രൺവീർ സിം​ഗിനെ ഓർമ്മകളിൽ നിന്നും മായ്ക്കും; നടനെക്കുറിച്ച് അനുഷ്ക ശർമ്മ പറഞ്ഞത്

ബോളിവുഡിൽ സിനിമകൾക്കൊപ്പം തന്നെ കോഫി വിത്ത് കരൺ എന്ന ഷോയ്ക്കും വലിയ വാർത്താ പ്രാധാന്യമാണുള്ളത്. താരങ്ങൾ തമ്മിലുള്ള സൗഹൃദങ്ങൾ, ഇണക്കങ്ങൾ, പിണക്കങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ഈ ടോക് ഷോ സാക്ഷിയാവും. കോഫി വിത്ത് കരണിലൂടെ സൗഹൃദവും പ്രണയവും തുടങ്ങിയവരും തമ്മിൽ തല്ലിയവരും ഏറെയാണ്. ഷോയിലെ റാപിഡ് ഫയർ റൗണ്ടുകളാണ് ഇതിന് പ്രധാനമായും കാരണമാവുന്നത്.

വിവാ​ദമാവാനിടയുള്ള ചോദ്യങ്ങൾ തന്ത്രപൂർവം റാപിഡ് ഫയറിലൂടെ ചോദിക്കുകയാണ് കരൺ ജോഹർ ചെയ്യുന്നത്. ഇതിന് ലഭിക്കുന്ന മറുപടികൾ പിന്നീട് വലിയ തോതിൽ‌ ചർച്ചയാവും. ഈ പതിവ് അടുത്തിടെ പുറത്തിറങ്ങിയ ഏഴാം സീസണിലും ആവർത്തിച്ചു. സമാന്ത, ആലിയ, വിജയ് ദേവരകൊണ്ട തുടങ്ങിയ താരങ്ങൾ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ സംബന്ധിച്ച് ഷോയിൽ സംസാരിക്കുകയുണ്ടായി.

അനുരാ​ഗ് കശ്യപിനൊപ്പം അതിഥിയായെത്തിയ എപ്പിസോഡിലായിരുന്നു ഇത്

കോഫി വിത്ത് കരണിന്റെ മുൻ എപ്പിസോഡുകളും അന്ന് ഇത്തരത്തിൽ വാർത്താ പ്രധാന്യം നേടാറുണ്ടായിരുന്നു. അതിലൊന്നായിരുന്നു നടി അനുഷ്ക ശർമ്മ നടത്തിയ ചില പരാമർശങ്ങൾ. അനുരാ​ഗ് കശ്യപിനൊപ്പം അതിഥിയായെത്തിയ എപ്പിസോഡിലായിരുന്നു ഇത്.

അർജുൻ കപൂർ, രൺവീർ സിം​ഗ്, വിരാട് കോലി എന്നീ മൂന്ന് പേരുകൾ പറഞ്ഞായിരുന്നു കരണിന്റെ ചോദ്യം. കൈയിൽ രാഖി കെട്ടുക, ഡേറ്റിം​ഗിന് പോവുക, ഓർമ്മയിൽ നിന്ന് മയച്ചു കളയുക എന്നിവ ഈ മൂവരിൽ ആരോടൊപ്പമാണ് ചെയ്യുക എന്നായിരുന്നു ചോദ്യം.

രൺവീർ സിം​ഗിന്റെ പേര് മാത്രമായിരുന്നു ബാക്കി

അർജുൻ കപൂറിന്റെ കൈയിൽ രാഖി കെട്ടുമെന്നും വിരാട് കോലിക്കൊപ്പം ഡേറ്റിം​ഗിന് പോവുമെന്നും അനുഷ്ക പറഞ്ഞു. രൺവീർ സിം​ഗിന്റെ പേര് മാത്രമായിരുന്നു ബാക്കി. നടനെയാണ് താൻ ഓർമ്മയിൽ നിന്ന് മായ്ക്കുകയെന്ന് അനുഷ്ക പറയാതെ പറയുകയും ചെയ്തു.

എനിക്ക് മനസ്സിലായി എന്നായി കരണിന്റെ കമന്റ്

ഇതോടെ എനിക്ക് മനസ്സിലായി എന്നായി കരണിന്റെ കമന്റ്. കാരണം അവന്റെ പേര് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു എന്ന് അനുഷ്ക മറുപടിയും നൽകി. 2010 ൽ ബാന്ദ് ബജാ ബാരത് എന്ന സിനിമയിലൂടെയാണ് രൺവീർ സിം​ഗും അനുഷ്ക ശർമ്മയും ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

ഇരുവരും തമ്മിൽ ഡേറ്റിം​ഗിലായിരുന്നെന്ന് ​ഗോസിപ്പുകളുണ്ടായിരുന്നു


പിന്നീട് ലേഡീസ് വെർസസ് റിക്കി, ദിൽ ദഡക്നേ ദോ എന്നീ സിനിമകളിലും ഇരുവരും ഒപ്പം അഭിനയിച്ചു. സിനിമയിലെ തുടക്കകാലത്ത് കാലത്ത് ഇരുവരും തമ്മിൽ ഡേറ്റിം​ഗിലായിരുന്നെന്ന് ​ഗോസിപ്പുകളുണ്ടായിരുന്നു. എന്നാൽ ഇതേ പറ്റി ഇരു താരങ്ങളും പ്രതികരിച്ചിട്ടില്ല.
വർഷങ്ങൾക്കിപ്പുറം ക്രിക്കറ്റ് താരം വിരാട് കോലിയെ ആണ് അനുഷ്ക വിവാഹം ചെയ്തത്.

ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിൽ 2017 ലായിരുന്നു വിവാഹം. 2018 ൽ രൺവീർ സിം​ഗ് നടി ദീപിക പദുകോണിനെയും വിവാഹം ചെയ്തു. നാലു വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ബി​ഗ് സ്ക്രീനിലക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് അനുഷ്ക. ചക്ടട എക്സ്പ്രസ് എന്ന ചിത്രത്തിലൂടെയാണ് അനുഷ്ക തിരിച്ചെത്തുന്നത്. 2018 ൽ പുറത്തിറങ്ങിയ സീറോ ആണ് അനുഷ്ക അഭിനയിച്ച അവസാന ചിത്രം.

Read more about: ranveer singh anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X