അനുഷ്കയ്ക്ക് അനുയോജ്യൻ വിരാട് തന്നെ; നടി വിവേകപൂർവം തീരുമാനമെടുത്തു; പ്രശംസിച്ച് ആരാധകർ

കഴിഞ്ഞ ദിവസങ്ങളിലായി നടൻ രൺവീർ സിം​ഗാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. കോഫി വിത്ത് കരൺ എന് ഷോയുടെ പുതിയ സീസണിലെ ആദ്യ അതിഥി രൺവീറും ഭാര്യ ദീപിക പദുകോണുമായിരുന്നു. ഷോയിൽ രൺവീറും ദീപികയും ന‌‌ടത്തിയ തുറന്ന് പറച്ചിലുകളാണ് വിനയായത്. പ്രണയത്തിന്റെ തുട‌ക്ക നാളുകളിൽ രണ്ട് പേരും ഓപ്പൺ റിലേഷൻഷിപ്പിലായിരുന്നെന്നും താൻ മറ്റ് ചിലരെ ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ദീപിക പദുകോൺ തുറന്ന് പറഞ്ഞു. ഇത് വലിയ തോതിൽ ചർച്ചയായി. ബന്ധത്തിൽ രൺവീർ കാണിക്കുന്ന ആത്മാർത്ഥത ദീപികയ്ക്കില്ലെന്ന് വിമർശനം വന്നു.

പൊതുവെ ദീപികയോട് പൊതുവിടങ്ങളിൽ വലിയ തോതിൽ സ്നേഹ പ്രകടനം ന‌ടത്തുന്നയാളാണ് രൺവീർ സിം​ഗ്. രൺവീറിനെ പരിഹസിച്ച് കൊണ്ട് നിരവധി ട്രോൾ വീഡിയോകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ രൺവീറിന്റെ പഴയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. രൺവീറും മുൻ കാമുകിയെന്ന് പറയപ്പെടുന്ന അനുഷ്ക ശർമ്മയും ഒരുമിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോയാണിത്.

Anushka Sharma

ഏറെ നാളുകൾക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ച ദിൽ ദഡ്ക്നേ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു. ഇതിനിടെ അനുഷ്കയ്ക്ക് അലോസരമുണ്ടാകുന്ന രീതിയിൽ രൺവീർ പെരുമാറി. അനുഷ്ക സംസാരിക്കുന്നതിനിടെ രൺവീർ ഇടയിൽ കയറി സംസാരിക്കുകയും നടിയെ ശല്യപ്പെടുത്തുകയും ചെയ്തു.

ഇത് അനുഷ്ക ഇഷ്ടപ്പെട്ടില്ല. എങ്കിലും ന‌ടി പ്രതികരിക്കാൻ പോയില്ല. അനുഷ്ക അസ്വസ്ഥയാകുന്നുണ്ടെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. അതേസമയം അന്ന് ഇരുവരും പ്രണയത്തില്ല. ക്രിക്കറ്റർ വിരാട് കോലിയുമായി പ്രണയത്തിലാണ് അന്ന് അനുഷ്ക. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. രൺവീറുമായി ബ്രേക്കപ്പായതാണ് അനുഷ്ക ചെയ്ത ഏറ്റവും നല്ല കാര്യമെന്ന് നിരവധി പേർ കമന്റ് ചെയ്തു.

Anushka Sharma

രൺവീർ പൊതുവി‌ടങ്ങളിൽ പെരുമാറുന്ന രീതി പലപ്പോഴും അലോസരകരമാണെന്നും കമന്റുകൾ വന്നു. രൺവീറും അനുഷ്കയും തുടക്ക കാലത്ത് ഒരുമിച്ച് സിനിമകൾ ചെയ്തിട്ടുണ്ട്. ഓൺസ്ക്രീൻ കെമിസ്ട്രി പ്രേക്ഷക ശ്രദ്ധ നേടിയതോടെ ഇരുവരും പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ വന്നു. റിപ്പോർട്ടുകൾ പ്രകാരം കുറച്ച് നാളത്തെ ഡേറ്റിം​ഗിനാെടുവിൽ രണ്ട് പേരും രണ്ട് വഴിക്ക് പിരിയുകയായിരുന്നു.

അതേസമയം ​ഗോസിപ്പുകളെ എപ്പോഴും അനുഷ്ക തള്ളിക്കളയുകയാണുണ്ടായത്. രൺ‌വീറും താനും രണ്ട് സ്വഭാവക്കാരാണെന്നും ഒരിക്കലും ഒത്ത് പോകില്ലെന്നും നടി മുമ്പൊരിക്കൽ തുറന്ന് പറഞ്ഞി‌ട്ടുണ്ട്. തന്നെ സംബന്ധിച്ച് പ്രണയ ബന്ധമെന്നത് കളിതമാശയല്ലെന്നും അനുഷ്ക ശർമ്മ അന്ന് വ്യക്തമാക്കി.

അനുഷ്കയ്ക്ക് അനുയോജ്യനായ പങ്കാളി വിരാട് കോലിയാണെന്ന് ആരാധകർ പറയുന്നു. ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് അനുഷ്കയും വിരാട് കോലിയും ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. 2017 ൽ ഇരുവരും വിവാഹിതരായി. വാമിക എന്ന മകളും ദമ്പതികൾക്ക് പിറന്നു. സിനിമാ രം​ഗത്ത് പഴയത് പോലെ അനുഷ്കയിപ്പോൾ സജീവമല്ല.

2018 ലാണ് ദീപിക പദുകോണും രൺവീർ സിം​ഗും വിവാഹിതരാകുന്നത്. സ്വകാര്യ ജീവിതത്തിനൊപ്പം കരിയറിനും ദീപികയും രൺവീറും തുല്യ പ്രാധാന്യം നൽകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വരുന്ന ട്രോളുകളോടും വിമർശനങ്ങളോടും ദീപികയോ രൺവീറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കോഫി വിത്ത് കരണിൽ ആദ്യമായാണ് രൺവീറും ദീപികയും ഒരുമിച്ചെത്തിയത്. വിവാഹജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും രണ്ട് പേരും തുറന്ന് സംസാരിച്ചു.

Read more about: anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X