അമ്മയുണ്ടായിരുന്നെങ്കിൽ അതേ പറയൂ; കുടുംബം വിട്ട് ശ്രീദേവിക്കൊപ്പം പോയ പിതാവിനെക്കുറിച്ച് അർജുൻ

നടി ശ്രീദേവിയുടെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ ഇന്ത്യൻ സിനിമാ പ്രേക്ഷകരിൽ മിക്കവർക്കും കേട്ട് പരിചിതമാണ്. ബി​ഗ് സ്ക്രീനിലെ താരറാണിയുടെ ജീവിതം സിനിമയേക്കാൾ നാടകീയമാണ് മുന്നോട്ട് പോയത്. ശ്രീദേവിയും ബോണി കപൂറും ഒരുമിച്ചപ്പോൾ അർജൂൻ കപൂറിന് നഷ്ടപ്പെട്ടത് സന്തോഷകരമായ തന്റെ കുട്ടിക്കാലമാണ്. ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മകനാണ് അർജുൻ. പിതാവ് ശ്രീദേവിയുമായി അടുത്തതോടെ അർജുൻ കപൂറിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞു.

അമ്മ മോണ കപൂറുമായി വളരെ അടുത്ത ആത്മബന്ധം അർജുനുണ്ടായിരുന്നു. 2012 ൽ അമ്മ മോണ കപൂർ മരിച്ചതോടെ അർജുൻ കപൂർ തകർന്ന് പോയി. അമ്മ അനുഭവിച്ച ദുഖം നേരിൽ കണ്ട അർജുൻ പിതാവിൽ നിന്നും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ശ്രീദേവിയിൽ നിന്നും അകലം പാലിച്ചു. ഈ അകൽച്ച ഏറെ നാൾ നീണ്ടു നിന്നു. അച്ഛനോടും ശ്രീദേവിയോടുമുള്ള അകൽച്ചയെക്കുറിച്ച് അർജുൻ തുറന്ന് സംസാരിച്ചിട്ടുമുണ്ട്.

Arjun Kapoor, Sridevi

ശ്രീദേവിയോടുള്ള അകൽച്ച നടിയുടെ മരണം വരെ അർജുൻ കപൂർ തുടർന്നു. എന്നാൽ 2018 ൽ ശ്രീദേവി മരിച്ചപ്പോൾ അച്ഛനെയും അർധസഹോദരിമാരെയും ആശ്വസിപ്പിക്കാൻ ആദ്യം ഓടിയെത്തിയത് അർജുൻ കപൂറാണ്. അന്ന് അർജുന്റെ പ്രവൃത്തി ഏറെ അഭിനന്ദിക്കപ്പെട്ടു. പിന്നീട് നൽകിയ അഭിമുഖത്തിൽ തന്റെ തീരുമാനത്തിന് കാരണം എന്തായിരുന്നെന്ന് അർജുൻ തുറന്ന് പറഞ്ഞു. അമ്മ തന്നെ അത്തരം മൂല്യങ്ങൾ പഠിപ്പിച്ചാണ് വളർത്തിയതെന്ന് അർജുൻ വ്യക്തമാക്കി. അമ്മയുണ്ടായിരുന്നെങ്കിൽ അച്ഛനെ ആശ്വസിപ്പിക്കാൻ ചെല്ലാനായിരുന്നു പറയുകയെന്നും നടൻ ചൂണ്ടിക്കാട്ടി.

ശ്രീദേവിയുമായി പ്രണയത്തിലായപ്പോൾ അച്ഛനെടുത്ത തീരുമാനത്തെ പൂർണമായും അം​ഗീകരിക്കുന്നില്ല. കാരണം അതെന്റെ കുട്ടിക്കാലത്തെ ബാധിച്ചിട്ടുണ്ട്. പക്ഷെ മുതിർന്ന വ്യക്തിയെന്ന നിലയിൽ ഇപ്പോൾ തനിക്ക് അച്ഛനെ മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നും അർജുൻ കപൂർ അന്ന് തുറന്ന് പറഞ്ഞു. അൻഷുള കപൂർ എന്ന സഹോദരിയും അർജുൻ കപൂറിനുണ്ട്. അൻഷുളയും വിഷമഘട്ടത്തിൽ പിതാവ് ബോണി കപൂറിനെ ആശ്വസിപ്പിച്ചു.

Arjun Kapoor, Sridevi

ശ്രീദേവി-ബോണി കപൂർ ബന്ധം വലിയ കോളിളക്കമാണ് ബോളിവുഡിൽ ഉണ്ടാക്കിയത്. ആദ്യ ഭാര്യയായ മോണ കപൂറിനോട് ബോണി തന്നെയാണ് താൻ ശ്രീദേവിയുമായി പ്രണയത്തിലാണെന്ന് തുറന്ന് പറയുന്നത്. ഇതറിഞ്ഞ് തകർന്ന് പോയ മോണ വിവാഹമോചനം നേടി. അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ബോണി കപൂർ മോണ കപൂറുമായി പിരിയണമെന്ന് ശ്രീദേവിക്ക് നിർബന്ധം ഉണ്ടായിരുന്നു. സ്റ്റാർഡസ്റ്റിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ആദ്യഭാര്യക്കും മക്കൾക്കുമൊപ്പം ബോണി കപൂർ സമയം ചെലവഴിക്കുന്നത് ശ്രീദേവി ഇഷ്ടപ്പെട്ടിരുന്നില്ല.

ഒരിക്കൽ മോണ കപൂറിനും മക്കൾക്കുമൊപ്പം യാത്ര പോയതിന് ശ്രീദേവി ബോണി കപൂറിനോട് പൊട്ടിത്തെറിച്ചെന്നും റിപ്പോർട്ടുകൾ വന്നു. ബോണിയുമായുള്ള ബന്ധത്തിന് മുമ്പ് മോണ കപൂറിന്റെ സുഹൃത്തായിരുന്നു ശ്രീദേവി. പിന്നീട് ഇവർ ശത്രുതയിലായി. 2018 ൽ തീർത്തും അപ്രതീക്ഷിതമായാണ് ശ്രീദേവിയുടെ മരണ വാർത്ത പുറത്ത് വന്നത്. ദുബായിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശ്രീദേവി.

താമസിച്ച ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ അബോധാവസ്ഥയിൽ വീണായിരുന്നു മരണം. സംഭവമറിഞ്ഞ സിനിമാ ലോകം ഒന്നടങ്കം ഞെട്ടി. അന്ന് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം വന്നെങ്കിലും പൊലീസ് ഈ വാദം തള്ളി. മരിച്ചിട്ട് അ‍ഞ്ച് വർഷങ്ങൾ പിന്നിട്ടിട്ടും ശ്രീദേവി ആരാധക മനസസ്സിൽ അനശ്വരയായി തുടരുന്നു.

More from Filmibeat

Read more about: arjun kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X