Don't Miss!
- News
'അന്ന് വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ മോഹൻലാൽ റൗഡി ആയിരുന്നില്ലേ?'; അടൂരിനെ രൂക്ഷമായി വിമർശിച്ച് മേജർ രവി
- Travel
മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!
- Sports
IND vs NZ: സച്ചിനോ കോലിയോ, റോള്മോഡലാര്? ശുബ്മാന് ഗില്ലിന്റെ ഉത്തരമിതാ
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള് മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന് ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
പ്ലാസ്റ്റിക് സർജറിയല്ല, ചുണ്ടുകൾക്ക് താൽക്കാലിക വലുപ്പം തോന്നിക്കുന്ന ടെക്നിക്ക്; തുറന്ന് പറഞ്ഞ അനുഷ്ക
ബോളിവുഡിൽ ചുരുങ്ങിയ കാലം കൊണ്ട് മുൻനിര നായിക നടിയായി വളർന്ന താരമാണ് അനുഷ്ക ശർമ്മ. റബ്നേ ബനാ ദി ജോഡി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച അനുഷ്ക ആദ്യ സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പികെ, സുൽത്താൻ, ഏ ദിൽ ഹെ മുശ്കിൽ, ദിൽ ദഡക്നേ ദോ തുടങ്ങിയ സിനിമകളിലൂടെ അനുഷ്ക ബോളിവുഡിൽ ഇടം കണ്ടെത്തി.

2017 ൽ ക്രിക്കറ്റ് താരം വിരാട് കോലിയുമായി വിവാഹിതയായ അനുഷ്ക ഗർഭിണിയായതോടെ കരിയറിൽ നിന്നും ചെറിയ ഒരിടവേള എടുത്തു. നാല് വർഷത്തിന് ശേഷം ചക്ഡ എക്സ്പ്രസ് എന്ന സിനിമയിലൂടെ തിരിച്ചു വരാനാെരുങ്ങുകയാണ് അനുഷ്ക. 2018 ൽ പുറത്തിറങ്ങിയ സീറോ ആയിരുന്നു അനുഷ്കയുടെ അവസാനം റിലീസ് ചെയ്ത സിനിമ.

കുറച്ചു വർഷങ്ങൾക്ക് മുമ്പ് അനുഷ്ക സോഷ്യൽ മീഡിയയിൽ നിരന്തരം ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇരയായിരുന്നു. നടിയുടെ ചുണ്ടുകളിൽ കണ്ട വ്യത്യാസമായിരുന്നു ഇതിന് കാരണം. സൗന്ദര്യം കൂട്ടാൻ നടി പ്ലാസ്റ്റിക് സർജറി ചെയ്തെന്നായിരുന്നു ഉയർന്ന വിമർശനം.
2014 ൽ കോഫി വിത്ത് കരണിൽ എത്തിയപ്പോഴായിരുന്നു നടിയുടെ പുതിയ ലുക്ക് ചർച്ചയായത്. വിമർശനം കടുത്തതോടെ പ്രതികരണവുമായി അനുഷ്ക തന്നെ രംഗത്ത് വന്നു. താൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ലെന്നും ചുണ്ടുകൾക്ക് തൽക്കാലത്തേക്ക് വലിപ്പം തോന്നിക്കുന്ന മേക്കപ്പ് ടൂൾ ഉപയോഗിക്കുകയാണ് ചെയ്തെന്നും നടി തുറന്നു പറഞ്ഞു.

'കുറച്ച് കാലമായി മേക്കപ്പ് ടെക്നിക്കുകൾക്കൊപ്പം ഞാൻ താൽക്കാലിക ലിപ് എൻഹാൻസിംഗ് ടൂൾ ഉപയോഗിക്കുന്നു. അതാണ് എന്റെ ചുണ്ടുകൾക്ക് മാറ്റം തോന്നാനുള്ള കാരണം. ഞാൻ ഒരു തരത്തിലുള്ള പ്ലാസ്റ്റിത് സർജറിയും ചെയ്തിട്ടില്ലെന്ന് എല്ലാവരോടും ഉറപ്പ് പറയുന്നു'
'ബോംബെ വെൽവെറ്റ് എന്ന എന്റെ വരും സിനിമയ്ക്ക് വേണ്ടിയാണ് ഞാനിത് ചെയ്തത്. അറുപതുകളിലെയും എഴുപതുകളിലെയും ജാസ് ഗായികയുടെ വേഷമാണ് ഈ സിനിമയിൽ ചെയ്യുന്നത്. ആ കാലഘട്ടത്തിലെ റഫറൻസുകൾ വെച്ച് ചെയ്തതാണ്'
ഒന്നരക്കൊല്ലം പിരിഞ്ഞു കഴിഞ്ഞു, വേറെ കെട്ടിയാലോ എന്ന് ചിന്തിച്ചു; വെളിപ്പെടുത്തി ഭാഗ്യശ്രീ
Recommended Video

'കോഫി വിത്ത് കരണിൽ എന്റെ രൂപത്തിൽ വലിയ മാറ്റം കാണാൻ കാരണം ചുണ്ട് മാത്രമല്ല മറ്റ് പല ഘടകങ്ങളുമുണ്ട്. എല്ലാവരും നല്ല ദിവസത്തിലൂടെയും ചീത്ത ദിവസത്തിലൂടെയും കടന്ന് പോവുന്നു. കോഫി വിത്ത് കരണിൽ എന്നെ കാണാൻ കൊള്ളാമായിരുന്നെന്ന് എനിക്കും തോന്നിയിട്ടില്ല,' അനുഷ്കയുടെ പ്രസ്താവനയിൽ പറഞ്ഞതിങ്ങനെ. ബോംബെ വെൽവെറ്റ്, പികെ തുടങ്ങിയ സിനിമകളിൽ അനുഷ്കയുടെ ചുണ്ടുകളിൽ പ്രകടമായ മാറ്റം ഉണ്ടായിരുന്നു.