നടനുമായിട്ടുള്ള വിവാഹത്തിന് മുന്‍പ് 5 പ്രണയം; എല്ലാം യുവനടന്മാര്‍, ഇന്ത്യയിലെ ഹോട്ട് സുന്ദരി ബിപാഷയുടെ പ്രണയകഥ
ഹിന്ദി സിനിമയിലെ ഏറ്റവും ഹോട്ട് ആയിട്ടുള്ള നടിമാരില്‍ ഒരാളാണ് ബിപാഷ ബസു. ജിസം എന്ന ആദ്യ സിനിമയിലൂടെ തന്നെ ബോളിവുഡില്‍ ഒരു ചലനമുണ്ടാക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങളിലൂടെ ബിപാഷ തിളങ്ങി. ഗ്ലാമറസ് റോളുകളും അതേ സമയം അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളും ചെയ്തതോടെ കരിയറില്‍ വിജയിക്കാനും നടിയ്ക്ക് സാധിച്ചു. ഇപ്പോള്‍ ഭര്‍ത്താവ് കരണിന്റെ കൂടെ സന്തുഷ്ടയായി കഴിയുകയാണ് ബിപാഷ.
ഇന്നിതാ നടിയുടെ നാല്‍പ്പത്തിമൂന്നാം ജന്മദിനത്തോട് അനുബന്ധിച്ചുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ബിപാഷയ്ക്ക് ജന്മദിന സന്ദേശങ്ങള്‍ അയച്ച് പ്രിയപ്പെട്ടവരും ആരാധകരുമെല്ലാം എത്തി കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് നടിയുടെ പ്രണയബന്ധങ്ങളെ കുറിച്ചുള്ള രസകരമായ ചില കഥകളും വന്നത്. കരണ്‍ ഗ്രോവറുമായിട്ടുള്ള പ്രണയത്തിനും വിവാഹത്തിനും മുന്‍പ് അഞ്ച് പേരുമായി ബിപാഷ പ്രണയിച്ചിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ബിപാഷയുടെ പ്രണയകഥകളില്‍ ഏറ്റവും കൂടുതല്‍ പുറംലോകം ചര്‍ച്ചയാക്കിയിട്ടുള്ളത് നടന്‍ ജോണ്‍ എബ്രഹാമിനെ കുറിച്ചാണ്. രണ്ട് പേരും ഒരുമിച്ച് അഭിനയിച്ച് കൊണ്ട് ഇന്‍ഡസ്ട്രിയിലേക്ക് എത്തിയതിന് പുറമേ ഹോട്ട് നായിക-നായകന്‍ എന്ന പേരും സ്വന്തമാക്കിയിരുന്നു. ഇരുവരും തമ്മില്‍ സീരിയസായിട്ടുള്ള റിലേഷന്‍ഷിപ്പും ഉണ്ടായി. എന്നാല്‍ വൈകാതെ താരങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. നിലവില്‍ രണ്ട് പേരും മറ്റ് വിവാഹം കഴിച്ച് സന്തുഷ്ടരായി കഴിയുകയാണ് എങ്കിലും പഴയ പ്രണയകഥ ഇന്നും വലിയ ചര്‍ച്ചയായി മാറുകയാണ്.

ബോളിവുഡ് നടനും മോഡലുമായ ഡിനോ മോറിയ ആണ് ബിപാഷയുടെ മനം കവര്‍ന്ന മറ്റൊരാള്‍. വളരെ ഹോട്ട് കപ്പിള്‍സായിട്ടാണ് ഇരുവരും അറിയപ്പെട്ടിരുന്നത്. ഓണ്‍സ്‌ക്രീനിലെ താരങ്ങളുടെ കെമിസ്ട്രി ചര്‍ച്ചയാക്കപ്പെട്ടതോടെയാണ് പ്രണയകഥ പുറംലോകം അറിയുന്നത്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഹൊറര്‍ സിനിമയായ റാസ് എന്ന ചിത്രത്തിലും താരങ്ങള്‍ അഭിനയിച്ചിരുന്നു. പ്രണയം ഉണ്ടായിരുന്നെങ്കിലും വൈകാതെ ബിപാഷ ഡിനോയുമായി അകന്നു. ഇപ്പോഴും രണ്ടാളും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ബ്രേക്കപ്പിന് ശേഷവും സൗഹൃദം പഴയ രീതിയില്‍ കൊണ്ട് പോവുന്ന താരങ്ങളെ കുറിച്ച് ആരാധകര്‍ക്കും മതിപ്പാണ്.

ബിപാഷ ബസു തെന്നിന്ത്യയിലെ ഒരു നടനുമായി പ്രണയത്തിലായിരുന്നു എന്ന തരത്തിലും ചില ഗോസിപ്പുകള്‍ പ്രചരിച്ചിട്ടുണ്ട്. അത് ബാഹുബലി താരം റാണ ദഗ്ഗുപതിയായിരുന്നു. 'ദം മറോ ദം' എന്ന സിനിമയിലെ 'തെ അമോ' എന്ന് തുടങ്ങുന്ന പാട്ടില്‍ താരങ്ങള്‍ ഒരുമിച്ച് അഭിനയിച്ചതോട് കൂടിയാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. സിനിമയിലെ ഏറ്റവും ഹിറ്റ് ഗാനമായി അത് മാറിയിരുന്നു. എങ്കിലും അധികകാലമാവാതെ ഈ വാര്‍ത്ത അവസാനിച്ചു.

കരീന കപൂറിന്റെ ഭര്‍ത്താവും ബോളിവുഡിലെ മുന്‍നിര നടനുമായ സെയിഫ് അലി ഖാന്റെ പേരിലും സമാനമായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റേസ് എന്ന ചിത്രത്തില്‍ താരങ്ങള്‍ ഒരുമിച്ച് അഭിനയിച്ച് വിജയമാക്കിയതോടെയാണ് ഇവരുടെ പേരിലും വാര്‍ത്തകള്‍ വന്നത്. സിനിമയില്‍ കിടിലനൊരു ഹോട്ട് രംഗത്തിലും താരങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. വികാരങ്ങള്‍ പോലും പങ്കുവെച്ച് ഇത്രയും മനോഹരമായി കമിതാക്കള്‍ക്ക് മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളു എന്നായിരുന്നു ആരാധകര്‍ പറഞ്ഞിരുന്നത്.
Recommended Video

നടനും നിര്‍മാതാവുമായ ഹര്‍മന്‍ ബവേജയാണ് ലിസ്റ്റിലെ അഞ്ചാമത്തെ ആള്‍. ഏറെ കാലം ഹര്‍മനുമായി ബിപാഷ പ്രണയത്തിലായിരുന്നു. പാര്‍ട്ടികളിലും മറ്റ് പരിപാടികളിലുമൊക്കെ അവര്‍ ഒരുമിച്ച് കണ്ടുമുട്ടാറുണ്ടായിരുന്നു. ഇതോടെ നാട്ടില്‍ പ്രണയകഥ പാട്ടാവുകയും ചെയ്തു. മറ്റ് പ്രണയങ്ങള്‍ പോലെ തന്നെ ബിപാഷയുടെ ഈ പ്രണയവും പാതി വഴിയില്‍ അവസാനിച്ചു. ബ്രേക്കപ്പിന് ശേഷം ബിപാഷയും ഹര്‍മനും രണ്ട് വഴിക്കായി.


Click it and Unblock the Notifications











