മുപ്പതിന് മുമ്പ് വിവാഹം, അതും കരിയറിലെ തിരക്കുകൾക്കിടെ; കാരണമെന്തെന്ന് അനുഷ്ക ശർമ്മ

വിനോദ ലോകത്തെ ജനപ്രിയ താര ദമ്പതികളാണ് ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്ക ശർമ്മയും. 2017 ൽ വിവാഹിതരായ ഇരുവർക്കും വാമിക എന്ന മകളുമുണ്ട്. ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന താരങ്ങളാണെങ്കിലും വളരെ സ്വകാര്യമായ ജീവിതമാണ് അനുഷ്കയും കോലിയും നയിക്കുന്നത്. മകളുടെ ചിത്രം ഇതുവരെ താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടില്ല. മകളുടെ ഫോട്ടോ എടുക്കരുതെന്ന് പാപ്പരാസികൾക്ക് നിർദ്ദേശവുമുണ്ട്.

Recommended Video

വിവാഹം നേരത്തെ ആയിപ്പോയോ എന്ന ചോദ്യത്തിന് അനുഷ്കയുടെ മറുപടി
'ഒരു കുഞ്ഞും മറ്റൊരു കുഞ്ഞിനെക്കാൾ പ്രത്യേകതയുള്ളവരല്ല'

ഒരു കുഞ്ഞും മറ്റൊരു കുഞ്ഞിനെക്കാൾ പ്രത്യേകതയുള്ളവരല്ലെന്നും അതിനാലാണ് മകളെ ചെറിയ പ്രായത്തിലെ മാധ്യമങ്ങളിൽ വാർത്തയാക്കുന്നതിന് താൽപര്യമില്ലാത്തതെന്നുമാണ് അനുഷ്കയും കോലിയും നേരത്തെ പറഞ്ഞത്. വിവാഹ ശേഷവും അഭിനയ രം​ഗത്ത് തുടർന്ന അനുഷ്ക പിന്നീട് മകൾ ജനിച്ചതോടെ ഇടവേള എടുത്തു. ചക്ട എക്സ്പ്രസ് എന്ന സിനിമയിലൂടെ തിരിച്ചു വരാനൊരുങ്ങുകയാണ് നടി.

30 ന് മുമ്പ് വിവാഹം കഴിച്ചാൽ കരിയറിനെ ബാധിക്കുമെന്നത് തെറ്റിദ്ധാരണ

29ാം വയസ്സിലാണ് അനുഷ്ക വിവാഹം കഴിക്കുന്നത്. കരിയറിൽ തിരക്കേറിയ സമയത്തായിരുന്നു വിവാഹം. മുമ്പൊരിക്കൽ തന്റെ വിവാഹം നേരത്തെ ആയിപ്പോയോ എന്ന ചോദ്യത്തിന് അനുഷ്ക മറുപടി നൽകിയിരുന്നു. നടിമാർ 30 ന് മുമ്പ് വിവാഹം കഴിച്ചാൽ കരിയറിനെ ബാധിക്കുമെന്നത് തെറ്റിദ്ധാരണയാണെന്ന് അനുഷ്ക അന്ന് പിങ്ക് വില്ലയോട് വ്യക്തമാക്കി. ഞാൻ പ്രണയത്തിലായിരുന്നു. അതിനാൽ വിവാഹം കഴിച്ചു. തന്റെ തീരുമാനത്തിൽ താൻ സംതൃപ്തയാണെന്നും നടി പറഞ്ഞു.

വിവാഹം കഴിഞ്ഞോ അമ്മയാണോ തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളെ പറ്റി അവർ ആലോചിക്കുന്നില്ല

സിനിമാ ഇൻഡസ്ട്രിയേക്കാൾ സിനിമാ പ്രേക്ഷകർ പുരോ​ഗമിച്ചിട്ടുണ്ട്. അഭിനേതാക്കളെ സ്ക്രീനിൽ കാണാനാണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്. നിങ്ങളുടെ വിവാഹം കഴിഞ്ഞോ അമ്മയാണോ തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളെ പറ്റി അവർ ആലോചിക്കുന്നില്ലെന്നും അനുഷ്ക ശർമ്മ ചൂണ്ടിക്കാട്ടി. പ്രിയങ്ക ചോപ്ര, ദീപിക പദുകോൺ, സോനം കപൂർ, കത്രീന കൈഫ്, ആലിയ ഭട്ട് തുടങ്ങി ബോളിവുഡിലെ മുൻനിര നായികമാരിൽ ആദ്യം വിവാഹം കഴിച്ചത് അനുഷ്കയായിരുന്നു.

പിന്നീട് അടുത്ത വർഷങ്ങളിലായി മറ്റു നടിമാരും വിവാഹിതരായി. 2018 ലാണ് സോനം കപൂർ, പ്രിയങ്ക ചോപ്ര, ദീപിക പദുകോൺ എന്നിവർ വിവാഹിതരായത്. കഴിഞ്ഞ വർഷം ഡിസംബറിൽ കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായി. ഈ വർഷം ഏപ്രിലിൽ നടൻ രൺബീർ കപൂറുമായി ആലിയ ഭട്ട് വിവാഹിതയായി. ഈ നടിമാരിൽ മിക്കവരുടെയും കരിയറിന്റെയും ജീവിതത്തിന്റെയും ​ഗ്രാഫ് ഒരു പോലെയാണ് പോവുന്നതെന്നാണ് ആരാധകർ പറയുന്നത്.

വാമിക എന്നാണ് അനുഷ്കയുടെ മകളുടെ പേര്

അനുഷ്ക ശർമ്മയും പ്രിയങ്ക ചോപ്രയും ഇന്ന് അമ്മമാരാണ്. വാമിക എന്നാണ് അനുഷ്കയുടെ മകളുടെ പേര്. മേരി മാലതി ചോപ്ര ജോനാസ് എന്നാണ് പ്രിയങ്കയുടെ കുഞ്ഞിന്റെ പേര്. കഴിഞ്ഞ ദിവസമാണ് സോനം കപൂർ ഒരു ആൺ കുഞ്ഞിന് ജൻമം നൽകിയത്. നടി ആലിയ ഭട്ട് ​ഗർഭിണിയുമാണ്. കത്രീന കൈഫ് ​ഗർഭിണിയാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും താരം ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചിട്ടില്ല.

More from Filmibeat

Read more about: anushka sharma virat kohli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X