For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അർജുനൊപ്പം മലൈകയെ കണ്ട ഭർത്താവിന്റെ സഹോദരൻ; പുകവലിക്കാനെന്ന് പറഞ്ഞ് തടി തപ്പി അർജുൻ

  |

  ഏറെക്കാലമായി പ്രണയ ബന്ധത്തിൽ തുടരുന്ന താരങ്ങളാണ് അർജുൻ കപൂറും മലൈക അറോറയും. ആദ്യ കാലത്ത് സ്വകാര്യമാക്കി വെച്ചിരുന്നു പ്രണയത്തെ പറ്റി ഇപ്പോൾ ഇരുവരും തുറന്ന് സംസാരിക്കാറുണ്ട്. അടുത്തിടെ കോഫി വിത്ത് കരണിൽ അതിഥിയായി വന്നപ്പോഴും മലൈകയെ പറ്റി അർജുൻ സംസാരിച്ചു. ബോളിവുഡിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നാണ് അർജുനും മലൈകയും തമ്മിലുള്ള പ്രണയം. യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ തിരുത്തിക്കുറിച്ച് പല ഘടകങ്ങളും ഈ ബന്ധത്തിലുള്ളതാണ് ഇതിന് കാരണം.

  മലൈകയ്ക്ക് പ്രായം 48 ആണ്. അർജുനാവട്ടെ 37 ഉം. വിവാഹ മോചിതയും കൗമാരക്കാരനായ മകന്റ അമ്മയുമാണ് മലൈക. അർജുൻ അവിവാഹിതനായ ബോളിവുഡിലെ യുവനടൻമാരിൽ ഒരാളും. പ്രായ വ്യത്യാസം ഒരിക്കലും തങ്ങളുടെ ബന്ധത്തെ ബാധിച്ചിട്ടില്ലെന്നാണ് മലൈകയും അർജുനും നേരത്തെ വ്യക്തമാക്കിയത്. ഇത്തരം പഴഞ്ചൻ ചിന്താ​ഗതികൾ മാറ്റേണ്ട സമയമായെന്നും മലൈക പറഞ്ഞിരുന്നു.

  Also Read: ബി​ഗ് ബോസിൽ പങ്കെടുക്കാൻ ആ​ഗ്രഹം, ബ്ലെസ്ലിയോട് മാർ​ഗം തിരക്കി സന്തോഷ് വർക്കി, വീഡിയോ വൈറൽ!

  നടനും നിർമാതാവുമായ അർബാസ് ഖാനായിരുന്നു മലൈകയുടെ മുൻ ഭർത്താവ്. ഇരുവരും 2017 ഓടെ വേർപിരിഞ്ഞു. പിന്നീടാണ് അർജുൻ കപൂർ മലൈകയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. നടൻ സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ് ഖാൻ. അർജുനും മലൈകയും തമ്മിലുള്ള ബന്ധത്തിൽ സൽമാന് നീരസമുണ്ടായിരുന്നെന്നും സൽമാനും അർജുനും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

  Also Read: അസാധ്യ ധൈര്യമാണ്! ആ ഒരൊറ്റ മറുപടിയിലൂടെയാണ് അവൾ ഇൻ ആയത്, അനുശ്രീയെക്കുറിച്ച് ലാൽ ജോസ്‌

  ഇതിനിടെ മലൈകയെയും അർജുനെയും സംബന്ധിച്ച് മറ്റൊരു ​ഗോസിപ്പും ബോളിവുഡിൽ പ്രചരിച്ചിരുന്നു. പ്രണയത്തിന്റെ തുടക്കകാലത്ത് മലൈകയെയും അർജുനെയും മലൈകയുടെ ഭർത്താവിന്റെ സഹോദരൻ സൊഹൈൽ ഖാൻ അവിചാരിതമായി ഒരു പരിപാടിയിൽ ഒരുമിച്ച് കണ്ടിരുന്നത്രെ. അനവസരത്തിലെ ഈ കണ്ടുമുട്ടൽ മൂന്ന് പേരെയും പരുങ്ങലിലാക്കിയത്രെ.

  ഉടനെ തന്നെ മലൈകയും അർജുനും അപരിചതരെ പോലെ പെരുമാറാൻ തുടങ്ങി. ഇടയ്ക്ക് പുകവലിക്കട്ടെയെന്ന് പറഞ്ഞ് അർജുൻ ഇവിടെ നിന്നും മാറുകയും ചെയ്തു. സൊഹൈൽ ഖാൻ രണ്ട് പേരെയും കണ്ടെങ്കിലും സംസാരിച്ചില്ല. കുറച്ച് കഴിഞ്ഞ് അദ്ദേഹവും പോയി.

  Also Read: ലുക്ക്മാനാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍ പരാതി പറഞ്ഞവരുണ്ട്; ഇതെന്റെ അഹങ്കാരമല്ല അഭിമാനമാണ്!

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  മലൈകയുമായുള്ള പ്രണയത്തിൽ അർജുൻ കപൂറിന്റെ പിതാവ് ബോണി കപൂറിനും എതിർപ്പുണ്ടായിരുന്നത്രെ. എന്നാൽ പിതാവുമായി അകൽച്ചയിലായിരുന്ന അർജുൻ ഇതൊന്നും ശ്രദ്ധിച്ചില്ല. സൽമാൻ ഖാന്റെ സ​ഹോദരി അർപിത ഖാൻ ആയിരുന്നു അർജുൻ കപൂറിന്റെ മുൻ കാമുകി. ഈ ബന്ധം അവസാനിച്ചതോടെയാണ് മലൈകയുമായി അർജുൻ അടുക്കുന്നത്. അർജുൻ തന്റെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുന്നെന്ന് ആരോപിച്ച് സൽമാൻ ഖാൻ ബോണി കപൂറിന് മുന്നറിയിപ്പ് നൽകിയിരുന്നത്ര.

  എന്നാൽ ഇതൊന്നും മലൈക-അർജുൻ ബന്ധത്തെ ബാധിച്ചില്ല. 2019 ലാണ് തങ്ങൾ പ്രണയത്തിലാണെന്ന് ഒരുമിച്ചുള്ള ഫോട്ടോയിലൂടെ അർജുനും മലൈകയും ആരാധകരെ അറിയിച്ചത്. ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മകനാണ് അർജുൻ കപൂർ. അൻശുള എന്ന സഹോദരിയും അർജുനുണ്ട്.

  Read more about: arjun kapoor malaika arora
  English summary
  when arjun kapoor and malaika arora seen sohail khan at an event; situation reportedly get awkward
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X