ആദ്യവിവാഹം പരാജയം! ബാല്യകാല സഖി രണ്ടാം ഭാര്യ! അര്‍ജിത് സിംഗിന്റെ തീരുമാനം ഞെട്ടിച്ചു! സങ്കടപ്പെട്ട് ഫാന്‍സ്
ബോളിവുഡ് ഗായകന്‍ അര്‍ജിത് സിംഗിന്റെ പുതിയ പോസ്റ്റ് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വേദികളിലും, സിനിമകളിലുമൊക്കെയായി സജീവമായിരുന്ന അദ്ദേഹം പിന്നണി ഗാനരംഗത്ത് നിന്നും വിരമിക്കുകയാണെന്നായിരുന്നു പോസ്റ്റിലൂടെ അറിയിച്ചത്. ഇതെന്താണ് ഇങ്ങനെയൊരു തീരുമാനം എന്നായിരുന്നു പോസ്റ്റ് കണ്ടവരെല്ലാം ചോദിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ഗായകന്റെ കുറിപ്പ് വൈറലായത്.
പുതുവത്സരാശംസകള്‍ നേര്‍ന്ന് കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. ശ്രോതാക്കള്‍ എന്ന നിലയില്‍ ഇതുവരെ എനിക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി. ഇനി ഞാന്‍ പുതിയ പ്രൊജക്ടുകളൊന്നും ഏറ്റെടുക്കുന്നില്ല. പ്ലേ ബാക്ക് സിംഗര്‍ എന്ന നിലയില്‍ ഇനി തുടരില്ല. അത് ഞാന്‍ അവസാനിപ്പിക്കുകയായിരുന്നു. മനോഹരമായ യാത്രയായിരുന്നു അത്് എന്നുമായിരുന്നു അദ്ദേഹം എഴുതിയത്.

നിങ്ങളുടെ ജീവിതത്തിലെ പുതിയ തുടക്കത്തിനായി എല്ലാവിധ ഭാവുകങ്ങളും. ഇനി വരാന്‍ പോവുന്ന വര്‍ക്കിനായി ഞങ്ങളും കാത്തിരിക്കുന്നു. ഒരു യുഗത്തിന്റെ അവസാനമാണ് ഇതെന്ന് എനിക്കൊരിക്കലും പറയാനാവില്ല. ഉയരങ്ങളിലേക്ക് പറക്കാനുള്ള യാത്രയായിരിക്കട്ടെ ഇതെന്നായിരുന്നു ശ്രേയ ഘോഷ്വാലിന്റെ കമന്റ്. ആരാധകനെന്ന നിലയില്‍ നിങ്ങളുടെ തീരുമാനത്തോട് യോജിക്കാനാവുന്നില്ല. തീരുമാനം പുന:പരിശോധിക്കണമെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. എന്തൊക്കെ പറഞ്ഞാലും ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. സങ്കടം പറഞ്ഞായിരുന്നു ഒരുവിഭാഗം എത്തിയത്. മറ്റ് ചിലരാവട്ടെ, പുതിയ തുടക്കത്തെ ആകാംക്ഷയോടെ വീക്ഷിക്കുകയുമാണ്. ആ ശബ്ദവും, പാട്ടുകളും ഒരിക്കലും മറക്കാനാവില്ലെന്ന് പറഞ്ഞവരുമുണ്ട്.
കരിയറിലെ നിര്‍ണായക തീരുമാനം അറിയിച്ചപ്പോള്‍ പേഴ്‌സണല്‍ ലൈഫിലെ കാര്യങ്ങളും വാര്‍ത്തകളില്‍ നിറയുന്നുണ്ട്. പാട്ടുകളില്‍ മാത്രമല്ല ജീവിതത്തിലും റൊമാന്റിക്കായൊരു വ്യക്തിയാണ് അദ്ദേഹം. അധികമാര്‍ക്കും അറിയാത്ത പ്രണയകഥയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. റിയാലിറ്റി ഷോയില്‍ പങ്കെടുത്ത സമയത്തായിരുന്നു രുപ്രേഖ ബാനര്‍ജിയുമായി പ്രണയത്തിലാവുന്നത്. ഷോയിലെ ബന്ധം ഇരുവരും ജീവിതത്തിലേക്ക് പകര്‍ത്തുകയായിരുന്നു. സന്തോഷകരമായ തുടക്കമായിരുന്നുവെങ്കിലും അതിന് അധികം ആയുസുണ്ടായിരുന്നില്ല. ഒരു വര്‍ഷം പിന്നിടുന്നതിനിടയിലായിരുന്നു ഇരുവരും വേര്‍പിരിയല്‍ തീരുമാനവുമായി എത്തിയത്.
അതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കളിക്കൂട്ടുകാരിയായ കോയല്‍ റോയ് എത്തുന്നത്. വിവാഹിതയും, ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്നു കോയല്‍. ജീവിതത്തില്‍ താന്‍ ആഗ്രഹിച്ചത് പോലെയൊരു പങ്കാളിയെ കിട്ടി എന്നായിരുന്നു ആ കൂടിക്കാഴ്ചയെ അദ്ദേഹം വിശേഷിപ്പിച്ചത്. അടുപ്പം പ്രണയത്തിലേക്ക് വഴിമാറി, അധികമാവും മുന്‍പേ ഇരുവരും രഹസ്യമായി വിവാഹിതരാവുകയായിരുന്നു. 2014 ജനുവരിയിലായിരുന്നു രണ്ടാം വിവാഹം. അധികം വൈകാതെ ഇവരുടെ ഇടയിലേക്ക് മകന്‍ എത്തിയിരുന്നു. രണ്ട് മകനും ഒരു മകളും അടങ്ങുന്ന കുടുംബമാണ് ഇവരുടേത്.


Click it and Unblock the Notifications











