 രാത്രി ഒരു പ്രധാന സിനിമയ്ക്കായി ഞാന്‍ ഒപ്പുവെച്ചു. അത് എന്‌റെ കരിയറിലെ വലിയ ചുവടുവെയ്പ്പ് ആയിരുന്നു. പിന്നാലെ മേയ് 18ന് ഞാന്‍ അതിലും വലിയൊരു ചുവടുവെയ്പ്പ് നടത്തി. ഞാന്‍ എന്‌റെ കാമുകിയായ സുനിതയെ പ്രൊപ്പോസ് ചെയ്തു. എന്‌റെ ഭാര്യയാവാന്‍ പറഞ്ഞു. ആളുകള്‍ ആനിവേഴ്‌സറികള്‍ ആഘോഷിക്കാറുണ്ട്. ഞങ്ങള്‍ അതിനൊപ്പം പ്രൊപ്പോസലുകളും ആഘോഷിക്കുന്നു, അനില്‍ കപൂര്‍ പറഞ്ഞു.

  മുന്‍പ്‌ ഹ്യൂമന്‍സ് ഓഫ് ബോംബൈയ്ക്ക് നല്‍കിയ അഭിമുഖത്തിലും സുനിതയെ കുറിച്ച് അനില്‍ മനസുതുറന്നിട്ടുണ്ട്. 'വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌
  എന്നെ പ്രാങ്ക് ചെയ്യാനായി ഒരു സുഹൃത്ത് സുനിതയ്ക്ക് എന്‌റെ നമ്പര്‍ നല്‍കിയെന്ന് നടന്‍ പറയുന്നു. അപ്പാഴാണ് ഞാന്‍ ആദ്യമായി അവളോട് സംസാരിച്ചത്. അന്ന് അവളുടെ ശബ്ദത്തോട് എനിക്ക് ഇഷ്ടം തോന്നി. താമസിയാതെ, ഞാനും സുനിതയും ഒരു പാര്‍ട്ടിയില്‍ വെച്ച് കണ്ടുമുട്ടി. ഞങ്ങള്‍ സംസാരിച്ചു തുടങ്ങി സുഹൃത്തുക്കളായി.

  എനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു പെണ്‍കുട്ടിയെകുറിച്ച അന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. ആ പെണ്‍കുട്ടിയോടുളള ഇഷ്ടം ഞാന്‍ സുനിതയോട് പറഞ്ഞു. എന്നാല്‍ പെട്ടെന്ന് ആ പെണ്‍കുട്ടി അപ്രത്യക്ഷയായി, അത് എന്‌റെ ഹൃദയം തകര്‍ത്തു. പിന്നെ ഞാനും സുനിതയും അടുത്ത സുഹൃത്തുക്കളായി മാറി. ഞങ്ങള്‍ പിന്നീട് ഡേറ്റിംഗ്' ആരംഭിച്ചുവെന്നും അനില്‍ കപൂര്‍ പറഞ്ഞു. വിവാഹാഭ്യര്‍ത്ഥന നടത്തുന്നതിന് ഒരു ദശാബ്ദക്കാലം മുമ്പ് വരെ അനിലും സുനിതയും ഡേറ്റ് ചെയ്തു.

  ഒരു സിനിമയില്‍ ഒപ്പിട്ടപ്പോള്‍ അത് തനിക്ക് കൂടുതല്‍ വരുമാനം നല്‍കുമെന്ന് നടന് ഉറപ്പുണ്ടായിരുന്നു. 'ജോലി ഇല്ലാത്ത സമയങ്ങളിലൂടെ താന്‍ കടന്നുപോയിട്ടുണ്ട് എന്ന് അനില്‍ കപൂര്‍ പറയുന്നു. ആ സമയത്തെല്ലാം അവള്‍ എന്നെ പിന്തുണച്ചു. പിന്നീട് മേരി ജംഗ് എന്ന ചിത്രത്തിലൂടെ ആദ്യത്തെ ബ്രേക്ക് ലഭിച്ചപ്പോള്‍ ആണ് താന്‍ വിവാഹത്തെ കുറിച്ച് ചിന്തിച്ചത്. അന്ന് വീട് ഉടന്‍ വാങ്ങാം, അടുക്കള വരും, സഹായം വരും എന്നൊക്കെ മനസില്‍ വന്നു, അങ്ങനെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്‌, അഭിമുഖത്തില്‍ അനില്‍ കപൂര്‍ ഓര്‍ത്തെടുത്തു.

  മമ്മൂക്കയുടെ ലുക്ക് കണ്ട് പീഡിപ്പിക്കാൻ തോന്നുന്നുവെന്ന് പെൺകുട്ടി

  അച്ഛന്‌റെ അസുഖത്തെ കുറിച്ച് പറഞ്ഞ് കണ്ണ് നിറഞ്ഞ് നയന്‍താര, വികാരധീനയായി നടി പറഞ്ഞത്‌

  Read more about: anil kapoor
  English summary
  when anil kapoor said he had 20-25 girl friends in industry before marriage with sunita
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X