അങ്ങനെയൊരു സ്നേഹത്തിനായി കൊതിച്ചിരുന്നു; വിവാഹത്തെക്കുറിച്ച് ബിപാഷ; ജോൺ ചെയ്തത് തെറ്റാണെന്ന് കമന്റുകൾ
മാതാപിതാക്കളായതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരങ്ങളായ ബിപാഷ ബസുവും കരൺ സിംഗ് ഗ്രോവറും. ദേവി എന്നാണ് താര ദമ്പതികളുടെ മകളുടെ പേര്. ബോളിവുഡിൽ ഒരു കാലത്ത് തിരക്കേറിയ നടിയായിരുന്ന ബിപാഷ ഇന്ന് കുടുംബ ജീവിതത്തിലേക്കാണ് പൂർണ ശ്രദ്ധ നൽകുന്നത്. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ ബോളിവുഡിലെ ഹോട്ട് ഐക്കണായാണ് ബിപാഷ ബസു അറിയപ്പെട്ടത്. ജിസം എന്ന സിനിമയിലൂടെ നടി തരംഗം സൃഷ്ടിച്ചു. ഈ സിനിമയിൽ ഒപ്പം അഭിനയിച്ച ജോൺ എബ്രഹാമുമായി ബിപാഷ പ്രണയത്തിലാവുകയും ചെയ്തു.
ഒരുമിച്ച് ജീവിച്ച ഇരുവരും അക്കാലത്ത് ബോളിവുഡിലെ ഹോട്ട് ജോഡിയായിരുന്നു. 9 വർഷം ഒരുമിച്ച് ജീവിച്ച ഇരുവരും പിന്നീട് പിരിയുകയാണുണ്ടായത്. ഫിനാൻഷ്യൽ അനലിസ്റ്റായ പ്രിയ രുഞ്ചാലിനെയാണ് ജോൺ വിവാഹം ചെയ്തത്. 2014 ലായിരുന്നു വിവാഹം. 2016 ലാണ് കരൺ സിംഗ് ഗ്രോവറിനെ ബിപാഷ വിവാഹം ചെയ്യുന്നത്. എലോൺ എന്ന സിനിമയ്ക്കിടെയാണ് ഇരുവരും അടുക്കുന്നത്. ബിപാഷയുടെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.

കരൺ സിംഗ് ഗ്രോവറിനെ ആദ്യമായി പരിചയപ്പെട്ടതിനെക്കുറിച്ചും പരസ്പരം അടുത്തതിനെക്കുറിച്ചും ബിപാഷ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. ഇങ്ങനെയൊരു സ്നേഹത്തിനായി ഞാൻ കൊതിച്ചിരുന്നു. കാമുകന് നമ്മളെ വേണമെന്ന് തോന്നുകയും നമ്മളോടൊപ്പം സമയം ചെലവഴിക്കാനും ഇഷ്ടപ്പെടുന്ന പ്രണയം. അവൻ എന്നെ ശരിയാക്കിയില്ലായിരുന്നെങ്കിൽ എന്റെ ജീവിതം ദുരന്തമായേനെ, പരസ്പരം ജഡ്ജ് ചെയ്യാതെ ഞങ്ങൾ പരസ്പരം സ്വീകരിച്ചു. പരസ്പരം സഹായിച്ചു. എന്തുകൊണ്ട് എനിക്ക് ഇഷ്ടം തോന്നുന്നെന്ന് മനസിലായില്ല.
ആദ്യം കരണിനെ കാണുമ്പോൾ അവൻ വൈകിയാണ് വന്നത്. ഞാൻ സമയ നിഷ്ഠയുള്ളയാളാണ്. വളരെ സുമുഖനാണെന്നായിരുന്നു എന്റെ ആദ്യ ഇംപ്രഷൻ. ഷൂട്ട് ചെയ്യുന്ന ഒരു സ്ഥലത്ത് അട്ടകളുണ്ടായിരുന്നു. പക്ഷെ കരൺ നഗ്നപാദനായി കാട്ടിലേക്ക് നടന്നു. ഞാനും ചെരുപ്പില്ലാതെ നടന്നു. അതിന് മുമ്പ് 19 വയസിലോ മറ്റോ ആണ് അങ്ങനെ നടന്നത്. ആ ദിവസമാണ് താൻ തീരുമാനമെടുത്തു. കരണിനെ ഇഷ്‌ടമാണെന്ന് അന്ന് തിരിച്ചറിഞ്ഞെന്നും ബിപാഷ ബസു വ്യക്തമാക്കി.

ബിപാഷയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകവെ പല അഭിപ്രായങ്ങളും വരുന്നുണ്ട്. ബിപാഷയുടെ വാക്കുകളിൽ ജോണുമായുള്ള ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾ വ്യക്തമാണെന്ന് കമന്റുകൾ വന്നു. ബിപാഷ ആഗ്രഹിച്ചത് തനിക്കൊപ്പം സമയം ചെലവഴിക്കുന്ന പങ്കാളിയെയാണ് എന്നാൽ ജോൺ അങ്ങനെയാരാളായിരുന്നില്ല, വിഷമിപ്പിക്കുന്ന അനുഭവങ്ങൾ ബിപാഷ നേരിട്ടിരിക്കാമെന്നും കമന്റുകൾ വന്നു.
ജോൺ തന്നെ വഞ്ചിച്ചതാണ് ബന്ധം പിരിയാൻ കാരണമെന്ന് ബിപാഷ നേരത്തെ ഒന്നിലേറെ തവണ സൂചിപ്പിച്ചിട്ടുണ്ട്. 9 വർഷം നീണ്ട ബന്ധം തകർന്നത് തന്നെ മാനസികമായി ബാധിച്ചിരുന്നെന്നും ബിപാഷ ബസു തുറന്ന് പറയുകയുണ്ടായി. ഉപേക്ഷിക്കപ്പെട്ടത് പോലെ എനിക്ക് തോന്നി. ഇന്ന് ഇരുന്ന് ചിന്തിക്കുമ്പോൾ ഞാൻ മണ്ടിയായിരുന്നു എന്ന് തോന്നുന്നു.
ആ ഒമ്പത് വർഷം അവസരങ്ങൾ വേണ്ടെന്ന് വെച്ചു. സ്നേഹിച്ച മനുഷ്യന് വേണ്ടി പാറ പോലെ നിന്നു. എന്നാൽ ഒറ്റ രാത്രികൊണ്ട് എല്ലാം പോയപ്പോൾ അത് മനസിലാക്കാൻ മാസങ്ങൾ വേണ്ടി വന്നു. കാലം എല്ലാം മായ്ക്കും. തകർന്ന സൗഹൃദം പോലും ശരിയാകും. പക്ഷെ വഞ്ചന മറക്കാൻ ബുദ്ധിമുട്ടാണെന്നും അന്ന് ബിപാഷ തുറന്നടിച്ചു.


Click it and Unblock the Notifications











