അയാൾ എന്റെ വാനിലേക്ക് കയറി വന്നു; അത്രയും താരങ്ങളുള്ള സെറ്റിൽ അവരറിയാതെ നടക്കില്ല; അസിന്റെ വാക്കുകൾ

സിനിമാ ലോകത്ത് നിന്നും അസിൻ വിട വാങ്ങിയിട്ട് ഏറെക്കാലമായി. ഇതുവരെയും നടിയെ മറക്കാൻ ആരാധകർക്ക് കഴിഞ്ഞിട്ടില്ല. . തെന്നിന്ത്യൻ സിനിമകളിൽ നിന്നും ഹിന്ദിയിലേക്ക് കടന്ന അസിൻ നിരവധി ഹിറ്റ് സിനിമകളിൽ നായികയായി. തെന്നിന്ത്യയിലെ താര റാണിയായിരിക്കെയാണ് അസിൻ ബോളവുഡിലേക്ക് കടന്നത്. ആദ്യ ഹിന്ദി ചിത്രം ​ഗജിനിയിൽ നായകനായത് ആമിർ ഖാനാണ്. പിന്നീ‌ട് സൽമാൻ ഖാനൊപ്പം ചെയ്ത ലണ്ടൻ ഡ്രീംസ് എന്ന സിനിമയും വൻ ഹിറ്റായി.

ബോളിവുഡിലെ മുൻനിര താരമായെങ്കിലും അസിന്റെ അവസരങ്ങൾ പതിയെ കുറഞ്ഞു. നല്ല സിനിമകൾ മാത്രമേ ചെയ്യൂ എന്ന തീരുമാനത്തിലായിരുന്നു അസിൻ. 2016 ൽ ബിസിനസുകാരനായ രാഹുൽ ശർമ്മയെ വിവാഹം കഴിച്ച അസിൻ സിനിമാ രം​ഗം വിട്ടു. കുടുംബ ജീവിതത്തിന് ശ്രദ്ധ നൽകാനായിരുന്നു അസിന്റെ തീരുമാനം. ബോളിവുഡിലെ അനുഭവങ്ങളെക്കുറിച്ച് അസിൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. താൻ സിനിമകൾ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും സൂപ്പർതാരങ്ങൾക്കൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ചുമാണ് അസിൻ സംസാരിച്ചത്.

Actress Asin

ഖാൻ ഉണ്ടായാൽ മാത്രമേ പടം ചെയ്യൂ എന്നില്ല. കരിയർ തുടങ്ങുമ്പോൾ മുതൽ മാനദണ്ഡം ഉണ്ട്. സ്ക്രിപ്റ്റ്, എന്റെ ക്യാരക്ടർ, പിന്നെ സംവിധായകൻ. അവസാനം വരുന്നതാണ് കോ ആർട്ടിസ്റ്റ്. അത് സ്റ്റാർസ് മാത്രമല്ല. ആരെക്കൊയാണ് കൂടെ അഭിനയിക്കുന്നതെന്ന് നോക്കും. അത് ഖാൻ വേണമെന്നോ കുമാർ വേണമെന്നോ ഇല്ലെന്ന് അസിൻ വ്യക്തമാക്കി., സൂപ്പർ താരങ്ങൾ പ്രാങ്ക് ചെയ്യാറുണ്ടെങ്കിലും തനിക്ക് അത്തരം അനുഭവങ്ങൾ ഇല്ലെന്ന് അസിൻ പറയുന്നു.

ആമിർ ഖാൻ പ്രാങ്സ്റ്റർ ആണ്. ജൂഹി ചൗളയുടെ കൈയിൽ പോയി തുപ്പിയിട്ടൊക്കെയുണ്ട്. എന്നാൽ ​ഗജിനിയിൽ അദ്ദേഹം ക്യാരക്ടറിൽ ഇൻവോൾവ് ആയിരുന്നു. സൽമാനും അജയും പ്രാങ്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും നടി വ്യക്തമാക്കി. ഞങ്ങൾ ലണ്ടനിൽ ഷൂട്ട് ചെയ്യുകയായിരുന്നു. അവിടെ ആറടി ഉയരമുള്ള ഒരു ആഫ്രിക്കൻ അമേരിക്കൻ. ബോഡി ​ഗാർഡാണ്. ശരിക്കും ഒരു ​ഗുണ്ടയുടെ മുഖമുള്ള ആളെ അവർ കണ്ടുപി‌ടിച്ചു.

Actress Asin

ഞാൻ രാവിലെ വന്ന് വാനിൽ കയറി റെഡിയാകാൻ തുടങ്ങി. കുറനേരം ആയപ്പോൾ വാൻ കുലുങ്ങുന്നു. പുറത്ത് ഇടിയും ബഹളവും. പോയി തുറന്നപ്പോൾ ഈ മനുഷ്യൻ കയറി വന്നു. നമ്മുടെ പേഴ്സണൽ സ്പേസ് മറികടന്ന് വന്ന് എന്തൊക്കെയോ പറഞ്ഞു. ഇതൊരു ക്ലോസ്ഡ് സെറ്റാണ്, ഇത്രയും സ്റ്റാറുകൾ വർക്ക് ചെയ്യുന്ന സെറ്റാണ്, ഇതിലെന്തോയുണ്ടെന്ന് എനിക്ക് തോന്നി. നായികയുടെ വാനിൽ കയറി വരാൻ ഇവരാരും ഒന്നും അറിയാതെ നടക്കില്ല.

ഞാനിതെല്ലാം കേട്ട് കൊണ്ട് നിന്നു. അയാളെ പഠിപ്പിച്ച് വെച്ച ഡയലോ​ഗ് തീരുമെന്ന് എനിക്കറിയാം. കുറേനേരം കഴിഞ്ഞപ്പോൾ അയാൾക്കൊന്നും പറയാനില്ല. കഴി‍ഞ്ഞോ, ഞാൻ റെഡിയാകട്ടെ എന്ന് ചോദിച്ചപ്പോൾ അയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി.ഞാൻ കരഞ്ഞ് കൊണ്ട് പുറത്തേക്ക് ഓ‌ടുന്നത് കാണാൻ അജയും സംവിധായകനും പുറത്തുണ്ടായിരുന്നെന്നും അസിൻ ഓർത്തു. പിന്നീട് പ്രാങ്കിന്റെ പ്ലാനിം​ഗിൽ തന്നെ ഉൾ‌പ്പെടെത്തുകയാണുണ്ടായതെന്നും നടി വ്യക്തമാക്കി.

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X