ഞങ്ങൾ തീർത്തും വ്യത്യസ്തർ, പരസ്പരം കൊന്ന് പോകും; വിരാട് കോലിക്ക് മുമ്പ് രൺവീറുമായി അനുഷ്ക അടുത്തു?

ആരാധകരുടെ പ്രിയ താര ദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമ്മയും. മറ്റ് സെലിബ്രിറ്റികളിൽ നിന്നും പല കാര്യത്തിലും വ്യത്യസ്തരാണ് ഇവർ. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന അനുഷ്കയും വിരാ‌ടും എപ്പോഴും ലൈം ലൈറ്റിലേക്ക് വരുന്നതിനോട് താൽപര്യം കാണിക്കുന്നില്ല. പ്രൊഫഷണൽ തിരക്കുകൾ കഴിഞ്ഞാൽ ഒരുമിച്ചുള്ള സമയത്തിന് ഇവർ പ്രാധാന്യം നൽകുന്നു. മേഡ് ഫോർ ഈച്ച് അദർ എന്ന പ്രയോഗത്തിന് ഏറ്റവും അനുയോജ്യർ വിരാട് കോലിയും അനുഷ്കയുമാണെന്ന് ആരാധകർ പറയുന്നു.

മകൾ ജനിച്ച ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് അനുഷ്ക ശർമ്മ. അടുത്തിടെയാണ് ഇളയ മകൻ ജനിച്ചത്. വാമിക, ആകായ് എന്നിവരാണ് അനുഷ്കയുടെയും വിരാട് കോലിയുടെയും മക്കൾ. മക്കളുടെ ഫോട്ടോ ഇതുവരെ ഇവർ പുറത്ത് വിട്ടിട്ടില്ല. അവർ എല്ലാ കുട്ടികളെയും പോലെ സാധാരണ പോലെ വളരട്ടെ എന്ന തീരുമാനത്തിലാണ് താരദമ്പതികൾ. ബോളിവുഡിൽ ഒരു കാലത്ത് സജീവമായിരുന്നു അനുഷ്ക ശർമ്മ. എന്നാൽ അമ്മയായ ശേഷം സിനിമകളിൽ നിന്ന് മാറി നിൽക്കാൻ അനുഷ്ക ശർമ്മ തയ്യാറായി.

Anushka Sharma  Ranveer Singh

അക്കാലത്ത് ​ഗോസിപ്പ് കോളങ്ങളിലും അനുഷ്ക ഇടം പിടിച്ചിരുന്നു. വിരാടിന് മുമ്പ് നടൻ രൺവീർ സിം​ഗുമായി അനുഷ്ക ശർമ പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ വന്നു. രണ്ട് പേരും ഒരേ കാലഘട്ടത്തിലാണ് ബോളിവുഡിലേക്ക് കടന്ന് വരുന്നത്. ചില ഹിറ്റ് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. ഇതിനിടെയാണ് ഇവർ പ്രണയത്തിലാണെന്ന ​ഗോസിപ്പ് വന്നത്.

ഒരിക്കൽ രൺവീർ സിം​ഗിനെക്കുറിച്ച് അനുഷ്ക ശർമ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എന്തുകൊണ്ടാണ് രൺവീർ സിം​ഗിനെ ഡേറ്റ് ചെയ്യാത്തതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അനുഷ്ക. വ്യത്യസ്തരായ രണ്ട് പേരാണ് താനും രൺവീറുമെന്നും ഒരിക്കലും റിലേഷൻഷിപ്പ് സാധ്യമല്ലെന്നും അനുഷ്ക ശർമ അന്ന് വ്യക്തമാക്കി.

Anushka Sharma  Ranveer Singh

ഞങ്ങൾ പരസ്പരം കൊന്ന് പോകും. ഒരു റിലേഷൻഷിപ്പിൽ നിന്നും ഞങ്ങൾക്ക് വേണ്ടത് വ്യത്യസ്തമായ കാര്യങ്ങളാണ്. ജീവിതത്തെ വ്യത്യസ്ത തലത്തിലാണ് ഞങ്ങൾ കാണുന്നത്. അവൻ വളരെ പ്രാക്ടിക്കലാണ്. എന്നാൽ ഞാൻ അല്ല. അതേസമയം രൺവീർ സിം​ഗ് അട്രാക്റ്റീവ് ആണെന്നും അനുഷ്ക ശർമ പറഞ്ഞു. എന്നാൽ അനുഷ്കയും രൺവീറും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്നാണ് ബോളിവുഡിലെ സംസാരം.

ദീപിക പദുകോണുമായി രൺവീർ അടുത്തതോടെയാണ് ഈ ബന്ധം ഇല്ലാതായത്. 2018 ൽ ദീപികയെ വിവാഹം ചെയ്ത രൺവീർ അച്ഛനാകാൻ ഒരുങ്ങുകയാണ്. ദീപിക പൂർണ ​ഗർഭിണിയാണിപ്പോൾ. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താര ദമ്പതികൾ. രാം ലീല എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് രൺവീറും ദീപികയും പ്രണയത്തിലാകുന്നത്. പിന്നീട് ബാജിരാവോ മസ്താനി, പദ്മാവത്, 93 തുടങ്ങിയ സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചു. ഇവയിൽ ഭൂരിഭാ​ഗം സിനിമകളും വൻ ഹിറ്റായി. അമ്മയായ ശേഷവും ദീപിക സിനിമാ രം​ഗത്ത് തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read more about: anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X