പാപ്പരാസികളിൽ നിന്നും ആരാധ്യയെ ഐശ്വര്യ ഒളിപ്പിക്കാത്തതിന് പിന്നിൽ!

ബോളിവുഡ് ഭരിക്കുന്ന ബച്ചൻ കുടുംബത്തിലെ ഇളംതലമുറക്കാരിയാണ് അഭിഷേക് ബച്ചന്റേയും ഐശ്വര്യ റായ് ബച്ചന്റേയും പൊന്നോമനയായ ആരാധ്യ ബച്ചൻ. ബച്ചൻ കുടുംബത്തിലെ കുറുമ്പത്തി കഴിഞ്ഞ ദിവസമാണ് പത്താം പിറന്നാൾ ആഘോഷിച്ചത്. മകൾക്കായി മാലിദ്വീപിലാണ് ബച്ചൻ കുടുംബം പിറന്നാൾ പാർട്ടി ഒരുക്കിയത്. രാജകുമാരിയെപ്പോലെ ഒരുങ്ങി വന്ന് കേക്ക് മുറിക്കുന്ന ആരാധ്യയുടെ ചിത്രങ്ങൾ അഭിഷേകും ഐശ്വര്യയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. മകൾക്ക് മനോഹരമായ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടായിരുന്നു താരദമ്പതികൾ ചിത്രങ്ങൾ പങ്കുവെച്ചത്.

Aishwarya rai,  abhishek bachchan, Aaradhya, Aaradhya news, Aaradhya photos, Aaradhya video, ആരാധ്യ ബച്ചൻ, അഭിഷേക് ബച്ചൻ മകൾ, ഐശ്വര്യ റായ് മകൾ, അമിതാഭ് ബച്ചൻ വാർത്തകൾ, ബച്ചൻ കുടുംബം

2007ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. 2011ൽ ആയിരുന്നു ആരാധ്യയുടെ ജനനം. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ജോലിസംബന്ധമായും അല്ലാതെയുമുള്ള ഐശ്വര്യയുടെ വിദേശ യാത്രകളിലെല്ലാം മകൾ ആരാധ്യയും കൂടെയുണ്ടാവാറുണ്ട്. മകളെ പിരിഞ്ഞ് ജീവിക്കാൻ കഴിയില്ലെന്ന് ഐശ്വര്യ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. മകൾ ജനിച്ച ശേഷം കുറേക്കാലത്തേക്ക് ക്യാമറകണ്ണുകൾക്ക് പിടികൊടുക്കാതെ ആരാധ്യയെ ഐശ്വര്യ സംരക്ഷിച്ചിരുന്നു. മകളുടെ മുഖം ഒളിപ്പിച്ച് പിടിച്ചായിരുന്നു ഐശ്വര്യ സഞ്ചരിച്ചിരുന്നത്. കൂടാതെ മകളെ കുറിച്ചുള്ള വിവരങ്ങളൊന്നും ഐശ്വര്യ പുറത്തുവിട്ടിരുന്നില്ല. ഐശ്വര്യ ഓവർ പൊസസീവായ അമ്മയാണെന്ന് വരെ വിമർശനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം മകളുമായി ഐശ്വര്യ ക്യാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. മകളുടെ ചിത്രങ്ങൾ പകർത്തുന്നതിൽ നിന്ന് ആരേയും തടഞ്ഞില്ല. അത്തരത്തിൽ ഒരു മാറ്റം ഐശ്വര്യയിൽ ഉണ്ടായതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടൻ അമിതാഭ് ബച്ചൻ.

