For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തോട് നോ പറഞ്ഞ അനുഷ്ക, ദേഷ്യപ്പെട്ട് വിരാട്; ഇടയിൽ ഹോട്ട് ഫോട്ടോ ഷൂട്ടും; താരങ്ങളുടെ പഴയ ബ്രേക്ക് അപ്പ്

  |

  വിനോദ ലോകത്തെ പ്രിയപ്പെട്ട താര ദമ്പതികളാണ് ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്ക ശർമ്മയും. 2018 ൽ വിവാഹിതരായ ഇരുവർക്കും വാമിക എന്ന മകളുമുണ്ട്. ലൈം ലൈറ്റിൽ തിളങ്ങുന്ന താരമാണെങ്കിലും രണ്ട് പേരും വളരെ സ്വകാര്യ ജീവിതം ഇഷ്ടപ്പെടുന്നവരാണ്.

  വിവാഹം പോലും ഇറ്റലിയിൽ വെച്ച് രഹസ്യമായിട്ടായിരുന്നു നടന്നത്. മകളുടെ ചിത്രം ഇതുവരെയും അനുഷ്കയും വിരാടും ആരാധകരുമായി പങ്കുവെച്ചിട്ടില്ല. മകളുടെ ഫോട്ടോ എടുക്കരുതെന്ന് പാപ്പരാസികൾക്ക് ഇരുവരും നിർദ്ദേശവും നൽകിയിട്ടുണ്ട്.

  വ്യക്തിപരമായ കാര്യങ്ങൾ പുറംലോകത്തോട് പങ്കുവെക്കാനാ​ഗ്രഹിക്കാത്ത താരമാണ് അനുഷ്ക. ബോളിവ‍ുഡിലെ മുൻനിര നടി ആണെങ്കിലും ബോളിവുഡ് പാർട്ടികളിലോ ആഘോഷങ്ങളിലോ അനുഷ്കയെ കാണാറില്ല. ഇക്കാര്യങ്ങളിൽ വളരെ കാർക്കശ്യം കാണിക്കുന്ന നടിയാണ് അനുഷ്ക. 2013 ലാണ് വിരാട് കോലിയും അനുഷ്കയും പരിചയപ്പെടുന്നത്.

  ഒരു പരസ്യ ചിത്രീകരണത്തിനിടെയായിരുന്നു കണ്ട് മുട്ടൽ. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഏറെ നാളത്തെ ​ഗോസിപ്പുകൾക്ക് ശേഷം 2014 ൽ തങ്ങൾ ഡേറ്റിം​ഗിലാണെന്ന് അനുഷ്കയും വിരാടും തുറന്നു പറഞ്ഞു.

  Also Read: ആരതി പൊടിയുടെ സ്ഥാപനത്തിൽ സർപ്രൈസായി റോബിൻ! തൻ്റെ പ്രിയപ്പെട്ട സ്ഥലത്ത് എത്തിയതിന് നന്ദി പറഞ്ഞ് ആരതി

  എന്നാൽ പ്രണയകാലത്ത് ഇടയ്ക്ക് ഇരുവരും തമ്മിൽ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. 2016 ൽ ഇരുവരും ബന്ധമുപേക്ഷിക്കാനും ഒരുങ്ങിയിരുന്നു. അനുഷ്കയോട് വിവാഹക്കാര്യം വിരാട് കോലി സൂചിപ്പിച്ചതായിരുന്നു പ്രശ്നത്തിന്റെ തുടക്കം, പെട്ടന്ന് വിവാഹം കഴിക്കാം എന്ന ആവശ്യത്തിന് അനുഷ്ക സമ്മതം പറഞ്ഞില്ല. കരിയറിന്റെ തിരക്കുകളിലായതിനാൽ കുറച്ചു കൂടി കഴിഞ്ഞിട്ട് മതിയെന്നായിരുന്നു അനുഷ്ക പറഞ്ഞത്. ഇത് വിരാട് കോലിക്ക് ഇഷ്ടപ്പെട്ടില്ലത്രെ.

  Also Read: മോഹൻലാൽ സിംഹം, മമ്മൂട്ടി അങ്കിളിനെ പോലെ, ദുൽഖറിനൊപ്പം മൾട്ടിസ്റ്റാർ സിനിമ ചെയ്യണം: വിജയ് ദേവരകൊണ്ട

  ഇതിനിടെ ഒരു മെൻസ് മാ​ഗസിന് വേണ്ടി അനുഷ്ക ചെയ്ത ഹോട്ട് ഫോട്ടോഷൂട്ടും വിരാട് കോലിക്കിഷ്ടപ്പെട്ടില്ല. തർക്കത്തിലായ ഇരുവരും ഇൻസ്റ്റ​ഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു. മാധ്യമങ്ങളിൽ ഇത് വലിയ തോതിൽ വാർത്തയായി. എന്നാൽ അധിക കാലം ഈ പിണക്കം നിലനിന്നില്ല.

  ഇരുവരും വീണ്ടും സ്നേഹത്തിലായി. സോഷ്യൽ മീഡിയയിൽ രണ്ട് പേരും വീണ്ടും ഫോളോ ചെയ്തു. തന്റെ 28ാം പിറന്നാളിന് അനുഷ്കയെ വിരാട് കോലി എയർപോർട്ടിൽ ചെന്ന് സ്വീകരിക്കുകയും ചെയ്തു. ഇതോടെ വീണ്ടും വിരാട്-അനുഷ്ക പ്രണയം ബി ടൗൺ മാധ്യമങ്ങൾ ആഘോഷമാക്കി.

  Also Read: ചെറുപ്രായത്തിലെ വിവാഹം, പിന്നാലെ മോചനം; എല്ലാം രഹസ്യമാക്കി വച്ച അതിഥി റാവു; വെളിപ്പെടുത്തല്‍

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  2017 ഓടെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ ശേഷവും അനുഷ്ക സിനിമാ അഭിനയം തുടർന്നു. എന്നാൽ മകൾ ജനിച്ചതോടെ അനുഷ്ക കരിയറിൽ നിന്നും വിട്ടു നിന്നു. 2018 ൽ പുറത്തിറങ്ങിയ സീറോ ആണ് അനുഷ്കയുടെ അവസാനം റിലീസ് ചെയ്ത സിനിമ.

  നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചക്ഡാ എക്സ്പ്രസ് എന്ന സിനിമയിലൂടെ തിരിച്ചു വരാനൊരുങ്ങുകയാണ് അനുഷ്ക ശർമ്മ. സമൂഹ മാധ്യമങ്ങളിൽ സജീവമായ അനുഷ്കയും വിരാടും ഒരുമിച്ചുള്ള ഫോട്ടോകളും ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.

  Read more about: anushka sharma virat kohli
  English summary
  when anushka sharma and virat kohli quits their relationship; here is how they patched up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X