For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രായത്തിലെന്താണ്?; 48 കാരിയായ മലൈകയുമായുള്ള പ്രണയത്തെക്കുറിച്ച് അർജുൻ കപൂർ

  |

  ബോളിവുഡിലെ സെൻസേഷണൽ കാമുകീ കാമുകൻ‌മാരായിരിക്കുകയാണ് അർജുൻ കപൂറും മലൈക അറോറയും. യുവതാരമായ അർജുൻ കപൂർ മലൈകയുമായുള്ള പ്രണയത്തെ പറ്റി നേരത്തെ പലയിടത്തും തുറന്നു പറഞ്ഞിട്ടുണ്ട്. തന്നെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തിയാണ് മലൈക എന്നായിരുന്നു ഒരുവേള അർജുൻ കപൂർ‌ പറഞ്ഞത്. മലൈകയുമായുള്ള തന്റെ ബന്ധം അവരുടെ മകനെ ഒരു തരത്തിലും ബാധിക്കരുതെന്ന് തനിക്ക് നിർബന്ധമുണ്ടെന്നും അർജുൻ കപൂർ പറഞ്ഞിരുന്നു.

  അതേസമയം സോഷ്യൽ മീഡിയയിൽ നിരന്തരം അർജുൻ കപൂറും മലൈകയും ട്രോളുകൾക്കിരയാവാറുണ്ട്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് ഇതിന് കാരണം. 48 കാരിയാണ് മലൈക അറോറ. അർജുൻ കപൂറിന്റെ പ്രായമാവട്ടെ 37 ഉം. ഈ പ്രായവ്യത്യാസമാണ് പലരും പരിഹസിക്കുന്നതിനുള്ള കാരണം. എന്നാൽ ട്രോളുകളെയൊന്നും ഇരുവരും കാര്യമാക്കാറില്ല. തങ്ങൾ പരസ്പരം സ്നേഹിക്കുന്നവരാണെന്നും സോഷ്യൽ മീഡിയ കമന്റുകൾ ശ്രദ്ധിക്കാറില്ലെന്നുമാണ് അർജുൻ കപൂർ ഒരിക്കൽ പറഞ്ഞത്.

  Also Read: 'എന്റെ കുട്ടികളോട് ഞാൻ ഉത്തരം പറയണം'; മിസ് ഇന്ത്യക്ക് മുൻപ് വന്ന സിനിമകൾ ഐശ്വര്യ വേണ്ടെന്ന് വെക്കാൻ കാരണം!

  'മാധ്യമങ്ങളാണ് ആളുകളുടെ കമന്റുകൾ ശ്രദ്ധിക്കുന്നത്. 90 ശതമാനം ട്രോളുകളും ഞങ്ങൾ ശ്രദ്ധിക്കാറില്ല. അതിന് പ്രാധാന്യം കൊടുക്കാറുമില്ല. കാരണം അതെല്ലാം വ്യാജമാണ്. ഈ ആളുകൾ എന്നെ കാണുമ്പോൾ ഒപ്പം സെൽഫിയെടുക്കാൻ മത്സരിക്കും.വ്യക്തി ജീവിതത്തിൽ എന്ത് ചെയ്യുന്നു എന്നത് എന്റെ ഇഷ്ടമാണ്. എന്റെ വർക്കുകൾ അംഗീകരിക്കപ്പെടുന്നിടത്തോളം മറ്റെല്ലാം വെറും ബഹളങ്ങൾ മാത്രമാണ്'

  'മാത്രവുമല്ല ആരുടെ പ്രായം ഇത്രയാണ് എന്നതിൽ ആശങ്കപ്പെടേണ്ടതില്ല. അതിനാൽ ജീവിക്കുകയും ജീവിക്കാനനുവദിക്കുകയും മുന്നോട്ട് നീങ്ങുകയും ചെയ്യുക. പ്രായം നോക്കി ഒരു ബന്ധത്തെ സന്ദർഭോചിതമാക്കുന്നത് നിസാര ചിന്തയാണെന്ന് ഞാൻ കരുതുന്നു,' അർജുൻ കപൂർ ഒരഭിമുഖത്തിൽ പറഞ്ഞതിങ്ങനെ. ‌‌

  പ്രായത്തെക്കുറിച്ചുള്ള പരിഹാസത്തിനെതിരെ നേരത്തെ മലൈകയും രംഗത്ത് വന്നിരുന്നു. നിർഭാഗ്യവശാൽ കാലത്തിനനുസരിച്ച് പുരോഗമിക്കാൻ വിസമ്മതിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. പ്രായമായ പുരുഷൻ ചെറുപ്പക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചാൽ അത് എല്ലായിടത്തും വാഴ്ത്തപ്പെടും. പക്ഷെ സ്ത്രീക്കാണ് പ്രായക്കൂടുതൽ എങ്കിൽ അവളെ എന്തിനും തുനിഞ്ഞ സ്ത്രീയെന്നും കിളവിയെന്നും വിളിക്കുന്നു, മലൈക പറഞ്ഞതിങ്ങനെ.

  Also Read: സുഹൃത്തുക്കളോടൊപ്പം സംസാരിച്ചു, ഇടയ്ക്ക് ബാൽക്കണിയിലേക്ക് പോയി; ദിവ്യ ഭാരതിയുടെ മരണത്തിന് മുമ്പുള്ള നിമിഷങ്ങൾ

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  2017 ൽ അർബാസ് ഖാനുമായി വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷമാണ് അർജുൻ കപൂറും മലൈകയും തമ്മിൽ അടുക്കുന്നത്. അർബാസിനും മലൈകയ്ക്കും അർഹാൻ എന്ന കൗമാരക്കാരനായ മകനുമുണ്ട്. ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ് ഖാൻ. 1998 ലാണ് മലൈകയുമായി ഇദ്ദേഹം വിവാഹിതനാവുന്നത്. പ്രണയ വിവാഹമായിരുന്നു. എന്നാൽ 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം മലൈകയും അർഹാനും വേർപിരിയുകയായിരുന്നു.

  സിനിമകൾക്കപ്പുറം ഫാഷൻ വേദികളിലാണ് മലൈക അറോറ തിളങ്ങാറുള്ളത്. നിരവധി റിയിലിറ്റി ഷോകളിലും മലൈക ജഡ്ജായി എത്താറുണ്ട്. ഫിറ്റ്നസിന് വലിയ പ്രാധാന്യം കൊടുക്കുന്ന മലൈകയെ സ്റ്റെെൽ ഐക്കൺ ആയും ആരാധകർ കാണുന്നു. ഏക് വില്ലൻ റിട്ടേൺസ് ആണ് അർജുൻ കപൂറിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ

  Read more about: arjun kapoor malaika arora
  English summary
  when arjun kapoor and malaika reacted to trolls regarding their age gap; actors says d​ont mind
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X