വീട്ടിലേക്ക് ക്ഷണിച്ചു, അവൻ അഹങ്കാരിയാണെന്നാണ് കരുതിയത്; എല്ലാം തുടങ്ങിയത് അവിടെ നിന്ന്; അനുഷ്ക ശർമ്മ പറഞ്ഞത്
ബോളിവുഡിലെ ജനപ്രിയ താര ദമ്പതികൾ ആണ് അനുഷ്ക ശർമ്മയും വിരാട് കോലിയും. അനുഷ്ക ബോളിവുഡിലെ മുൻനിര നായിക നടി ആണെങ്കിൽ വിരാട് ക്രിക്കറ്റ് പ്രേമികളുടെ ആരാധ്യ പുരുഷനാണ്. വിനോദ ലോകത്ത് വലിയ ആഘോഷമായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവും. എന്നാൽ ആരാധകരുടെ ആഘോഷങ്ങളിൽ ഒന്നും അനുഷ്കയും വിരാടും വീണ് പോവാറില്ല. തങ്ങളുടേതായ സ്വകാര്യ ജീവിതത്തോടാണ് ഇരുവർക്കും താൽപര്യം.

മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വകാര്യതയുടെ കാര്യത്തിൽ വളരെയധികം നിബന്ധനകൾ ഉള്ളവരാണ് അനുഷ്കയും വിരാട് കോലിയും. പ്രണയ കാലത്തും അങ്ങനെ തന്നെയായിരുന്നു. വിവാഹം ഇറ്റലിയിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് നടത്തിയത്.
വിവാഹ ശേഷം വാമിക എന്ന മകൾ ജനിച്ചു. മകളുടെ ഫോട്ടോ ഇതുവരെയും അനുഷ്കയും കോലിയും ആരാധകരുമായി പങ്കുവെച്ചിട്ടില്ല. മകളുടെ ഫോട്ടോ എടുക്കരുതെന്ന് മാധ്യമങ്ങൾക്കും ആരാധകർക്കും പ്രത്യേക നിർദ്ദേശവും ഉണ്ട്.

ഇപ്പോഴിതാ അനുഷ്ക-വിരാട് കോലി പ്രണയ കഥയാണ് വീണ്ടും ആരാധകർ ചർച്ചയാക്കുന്നത്. മുമ്പൊരിക്കൽ ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ ഇതേപറ്റി അനുഷ്ക ശർമ്മ സംസാരിച്ചിരുന്നു. വിരാട് തന്റെ സുഹൃത്ത് ആയിരുന്നെന്ന് അനുഷ്ക പറയുന്നു. വിരാട് എന്റെ വീട്ടിലേക്ക് വന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ വന്നിട്ടുണ്ട്. അവൻ എന്റെ സുഹൃത്തായിരുന്നു.
പക്ഷെ അതിനപ്പുറം ആളുകൾ അറിയാത്ത കാര്യമുണ്ട്. ഞങ്ങൾ ഒരുമിച്ച് ഒരു പരസ്യം ചെയ്തിരുന്നു. അവൻ അഹങ്കാരിയാണെന്ന് കരുതി ഞാനും അവന്റെ മുന്നിൽ അഹങ്കാരി ആയി അഭിനയിച്ചു.

'കാരണം അവൻ ടഫ് ആവുന്നതിന് മുമ്പ് എനിക്ക് മേൽക്കെെ നേടണം ആയിരുന്നു. പക്ഷെ പരിചയപ്പെട്ടപ്പോൾ കോലി വളരെ തമാശക്കാരനും ഇന്റലിജന്റും ആയിരുന്നു. അത് മൂന്ന് ദിവസത്തെ ഷൂട്ട് ആയിരുന്നു. ഇതിനിടെ എന്റെ പുതിയ വീടിന്റെ ആഘോഷത്തിൽ പങ്കെടുക്കാൻ ഞാൻ സുഹൃത്തുക്കളെ ക്ഷണിച്ചു'
'ഞാൻ അവനെയും ക്ഷണിച്ചു. അവിടെ വെച്ചാണ് എല്ലാം തുടങ്ങിയത്. അവിടെ വേറെയും ആളുകൾ ഉണ്ടായിരുന്നു. പക്ഷെ അവെരാന്നും വാർത്തയിൽ വന്നില്ല'

2017 ലാണ് അനുഷ്ക ശർമ്മയും വിരാട് കോലിയും വിവാഹം കഴിക്കുന്നത്. ഇരുവരും കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു വിവാഹം. മകൾ ജനിച്ച ശേഷം അനുഷ്ക സിനിമകളിൽ നിന്ന് മാറി നിൽക്കുകയാണ്. ചക്ട എക്സ്പ്രസ് എന്ന സിനിമയിലൂടെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്താൻ പോവുകയാണ് അനുഷ്ക. സ്പോർട്സ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയ്ക്ക് വേണ്ടി വലിയ പരിശീലനമാണ് അനുഷ്ക ശർമ്മ നടത്തിയത്.

റബ് നേ ബദാ ദി ജോഡി, സുൽത്താൻ, പികെ, ദിൽ ദഡക്നേ ദോ തുടങ്ങിയവ ആണ് അനുഷ്കയുടെ കരിയറിൽ ശ്രദ്ധിക്കപ്പെട്ട സിനിമകൾ. കരിയറിൽ വിരാട് കോലിയും വിജയക്കുതിപ്പിൽ ആണ്. അടുത്തിടെ മകളുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച പാപ്പരാസികളോട് വിരാടും അനുഷ്കയും നോ പറഞ്ഞ വീഡിയോ വൈറലായിരുന്നു.
തങ്ങളുടെ സ്വകാര്യത ഹനിക്കാൻ സമ്മതിക്കില്ലെന്ന് നേരത്തെ പല തവണ താരങ്ങൾ ആവർത്തിച്ചിട്ടുമുണ്ട്. ആരാധകരോടൊപ്പം തന്നെ ഹേറ്റേഴ്സും അനുഷ്ക ശർമ്മയ്ക്കും വിരാട് കോലിക്കും ഉണ്ട്.


Click it and Unblock the Notifications