'ഓവർ പൊസസീവായി ആരാധ്യയോട് പെരുമാറുന്നത് കണ്ടപ്പോൾ അസ്വസ്ഥത തോന്നി. അങ്ങനെയിരിക്കെ ഒരിക്കൽ ഞാൻ ഐശ്വര്യയോട് ചോദിച്ചു. എന്തിനാണ് ക്യാമറകണ്ണുകളിൽ നിന്ന് ആരാധ്യയെ ഇങ്ങനെ മറച്ചുപിടിക്കുന്നത്. ഇന്നല്ലെങ്കിൽ നാളെ അവൾ അത്തരം സാഹചര്യങ്ങളുമായി പെരുത്തപ്പെടാൻ തുടങ്ങണം. ഇത് ജീവിതത്തിന്റെ ഭാ​ഗമാണ്. അവളെ അത്തരം സന്ദർഭങ്ങളുമായി ഇടപഴകാൻ വിടൂ... ശേഷമാണ് ഐശ്വര്യയിൽ മാറ്റങ്ങൾ വന്ന് തുടങ്ങിയത്' അമിതാഭ് ബച്ചൻ ഡെക്കാൻ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പുറത്ത് പോകുമ്പോൾ അതിപ്പോൾ പാർട്ടിയിൽ പങ്കെടുക്കാനാണെങ്കിലും എയർപോർട്ടിലേക്ക് ആണെങ്കിലും മകൾ ആരാധ്യയെ കഴുത്തില ഷാൾ കൊണ്ടോ ധരിച്ചിരിക്കുന്ന കോട്ട് കൊണ്ടോ മുഖം അടക്കം പൊതിഞ്ഞ് പിടിച്ചാണ് ഐശ്വര്യ സഞ്ചരിച്ചിരുന്നത്.

Aishwarya rai,  abhishek bachchan, Aaradhya, Aaradhya news, Aaradhya photos, Aaradhya video, ആരാധ്യ ബച്ചൻ, അഭിഷേക് ബച്ചൻ മകൾ, ഐശ്വര്യ റായ് മകൾ, അമിതാഭ് ബച്ചൻ വാർത്തകൾ, ബച്ചൻ കുടുംബം

മകളെ ക്യാമറകണ്ണുകളിൽ നിന്ന് മറച്ചുപിടിക്കുന്നതിനുള്ള കാരണം ഐശ്വര്യയും ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. 'എപ്പോൾ പുറത്തേക്ക് ഇറങ്ങിയാലും ക്യാമറ വിടാതെ പിന്തുടരുന്നുണ്ടാകും. അവൾ കു‍ഞ്ഞാണ്. കുറച്ച് നാളത്തേക്കെങ്കിലും അവളെ അവയിൽ നിന്ന് സംരക്ഷിച്ച് പിടിക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നി' ഐശ്വര്യ പറഞ്ഞു. ഇപ്പോൾ അച്ഛനമ്മമാരെക്കാൾ മനോഹരമായി ആരാധ്യ ബച്ചൻ ഫോട്ടോകൾക്ക് പോസ് ചെയ്യും. സ്റ്റാർ കിഡ് ആയതിനാൽ തന്നെ ജനിച്ചപ്പോൾ മുതൽ ആരാധ്യയും സെലിബ്രിറ്റിയാണ്. അച്ഛന്റേയും അമ്മയുടേയും മാത്രമല്ല മുഴുവൻ ബച്ചൻ കുടുംബത്തിന്റേയും പൊന്നോമനയാണ് ആരാധ്യ.

'എന്റെ മാലാഖയ്ക്ക് ഇന്ന് പത്താം പിറന്നാൾ. പ്രിയപ്പെട്ടവളെ നീയാണ് എന്റെ ശ്വാസത്തിന്റെ പിന്നിലെ കാരണം. നീയാണെന്റെ ജീവിതം... എന്റെ ആത്മാവ്. ഉപാധികളില്ലാതെ ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്നാണ് മകൾക്ക് പിറന്നാൾ ആശംസിച്ച് ഐശ്വര്യ കഴിഞ്ഞ ദിവസം കുറിച്ചത്. 'ജന്മദിനാശംസകൾ രാജകുമാരി.... നിന്റെ അമ്മ പറയുന്നത് പോലെ.. നീ ഈ ലോകത്തെ ഒരു മികച്ചയിടമാക്കി മാറ്റുന്നു. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു... ദൈവം നിന്നെ അനുഗ്രഹിക്കട്ടെ' എന്നാണ് അഭിഷേക് ബച്ചൻ കുറിച്ചത്. ആരാധ്യയ്ക്ക് ബച്ചൻ കുടുംബത്തിന്റെ ആരാധകരും ആശംസകൾ നേർന്നിരുന്നു.

More from Filmibeat

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X