സഹോദരിയുമായി പിരിഞ്ഞപ്പോഴും അർജുനൊപ്പം നിന്നു; അനുജന്റെ മുൻ ഭാര്യയുമായി അടുത്തതോടെ കഥ മാറി!

ബോളിവുഡിലെ മുൻനിര നായകനടൻമാരിൽ ഒരാളാണ് അർജുൻ കപൂർ. 2012 ൽ ഇഷക്സാദെ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന അർജുൻ കപൂറിന് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാനായി. നിർമാതാവ് ബോണി കപൂറിന്റെ മകനായ അർജുൻ സിനിമാ രം​ഗത്തേക്ക് വരുന്നതിനായി നടത്തിയ മേക്കോവർ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. 140 കിലോ ഭാരമുണ്ടായിരുന്ന അർജുൻ ശരീരഭാരം കുറച്ച് നായകനടന് വേണ്ട ലുക്കോടെയാണ് ബി​ഗ് സ്ക്രീനിലെത്തിയത്. അർജുനെ സംബന്ധിച്ച് ഇതൊട്ടും എളുപ്പമായിരുന്നില്ല.

അച്ഛൻ ബോണി കപൂറും അമ്മ മോണ ശൗരി കപൂറും തമ്മിലുള്ള പ്രശ്നം നടന്റെ കുട്ടിക്കാലത്തെ ഏറെ ബാധിച്ചു. കുടുംബം ശിഥിലമായപ്പോൾ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് അർജുൻ നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്. അച്ഛനുമായി അകന്ന അർജുന് അമ്മയായിരുന്നു എല്ലാം. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് അമ്മ മരിച്ചത് നടനെ തകർത്ത് കളഞ്ഞു. കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു അർജുന്റെ അമ്മ മോണ കപൂർ. ‌

Arjun Kapoor

അർജുന്റെ ഇരുപതുകളിൽ നടനെ ഏറെ ബാധിച്ച മറ്റൊരു സംഭവം അർപിത ഖാനുമായുള്ള ബ്രേക്കപ്പാണ്. സൽമാൻ ഖാന്റെ സഹോദരിയായ അർപിതയും അർജുനും രണ്ട് വർഷക്കാലം പ്രണയത്തിലായിരുന്നു. അർജുന്റെ പ്രതിസന്ധി കാലത്ത് നടന് ആശ്വാസമായത് അർപിതയായിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധത്തിൽ നിന്നും അർപിത പിൻമാറി. അർജുന് ഇത് വലിയ ആഘാതമായി. ഇതേക്കുറിച്ച് നടൻ മുമ്പൊരിക്കൽ തുറന്ന് സംസാരിച്ചിട്ടുണ്ട്.

എനിക്ക് പതിനെട്ട് വയസ്സുള്ളപ്പോഴാണ് ഞാനും അർപിതയും പ്രണയത്തിലാകുന്നത്. രണ്ട് വർഷം ആ ബന്ധം തുടർന്നു. അതിന് മുമ്പേ സൽമാൻ ഭായിയുമായി ഞാൻ വളരെ അടുത്തിരുന്നു. ഇക്കാര്യം പറയാൻ ഭയന്നെങ്കിലും ഞാൻ അദ്ദേഹത്തോടും കുടുംബത്തോടും സംസാരിച്ചു. സൽമാൻ ഭായ് ആദ്യമാെന്ന് ഞെട്ടി. പക്ഷെ അദ്ദേഹം ബന്ധങ്ങളെ ബഹുമാനിക്കുന്നയാളാണ്. ഞങ്ങളുടെ പ്രണയത്തിൽ അദ്ദേഹം എപ്പോഴും തന്റെ ഭാ​ഗത്താണ് നിന്നതെന്നും അർജുൻ പറഞ്ഞു. അർപിതയുമായി പിരിഞ്ഞതിനെക്കുറിച്ച് അർജുൻ അന്ന് സംസാരിച്ചു.

Salman Khan,  Arjun Kapoor

അന്ന് എനിക്ക് 140 കിലോ ഭാരമുണ്ട്. നിഖിൽ അദ്വാനിയുടെ സലാം ഇ ഇഷ്ക് എന്ന സിനിമയിൽ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. കാമുകിയുമുണ്ട്. ജീവിതം ശരിയായ ദിശയിലാണെന്ന് ഞാൻ കരുതി. പക്ഷെ അവളും ഞാനും പിരിഞ്ഞു. എന്റെ ഭാവി എന്തായിത്തീരുമെന്ന് ഞാൻ ആശങ്കപ്പെട്ടു. ഞങ്ങൾ പിരിഞ്ഞ ശേഷവും സൽമാൻ ഭായ്ക്കൊപ്പം ഞാൻ കറങ്ങാറുണ്ടായിരുന്നു. അദ്ദേഹം എനിക്ക് സുഹൃത്തും പിതൃതുല്യനും മൂത്ത സഹോരനുമാണെന്നും അർജുൻ കപൂർ അന്ന് പറഞ്ഞു.

അതേസമയം സൽമാനും അർജുൻ കപൂറും തമ്മിൽ പിന്നീട് അസ്വാര്യങ്ങൾ ഉടലെടുത്തെന്ന റിപ്പോർട്ടുകളും വന്നിരുന്നു. സൽമാന്റെ സഹോദരൻ അർബാസ് ഖാന്റെ മുൻഭാര്യ മലൈക അറോറയും അർജുൻ കപൂറും തമ്മിൽ അടുത്തതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. അർബാസ് ഖാനുമായുള്ള വേർപിരിയലിന് ശേഷമാണ് അർജുൻ കപൂറുമായി മലൈക അടുക്കുന്നത്. ഇത് സൽമാൻ ഖാനെ ചൊടിപ്പിച്ചു എന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

സൽമാനും അർജുന്റെ പിതാവ് ബോണി കപൂറും തമ്മിലുള്ള സൗഹൃദത്തെ പോലും ഇത് ബാധിച്ചു. സൽമാന്റെ വീട്ടിലേക്ക് ബോണി കപൂറിന് പ്രവേശനം നിഷേധിച്ചു എന്നും അന്ന് റിപ്പോർട്ടുകൾ വന്നു. അതേസമയം ഇതൊന്നും അർജുനും മലൈകയും തമ്മിലുള്ള ബന്ധത്തെ ബാധിച്ചില്ല. ഇരുവരും വർഷങ്ങളായി കടുത്ത പ്രണയത്തിലാണ്.

More from Filmibeat

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X